For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL: വിഷ്ണുവിന് തകര്‍പ്പന്‍ സെഞ്ച്വറി, ആലപ്പി റിപ്പിള്‍സിനെ തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ആലപ്പി റിപ്പിള്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് തൃശൂര്‍ ടൈറ്റന്‍സ്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ആറ് വിക്കറ്റിന് 181 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തൃശൂര്‍ 12.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. വിഷ്ണു വിനോദിന്റെ (139) സെഞ്ച്വറി പ്രകടനമാണ് തൃശൂര്‍ ടീമിന് വമ്പന്‍ ജയം നേടിക്കൊടുത്തത്.

ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിള്‍സിന് ഗംഭീര തുടക്കമാണ് ലഭിച്ചത്. നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കടന്നാക്രമിച്ചപ്പോള്‍ കൃഷ്ണ പ്രസാദും മികച്ച പിന്തുണ നല്‍കി. കൃഷ്ണ പ്രസാദ് 38 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 43 റണ്‍സുമായി മടങ്ങി.

മൂന്നാം നമ്പറിലിറങ്ങിയ ആല്‍ഫി ഫ്രാന്‍സീസിന് തിളങ്ങാനായില്ല. 10 പന്തില്‍ ഓരോ ഫോറും സിക്‌സും ഉള്‍പ്പെടെ 16 റണ്‍സുമായി മടങ്ങി. അക്ഷയ് ടികെ ആറ് പന്തില്‍ ഒരു ഫോറുള്‍പ്പെടെ ഏഴ് റണ്‍സാണ് നേടിയത്. ഒരുവശത്ത് അസ്ഹറുദ്ദീന്‍ കടന്നാക്രമിച്ച് കളിച്ചു.

kerala cricket league

53 പന്ത് നേരിട്ട് 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 90 റണ്‍സുമായി അസ്ഹറുദ്ദീന്‍ മടങ്ങി. 169.81 സ്‌ട്രൈക്ക് റേറ്റിലാണ് താരം മിന്നിച്ചത്. അതുല്‍ ഡയമണ്ട് 12 പന്തില്‍ 1 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 20 റണ്‍സ് നേടി. അക്ഷയ് ചന്ദ്രന്‍ ഒരു റണ്‍സോടെ അക്ഷയ് ടികെയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

ഇതോടെ ആറ് വിക്കറ്റിന് 181 എന്ന മികച്ച ടോട്ടലിലേക്കും ആലപ്പി ടീമെത്തി. തൃശൂര്‍ ടൈറ്റന്‍സിനായി മോനു കൃഷ്ണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എംഡി നിധീഷ്, മുഹമ്മദ് ഇസഹാഖ് ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ തൃശൂര്‍ ടീമിനായി വിഷ്ണു വിനോദ് കടന്നാക്രമിച്ചു. ഓപ്പണര്‍ അഹമ്മദ് ഇമ്രാന്‍ 18 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 24 റണ്‍സുമായി പുറത്തായി. തുടക്കത്തിലേ വമ്പനടികള്‍ നടത്തിയ വിഷ്ണു 305 സ്‌ട്രൈക്ക് റേറ്റിലാണ് കത്തിക്കയറിയത്. 45 പന്തില്‍ 5 ഫോറും 17 സിക്‌സും ഉള്‍പ്പെടെ 139 റണ്‍സോടെ വിഷ്ണു പുറത്തായപ്പോഴേക്കും തൃശൂര്‍ വിജയം ഉറപ്പിച്ചിരുന്നു.

അക്ഷയ് മനോഹര്‍ 13 പന്തില്‍ 16 റണ്‍സോടെ പുറത്താവാതെ നിന്നു. അഭിഷേക് പ്രതാപ് 1 റണ്‍സും നേടി ക്രീസില്‍ തുടര്‍ന്നു. ഇതോടെ 12.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തൃശൂര്‍ വിജയം നേടിയെടുത്തു. കിരണ്‍ സാഗറും അക്ഷയ് ടികെയും ആലപ്പിക്കായി ഓരോ വിക്കറ്റ് നേടി.

Story first published: Friday, September 13, 2024, 22:12 [IST]
Other articles published on Sep 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+