Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: സഞ്ജു കളിക്കില്ല, പണി കിട്ടിയത് റിഷഭിന്! ഗംഭീര്‍ ഹാപ്പിയെങ്കില്‍ ടെസ്റ്റ് ടീമിലേക്ക്

ഐപിഎല്‍ മാതൃകയില്‍ കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) സഞ്ജു സാംസണ്‍ ഇത്തവണ കളിക്കുന്നില്ല. ഐപിഎല്ലിലേക്കു കേരളത്തില്‍ നിന്നും കൂടുതല്‍ ക്രിക്കറ്റര്‍മാരെ സംഭാവന ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കെസിഎല്‍ ആരംഭിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിന്റെ ഐക്കണ്‍ താരമായി സഞ്ജുവിനെ തിരഞ്ഞെടുത്തിരുന്നെങ്കിലും ഒരു ഫ്രാഞ്ചൈസിക്കായും അദ്ദേഹം ഇത്തവണ കളിക്കുന്നില്ല. അടുത്ത മാസം രണ്ടു മുതല്‍ 19 വരെയാണ് കെസിഎല്‍ നടക്കാനിരിക്കുന്നത്.

അടുത്ത 40 ദിവസത്തോളം ഇന്ത്യന്‍ ടീമിനു അന്താരാഷ്ട്ര മല്‍സരങ്ങളൊന്നും ഇല്ലെന്നിരിക്കെ കെസിഎല്ലില്‍ എന്തു കൊണ്ട് സഞ്ജു കളിക്കുന്നില്ലെന്നത് ആരാധകരെ ആശ്ചര്യപ്പെടുത്തിയിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ നിന്നും സഞ്ജു പിന്‍മാറിയതു കാരണം യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനാണ് പണി കിട്ടിയിരിക്കുന്നത്. ഇതു എങ്ങനെയാണെന്നു നോക്കാം.

SANJU SAMSON

കെസിഎല്ലില്‍ നിന്നും എന്തുകൊണ്ടാണ് സഞ്ജു വിട്ടുനില്‍ക്കുന്നത് എന്നതിനെക്കുറിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എന്നാല്‍ കെസിഎല്ലിനു പകരം വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനു വേണ്ടിയാണ് 29 കാരനായ താരം കെസിഎല്ലിനോടു നോ പറഞ്ഞിരിക്കുന്നതെന്നാണ് സൂചനകള്‍. ദുലീപ് ട്രോഫിയോടെയാണ് 2024-25ലെ ആഭ്യന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ക്കു തുടക്കമാവുന്നത്. ഇതിനു പിന്നാലെ രഞ്ജി ട്രോഫിയും നടക്കാനിരിക്കുകയാണ്.

റെഡ് ബോള്‍ ക്രിക്കറ്റില്‍ രാജ്യത്തെ പ്രധാനപ്പെട്ട ടൂര്‍ണമന്റുകളിലൊന്നാണ് ദുലീപ് ട്രോഫി. ഈ ടൂര്‍ണമെന്റില്‍ മികവ് തെളിയിച്ചാല്‍ അതു ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും താരങ്ങള്‍ക്കു വഴി തുറക്കാറുണ്ട്. സഞ്ജുവിന്റെ ലക്ഷ്യവും ഇതു തന്നെയാണ്. ദുലീപ് ട്രോഫിയില്‍ മിന്നിച്ച് പുതിയ കോച്ച് ഗൗതം ഗംഭീറിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അതു വഴി ടെസ്റ്റില്‍ അരങ്ങറുകയുമാണ് താരം സ്വപ്‌നം കാണുന്നത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങളോടു ദുലീപ് ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിനെ തഴഞ്ഞ് ഐപിഎല്ലിനു അമിത പ്രാധാന്യം നല്‍കുന്നതില്‍ ബിസിസിഐയ്ക്കു നേരത്തേ തന്നെ എതിര്‍പ്പുണ്ട്. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ കളിക്കാതിരുന്നതിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ബിസിസിഐയുടെ മുഖ്യ കരാറില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതോടെ നിലവില്‍ ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ള കളിക്കാര്‍ വലിയ പ്രാധാന്യത്തോടെയാണ് ആഭ്യന്തര ക്രിക്കറ്റിനെ ഇപ്പോള്‍ കാണുന്നത്. കോച്ച് ഗംഭീറും ഇന്ത്യന്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന അഭിപ്രായക്കാരനാണ്. അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

RISHABH PANT

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനം കൂടി വിലയിരുത്തിയാവും ഇനി നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമെല്ലാം ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക. ഇവയെല്ലാം കണക്കിലെടുത്താണ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി അരങ്ങേറുകയെന്ന ലക്ഷ്യത്തോടെ കെസിഎല്‍ ഉപേക്ഷിച്ച് ദുലീപ് ട്രോഫിയില്‍ സഞ്ജു കളിക്കാനൊരുങ്ങുന്നത്.

ടെസ്റ്റില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭാണെങ്കിലും 2022നു ശേഷം ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടില്ല. പരിക്കു കാരണം താരം പുറത്തിരിക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കെഎസ് ഭരത്, ധ്രുവ് ജുറേല്‍ എന്നിവരെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ രണ്ടു പേരും ഇനിയും ടീമില്‍ സ്ഥാനമുറപ്പാക്കിയിട്ടില്ല.

അതിനാല്‍ തന്നെ വരാനിരിക്കുന്ന ദുലീപ് ട്രോഫിയില്‍ വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായാല്‍ സഞ്ജുവിനു പ്രതീക്ഷയ്ക്കു വകയുണ്ട്. ഈ വര്‍ഷം നിരവധി ടെസ്റ്റുകള്‍ ഇന്ത്യ കളിക്കാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിനു ടീമില്‍ അവസരം ലഭിച്ചേക്കും. റിഷഭിനു പകരം ടെസ്റ്റില്‍ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായും സഞ്ജു മാറിയേക്കും. റിഷഭിനെ ഭയപ്പെടുത്തുന്നതും ഇതു തന്നെയാണ്.

Story first published: Sunday, August 11, 2024, 21:03 [IST]
Other articles published on Aug 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+