Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഫ്രാഞ്ചൈസികള്‍ പുറത്താക്കി, ഇനി ലേലത്തിലും പ്രതീക്ഷ വേണ്ട!- ഇവരെ ആരും വാങ്ങിയേക്കില്ല

ഐപിഎല്ലിന്റെ താരലേലത്തിനു മുന്നോടിയായി എട്ടു ഫ്രാഞ്ചൈസികളും കഴിഞ്ഞ ദിവസം നിലനിര്‍ത്തുകയും ഒഴിവാക്കുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. പല വമ്പന്‍ താരങ്ങളും ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഏറ്റവുമധികം താരങ്ങളെ ഒഴിവാക്കിയത് വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരുന്നു. 10 കളിക്കാരോടാണ് അവര്‍ ഗുഡ്‌ബൈ പറഞ്ഞത്.

വിവിധ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കിയ താരങ്ങളില്‍ ചിലര്‍ക്കു അടുത്ത സീസണില്‍ പുതിയൊരു ടീം ലഭിക്കണമെന്നില്ല. ഫെബ്രുവരി മധ്യത്തോടെ നടക്കാനിരിക്കുന്ന ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാന്‍ സാധ്യതയില്ലാത്ത ചില കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

2018ലെ ലേലത്തില്‍ 7.8 കോടി രൂപയ്ക്കു ചെന്നൈ സൂപ്പര്‍ കിങ്‌സ് വാങ്ങിയ താരമാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ്. എന്നാല്‍ മോശം പ്രകടനത്തെ തുടര്‍ന്ന് താരത്തിന് ടീമില്‍ സ്ഥാനം നിര്‍ത്താനായില്ല. 66 ബോളുകള്‍ നേരിട്ട ജാദവിന് 62 റണ്‍സ് മാത്രമാണ് നേടാനായത്. പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കപ്പെട്ട ശേഷം സിഎസ്‌കെ താരത്തെ ഇതേ സീസണില്‍ തിരിച്ചു വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
കഴിഞ്ഞ ഐപിഎല്ലില്‍ ജാദവിന്റെ പ്രകടനം ദയനീയമായിരുന്നു. സ്ലോ ബാറ്റിങിന്റെ പേരില്‍ അദ്ദേഹം വിമര്‍ശനങ്ങളും പരിഹാസവുമെല്ലാം ഏറ്റുവാങ്ങി. ഇതേ തുടര്‍ന്നാണ് ജാദവിനെ സിഎസ്‌കെ പുതിയ സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്നു തീരുമാനിച്ചത്. മോശം ഫോമും പ്രായവും പരിഗണിക്കുമ്പോള്‍ 35 കാരനായ ജാദവിനെ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും വാങ്ങാനിടയില്ല.

ഷെല്‍ഡണ്‍ കോട്രെല്‍

ഷെല്‍ഡണ്‍ കോട്രെല്‍

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെല്‍. കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്‌സ് ഇലവന്‍ പഞ്ചാബായിരുന്നു കഴിഞ്ഞ ലേലത്തില്‍ 8.5 കോടി രൂപയ്ക്കു കോട്രെലിനെ വാങ്ങിയത്. കോട്രെലിന്റെ തുടക്കം മോശമായിരുന്നില്ല. പക്ഷെ പിന്നീട് ഈ മികവ് തുടരാന്‍ അദ്ദേഹത്തിനായില്ല. ആറു മല്‍സരങ്ങളില്‍ നിന്നും വെറും ആറു വിക്കറ്റുകളാണ് കോട്രെലിനു വീഴ്ത്താനായത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ കോട്രെലിന്റെ ഒരോവറില്‍ അഞ്ചു സിക്‌സറുകള്‍ രാഹുല്‍ തെവാത്തിയ പറത്തിയിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ ടീമിലെ സ്ഥാനം തന്നെ നഷ്ടമായത്. പഞ്ചാബ് അടുത്ത സീസണില്‍ വേണ്ടെന്നു വച്ച കോട്രെലിനെ ഇനി ലേലത്തില്‍ ഏതെങ്കിലും ഫ്രാഞ്ചൈസികള്‍ വാങ്ങാന്‍ സാധ്യത കുറവാണ്.

മിച്ചെല്‍ മക്ലെനഗന്‍

മിച്ചെല്‍ മക്ലെനഗന്‍

ഐപിഎല്ലില്‍ ഒരു കാലത്ത് മുംബൈ ഇന്ത്യന്‍സ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ന്യൂസിലാന്‍ഡുകാരനായ പേസര്‍ മിച്ചെല്‍ മക്ലെനഗന്‍. എന്നാല്‍ ഇപ്പോള്‍ ടീമിനു അധികപ്പറ്റായതിനാല്‍ അദ്ദേഹത്തെ നിലനിര്‍ത്തേണ്ടതില്ലെന്നു മുംബൈ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ മക്ലെനഗന്‍ മുംബൈ ടീമില്‍ വെറും കാഴ്ചക്കാരനായിരുന്നു.
ഇടംകൈയന്‍ പേസറായ മക്ലെനഗന്‍ ആറു സീസണുകളില്‍ മുംബൈ ടീമിന്റെ ഭാഗമായിരുന്നു. ടീമിനൊപ്പമ നാലു കിരീട വിജയങ്ങളിലും പങ്കാളിയാവാന്‍ അദ്ദേഹത്തിനു സാധിച്ചു. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ തികച്ച ബൗളര്‍ കൂടിയാണ് മക്ലെനഗന്‍. വരാനിരിക്കുന്ന ലേലത്തില്‍ അദ്ദേഹത്തിനു പുതിയ ഫ്രാഞ്ചൈസിയില്‍ ഇടം ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

Story first published: Thursday, January 21, 2021, 17:52 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+