Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിക്കും ഐപിഎല്‍ 'പേടി', ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ മാറ്റി- പുതിയ തിയ്യതി അറിയാം

ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ മാറ്റി വച്ചു. ലണ്ടനിലെ ലോര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ ഈ വര്‍ഷം ജൂണ്‍ 10 മുതല്‍ 14 വരെ ഫൈനല്‍ അരങ്ങേറുമെന്നായിരുന്നു നേരത്തേ ഐസിസി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതു ജൂണ്‍ മൂന്നാം വാരത്തിലേക്കു മാറ്റിയിരിക്കുകയാണ്. പുതുക്കിയ തിയ്യതി പ്രകാരം ജൂണ്‍ 18 മുതല്‍ 22 വരെയായിരിക്കും കലാശക്കളി.

1

ഏപ്രില്‍- മെയ് മാസങ്ങളിലായി ബിസിസിഐ ഇന്ത്യയില്‍ ഐപിഎല്ലിന്റെ 14ാം സീസണ്‍ നടത്താനിരിക്കെയാണ് ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഐസിസി മാറ്റം വരുത്തിയതെന്നാണ് വിവരം. തിയ്യതി നീട്ടിയത് ഫൈനലില്‍ കളിക്കുന്ന ടീമുകളിലെ താരങ്ങള്‍ക്കു ഒത്തുചേരാനും കൂടുതല്‍ തയ്യാറെടുപ്പ് നടത്താനും അവസരം ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ഫൈനലില്‍ കളിക്കുന്ന രണ്ടു ടീമുകളിലെയും കളിക്കാര്‍ക്കു ലണ്ടനിലെത്തിയാല്‍ രണ്ടാഴ്ച നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയേണ്ടിവരും. ഇതും ഫൈനല്‍ മാറ്റാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഫൈനല്‍ തിയ്യതി മാറ്റിയതോടെ ഇതിനു മുമ്പ് ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ആദ്യ ടെസ്റ്റ് ജൂണ്‍ രണ്ടു മുതല്‍ ആറു വരെ ലോര്‍ഡ്‌സിലായിരിക്കും. രണ്ടാം ടെസ്റ്റ് ജൂണ്‍ 10 മുതല്‍ 14വരെ എഡ്ബാസ്റ്റണിലും അരങ്ങേറും.

നിലവില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ഇന്ത്യയാണ്. 71.7 ശതമാനത്തില്‍ 430 പോയിന്റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. 70 ശതമാനം പോയിന്റോടെ ന്യൂസിലാന്‍ഡ് തൊട്ടുതാഴെയുണ്ട്. ഓസ്‌ട്രേലിയയാണ് മൂന്നാംസ്ഥാനത്ത്. 69.2 പോയിന്റ് ഓസീസിന്റെ അക്കൗണ്ടിലുണ്ട്. അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരേ നടന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ട് 68.7 പോയിന്റുമായി നാലാംസ്ഥാനത്ത് നില്‍ക്കുന്നു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കാണ് ലോര്‍ഡ്‌സില്‍ നടക്കാനിരിക്കുന്ന ഫൈനലിലേക്കു യോഗ്യത ലഭിക്കുക.

ഫൈനലിനു മുമ്പ് ഇന്ത്യക്കു ഇനിയൊരു ടെസ്റ്റ് പരമ്പര മാത്രമാണ് ശേഷിക്കുന്നത്. ശക്തരായ ഇംഗ്ലണ്ടിനെതിരേ നാട്ടിലാണ് ഇന്ത്യയുടെ അവസാന പരമ്പര. നാലു ടെസ്റ്റുകളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുക. ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കു ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയേ തീരൂ.

Story first published: Tuesday, January 26, 2021, 18:19 [IST]
Other articles published on Jan 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+