For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ശ്രീശാന്തിനെ നേരിടുക കടുപ്പം, ഇപ്പോഴും മികച്ച പേസും സ്വിങുമെന്ന് സച്ചിന്‍ ബേബി

കേരളത്തിന്റെ രഞ്ജി ടീമിലേക്കു ശ്രീശാന്തിനെ തിരിച്ചു വിളിച്ചിരുന്നു

കൊച്ചി: ഏഴു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്തിനെ പുകഴ്ത്തി കേരളത്തിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സച്ചിന്‍ ബേബി. വരാനിരിക്കുന്ന സീസണിലെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ ശ്രീശാന്തിനെ ഉള്‍പ്പെടുത്താന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ടീമംഗങ്ങള്‍ക്കൊപ്പം അദ്ദേഹം നെറ്റ്‌സില്‍ പരിശീലനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സപ്തംബറിലാണ് പേസര്‍ക്കു ബിസിസിഐ ചുമത്തിയ ഏഴു വര്‍ഷത്തെ വിലക്ക് തീരുന്നത്. ഇതിനു ശേഷം കേരള ടീമിനൊപ്പം ശ്രീശാന്ത് ചേരുമെന്നാണ് കെസിഎ അറിയിച്ചിരിക്കുന്നത്.

1

ഇത്രയും വര്‍ഷങ്ങള്‍ മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും ശ്രീശാന്തിന്റെ ബൗളിങിന് ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു സച്ചിന്‍ ബേബി വ്യക്തമാക്കി. പഴയ പേസും സ്വിങുമെല്ലാം ഇപ്പോഴും അദ്ദേഹത്തിനുണ്ടെന്നും നെറ്റ്‌സില്‍ നേരിടാന്‍ നന്നായി ബുദ്ധിമുട്ട് നേരിട്ടതായും സച്ചിന്‍ പറയുന്നു. നെറ്റ്‌സില്‍ വളരെ മികച്ച ബൗളിങാണ് ശ്രീശാന്ത് കാഴ്ചവയ്ക്കുന്നത്. ശ്രീ പന്തെറിഞ്ഞ് തന്നെ ബീറ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. എപ്പോള്‍ അദ്ദേഹത്തിനെതിരേ ബാറ്റ് ചെയ്തപ്പോഴും താന്‍ ഔട്ടായിരുന്നു. ശ്രീയുടെ പേസും സ്വിങുമായിരുന്നു കാരണം. ഇപ്പോഴും ശ്രീശാന്തിനെതിരേ കളിക്കുക കടുപ്പമാണെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീശാന്റെ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണിരിക്കുന്നത്. അദ്ദേഹത്തിന്റെ ബൗളിങും പഴയ രീതിയിലേക്കു കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. നെറ്റ്‌സില്‍ വളരെ മികച്ച ബൗളിങാണ് ശ്രീശാന്ത് കാഴ്ചവയ്ക്കുന്നത്. വിക്കറ്റും അദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. മഴ സീസണ്‍ എത്രയും പെട്ടെന്ന് അവസാനിച്ച് വീണ്ടും ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കാത്തിരിക്കുകയാണ് തങ്ങളെന്നും സച്ചിന്‍ പറഞ്ഞു.

2

37 കാരനായ ശ്രീശാന്ത് ഇന്ത്യക്കു വേണ്ടി 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ടി20കളും ഇതുവരെ കളിച്ചിട്ടുണ്ട്. ആകെ 169 വിക്കറ്റുകളും പേസര്‍ നേടി. 2011ലാണ് ശ്രീ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചത്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തില്‍ പങ്കാളിയായ മലയാളി താരം 2007ല്‍ ടി20 ലോകകപ്പ് നേടിയ ടീമിലുമുണ്ടായിരുന്നു. 2023ലെ ലോകകപ്പില്‍ ഇന്ത്യക്കൊപ്പം വീണ്ടുമൊരു കിരീടം സ്വന്തമാക്കിയ ശേഷം വിരമിക്കുകയാണ് ഇപ്പോള്‍ ശ്രീശാന്തിന്റെ സ്വപ്‌നം.

2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കവെയാണ് ഒത്തുകളി വിവാദത്തിലകപ്പെട്ട് ശ്രീശാന്തിന് ബിസിസിഐയുടെ വിലക്ക് നേരിട്ടത്. ഏഴു വര്‍ഷം നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്കൊടുവില്‍ ജയം നേടി താരം ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കകുയാണ്.

Story first published: Friday, June 19, 2020, 18:41 [IST]
Other articles published on Jun 19, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+