Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്‌കര്‍ നിങ്ങള്‍ക്കു തന്നെ- സ്‌റ്റോക്‌സിന് ട്രോള്‍

ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ക്യാച്ചെടുത്തതായി അവകാശപ്പെടുകയും എന്നാല്‍ ഇതു തേര്‍ഡ് അംപയര്‍ തള്ളുകയും ചെയ്ത ശേഷം പരിഹസിക്കുന്ന തരത്തില്‍ പ്രതികരിച്ച ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് പരിഹാസവും വിമര്‍ശനവും. ഇല്ലാത്ത ക്യാച്ചിനു വേണ്ടി അവകാശപ്പെട്ട സ്റ്റോക്‌സിനെ പലരും ശക്തമായി തന്നെ ട്രോളിയിരിക്കുകയാണ്.

1

സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ബൗളിങില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എഡ്ജ് ചെയ്ത ബോളാണ് സ്ലിപ്പില്‍ നിലത്തു വീണ ശേഷം കൈയിലെടുത്ത് സ്റ്റോക്‌സ് ക്യാച്ചിനായി അപ്പീല്‍ ചെയ്തത്. അംപയറുടെ സോഫ്റ്റ് സിഗ്നല്‍ ഔട്ടാണെന്നുമായിരുന്നു. എന്നാല്‍ ചെറിയ സംശയം തോന്നിയതിനാല്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയറുടെ സഹായം തേടുകയായിരുന്നു. സ്വന്തം കൈകളില്‍ നിന്നും വഴുതി ഗ്രൗണ്ടില്‍ വീണ ശേഷമായിരുന്നു സ്‌റ്റോക്‌സ് കൈകളിലൊതുക്കിയതെന്നു റീപ്ലേകളില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കുകയും ചെയ്തിരുന്നു.

കുറച്ചുസമയം അവിശ്വസനീയതോടെ നിന്ന സ്‌റ്റോക്‌സ് പിന്നീട് കളിയാക്കുന്ന തരത്തില്‍ ചിരിച്ചുകൊണ്ടായിരുന്നു തീരുമാനത്തോട് പ്രതികരിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും സഹതാരങ്ങളുമെല്ലാം തീരുമാനത്തില്‍ അതൃപ്തിയും നിരാശയും പ്രകടിപപ്പിച്ചപ്പോഴായിരുന്നു സ്റ്റോക്‌സിന്റെ പരിഹാസച്ചിരി. ഇതാണ് ക്രിക്കറ്റ് പ്രേമികളെ ചൊടിപ്പിച്ചത്.

കരഞ്ഞു കൊണ്ടേയിരിക്കൂ, ഈ വര്‍ഷത്തെ ഓസ്‌കര്‍ ബെന്‍ സ്‌റ്റോക്‌സിനു തന്നെയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം.

റൂട്ട് സ്റ്റോക്‌സ് ആന്‍ഡേഴ്‌സന്‍ ബ്രോഡ്. ആ ക്യാച്ച് വ്യക്തമായും പുല്ലില്‍ ടച്ച് ചെയ്തിട്ടുണ്ടെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

ഒരിക്കലുമില്ല. നിങ്ങള്‍ അതു ചെയ്യാന്‍ പാടില്ല ബെന്‍ സ്റ്റോക്‌സ് എന്നായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്.

അതെ! ബെന്‍ സ്റ്റോക്‌സിന്റെ നിഴല്‍ ബോളിനു താഴെയുണ്ടായിരുന്നു. ഔട്ട് നല്‍കമായിരുന്നുവെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.

എനിക്ക് ബെന്‍ സ്‌റ്റോക്‌സിന്റേതു പോലെ ആത്മവിശ്വാസം വേണമെന്നായിരുന്നു ഒരു വിമര്‍ശനം.

ഒന്നും മാറിയിട്ടില്ല, ബെന്‍ സ്‌റ്റോക്‌സ് ഇന്നു അഹമ്മദ് ഷഹ്‌സാദായി മാറിയെന്നായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.

Story first published: Wednesday, February 24, 2021, 22:46 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+