രഞ്ജി ട്രോഫി: കേരളത്തിനെതിരേ ആന്ധ്ര പിടിമുറുക്കുന്നു, ലീഡ് നേടി
വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേ ആന്ധ്രാ പ്രദേശ് പിടിമുറുക്കുന്നു. രണ്ടാം ദിനം കളിയില്‍ ആന്ധ്ര ലീഡ് നേടിക്കഴിഞ്ഞു. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 162 റണ്‍സിനു മറുപടിയില്‍ രണ്ടാം ദിനം 98 ഓവര്‍ കഴിയുമ്പോള്‍ ആന്ധ്ര ആറു വിക്കറ്റിനു 201 റണ്‍സെടുത്തു. നാലു വിക്കറ്റ് ശേഷിക്കെ അവര്‍ക്ക് ഇപ്പോള്‍ 39 റണ്‍സിന്റെ ലീഡുണ്ട്.

66 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന ഓപ്പണര്‍ പ്രശാന്ത് കുമാറാണ് ആന്ധ്രയെ മുന്നോട്ടു നയിക്കുന്നത്. എംഎസ് ഗിരിനാഥ് 41 റണ്‍സെടുത്ത് പുറത്തായി. മറ്റുള്ളവരെയൊന്നും അധികനേരം ക്രീസില്‍ തുടരാന്‍ കേരളത്തിന്റെ ബൗളര്‍മാര്‍ അനുവദിച്ചില്ല. മൂന്നു വിക്കറ്റെടുത്ത ബേസില്‍ തമ്പിയാണ് കേരള ബൗളര്‍മാരില്‍ മികച്ചു നിന്നത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കേരളത്തിന്റെ ഇന്നിങ്‌സ് ആദ്യദിനം തന്നെ അവസാനിക്കുകയായിരുന്നു. സച്ചിന്‍ ബേബിക്കു പകരം ജലജ് സക്‌സേനയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു കൊണ്ടു വന്നിട്ടും അതു കേരളത്തിന്റെ മോശം പ്രകടനത്തില്‍ കാര്യമായ പുരോഗതിയുണ്ടാക്കിയില്ല. 42 റണ്‍സെടുത്ത ബേസില്‍ തമ്പിയുടെ പോരാട്ടം കൂടി ഇല്ലായിരുന്നെങ്കില്‍ കേരള ബാറ്റിങ് നിര കൂടുതല്‍ നാണം കെടുമായിരുന്നു. കേരള നിരയില്‍ മറ്റുള്ളവരൊന്നും 20 റണ്‍സ് കടന്നില്ല. അഞ്ചു വിക്കറ്റെടുത്ത റാഫിയും മൂന്നു വിക്കറ്റ് വീഴ്ത്തിയ പൃഥ്വിരാജ് യാറയും ചേര്‍ന്നാണ് കേരളത്തെ എറിഞ്ഞൊതുക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications