Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: പടനയിച്ച് വരുണ്‍, കൊച്ചി ടീമിനെ പൂട്ടി തൃശൂര്‍; മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശ പോരാട്ടത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് തൃശൂര്‍ ടൈറ്റന്‍സ്. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കൊച്ചി ടീം 4 വിക്കറ്റിന് 130 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തൃശൂര്‍ ഒരോവറും ഏഴ് വിക്കറ്റും ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു. നാല് പോയിന്റുള്ള തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. തോറ്റെങ്കിലും കൊച്ചി ടീം രണ്ടാം സ്ഥാനത്താണ്.

മഴമൂലം 16 ഓവറാക്കിയാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് മികച്ച തുടക്കം ലഭിച്ചില്ല. 7 പന്തില്‍ 7 റണ്‍സെടുത്ത ജോബിന്‍ ജോബിയെ എംഡി നിധീഷ് പുറത്താക്കി. എന്നാല്‍ ഓപ്പണര്‍ ആനന്ദ് കൃഷ്ണനും ഷൗന്‍ റോജറും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയി. 26 പന്ത് നേരിട്ട് 1 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 19 റണ്‍സുമായി ആനന്ദ് പുറത്തായി. ഷൗന്‍ പതിയ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.

2 ഫോറും 1 സിക്‌സുമാണ് ഷൗന്‍ നേടിയത്. സിജോമോന്‍ ജോസഫ് 18 പന്തില്‍ 21 റണ്‍സോടെ പുറത്താവാതെ നിന്നു. ഓരോ സിക്‌സും ഫോറുമാണ് സിജോമോന്‍ നേടിയത്. വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്തിന്റെ പ്രകടനമാണ് കൊച്ചിക്ക് കരുത്തായത്. 23 പന്ത് നേരിട്ട് 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 47 റണ്‍സോടെ നിഖില്‍ കസറി. 204 സ്‌ട്രൈക്ക് റേറ്റിലായിരുന്നു നിഖിലിന്റെ പ്രകടനം. ഇതോടെ 16 ഓവറില്‍ നാല് വിക്കറ്റിന് 130 എന്ന സ്‌കോറാണ് കൊച്ചി ടീമിന് നേടാനായത്.

എംഡി നിധീഷ് രണ്ടും മിധുനും അഭിഷേകും ഓരോ വിക്കറ്റും സ്വന്തമാക്കി. മറുപടിക്കിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സ് അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. ഇംപാക്ട് പ്ലയറായി എത്തിയ ആനന്ദ് സാഗറിന് വലിയ സ്‌കോറിലേക്കുയരാനായില്ല. നാല് പന്ത് നേരിട്ട് ഒരു ബൗണ്ടറിയടക്കം 5 റണ്‍സാണ് ആനന്ദ് നേടിയത്. മൂന്നാമനായി ഇറങ്ങിയ അഭിഷേക് പ്രതാപിനും തിളങ്ങാനായില്ല. 9 പന്ത് നേരിട്ട് ഒരു ഫോറടക്കം 6 റണ്‍സാണ് അഭിഷേക് നേടിയത്.

kcl

ഒരുവശത്ത് നായകന്‍ വരുണ്‍ നായനാര്‍ റണ്‍സുയര്‍ത്തി. വിഷ്ണു വിനോദും താളം കണ്ടെത്തിയതോടെ തൃശൂര്‍ അതിവേഗത്തില്‍ വിജയലക്ഷ്യത്തിനോടടുത്ത്. വിഷ്ണു 33 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം 46 റണ്‍സെടുത്ത് പുറത്തായി. സിജോമോന്‍ ജോസഫാണ് വിഷ്ണുവിനെ പുറത്താക്കിയത്. എന്നാല്‍ അക്ഷയ് മനോഹര്‍ അതിവേഗം റണ്‍സുയര്‍ത്തി. 6 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 13 റണ്‍സോടെ അക്ഷയ് വെടിക്കെട്ട് നടത്തി.

വരുണ്‍ നായനാര്‍ 38 പന്തില്‍ 6 ഫോറും 3 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 64 റണ്‍സ് നേടിയതാണ് തൃശൂരിന് ഒരോവര്‍ ബാക്കി നിര്‍ത്തി തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. ടോസിന്റെ ആനുകൂല്യം തൃശൂരിനെ തുണച്ചു.

Story first published: Sunday, September 8, 2024, 18:37 [IST]
Other articles published on Sep 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+