For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: സഞ്ജുവിനൊപ്പം ഇത്തവണ തകര്‍ക്കുമോ? പ്രതീക്ഷകളെ കുറിച്ച് മനസ്സ് തുറന്ന് ചേട്ടന്‍ സാലി

തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ സന്തോഷിക്കാനും ത്രില്ലടിക്കാനും വക നല്‍കുന്നതാണ് വരാനിരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണ്‍. കാരണം മലയാളികളുടെ അഭിമാന താരവും സ്വകാര്യ അഹങ്കാരവുമായ സഞ്ജു സാംസണിന്റെ സാന്നിധ്യം ഈ കെസിഎല്ലിന്റെ ആവേശം വാനോളമുയര്‍ത്തുന്നു. അതോടൊപ്പം തന്നെ അദ്ദേഹത്തിന്റെ ചേട്ടന്‍ സാലി സാംസണിനെയും ഈ സീസണില്‍ ഒരേ ടീമില്‍ കാണാമെന്നതാണ് മറ്റൊരു കൗതുകം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടിയാണ് സാംസണ്‍ ബ്രദേഴ്‌സ് പുതിയ സീസണില്‍ പോരിനിറങ്ങുക. കഴിഞ്ഞ ലേലത്തില്‍ 26.8 ലക്ഷം രൂപയെന്ന ടൂര്‍ണമെന്റിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് സഞ്ജുവിനെ കൊച്ചി ടീം സ്വന്തമാക്കിയത്. പിന്നാലെ 75,000 രൂപയ്ക്കു സാലിയെയും അവര്‍ തങ്ങളുടെ കൂടാരത്തില്‍ എത്തിക്കുകയായിരുന്നു. അടുത്ത മാസം 21നാണ് കെസിഎല്ലിനു തുടക്കമാവുന്നത്.

കെസിഎല്‍ പോലെയൊരു പ്രൊഫഷണല്‍ ടൂര്‍ണമെന്റില്‍ സഞ്ജുവിനൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് സാലി. പുതിയ സീസണിനെക്കുറിച്ചും സഞ്ജുവിനെ കുറിച്ചുമെല്ലാം മനസ്സ് തുറക്കുകയാണ് അദ്ദേഹം. മൈഖേലിനു (Mykhel) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

sanju samson saly samson

ഏറെയായി ഒരുമിച്ച് കളിച്ചിട്ടില്ല

ഏറെക്കാലത്തിനു ശേഷം അനുജന്‍ സഞ്ജു സാംസണിനോടൊപ്പം കളിക്കാന്‍ പോവുന്നതിന്റെ ആവേശത്തിലാണ് താനെന്നു സാലി സാംസണ്‍ പറയുന്നു. സഞ്ജുവിനൊപ്പം വീണ്ടും കളിക്കാന്‍ പോവുന്നത് ഏറെ സന്തോഷം നല്‍കുന്നു. ഞാനിപ്പോള്‍ വളരെയധികം ആവേശത്തിലാണ്, കാരണം ഞങ്ങള്‍ ഒരുപാട് കാലമായി ഇങ്ങനെ ഒരുമിച്ച് കളിക്കാനിറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ പുതി സീസണിനായി കാത്തിരിക്കുകയാണന്നും സാലി വ്യക്തമാക്കി.

ഇന്ത്യന്‍ കുപ്പായത്തിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലുമെല്ലാം മാജിക്കല്‍ പ്രകടനങ്ങളിലൂടെ തന്റെ മികവ് തെളിയിച്ചു കഴിഞ്ഞ താരമാണ് സഞ്ജു. സാലിയും മോശക്കാരനല്ല. കരിയറിന്റെ തുടക്കകാലത്തു വലിയ പ്രതീക്ഷകള്‍ നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു. ജൂനിയര്‍ ക്രിക്കറ്റില്‍ കേരളത്തിനായി സാലി കളിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ അപ്രതീക്ഷിത വില്ലനായെത്തിയ പരിക്ക് അദ്ദേഹത്തിന്റെ കരിയറിനെ ബാധിച്ചു. ഇതേ തുടര്‍ന്നു നാലു വര്‍ഷത്തോളം സാലിക്കു ക്രിക്കറ്റില്‍ നിന്നും മാറി നില്‍ക്കേണ്ടിയും വന്നു. പക്ഷെ ക്രിക്കറ്റിനോടുള്ള പാഷന്‍ അദ്ദേഹം കൈവിട്ടില്ല. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സാലി ക്രിക്കറ്റിലേക്കു ശക്തമായൊരു രണ്ടാം വരവ് നടത്തി.

അദ്ദേഹത്തിന്റെ ഈ മടങ്ങിവരവിനെയും പോരാട്ടവീര്യത്തെയുമെല്ലാം കേരളത്തിലെ ക്രിക്കറ്റ് സമൂഹം വാഴ്ത്തുകയും ചെയ്തിരുന്നു. ഏറെ വെല്ലുവിളികള്‍ നേരിട്ട സമയത്തും തളരാതെ പൊരുതിക്കിയറിയ ചേട്ടനെക്കുറിച്ച് സഞ്ജുവും പലപ്പോഴായി പരാമര്‍ശിച്ചിട്ടുണ്ട്. നിലവില്‍ ക്രിക്കറ്റര്‍ മാത്രമല്ല, എജി ഓഫീസിലെ ഉദ്യോഗസ്ഥനും കൂടിയാണ് സാലി.

ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്

ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കാവുന്ന പരിക്കിനെ തോല്‍പ്പിച്ചുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അവയെ ജീവിതത്തിന്റെ ഭാഗമായി മാത്രമേ താന്‍ കാണുന്നുള്ളൂവെന്നായിരുന്നു സാലി സാംസണിന്റെ മറുപടി.

SALY SAMSON

ജീവിതത്തിന്റെ ഭാഗമായിട്ടു മാത്രമേ ഞാന്‍ അവയെല്ലാം കരുതുന്നുള്ളൂ. കാര്യങ്ങള്‍ പലതും സംഭവിക്കാം. പക്ഷെ അവയൊന്നും എന്നെ അത്ര ബാധിക്കാറില്ല. ഞാന്‍ തിരിച്ചുവരവ് നടത്തിയെന്നൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. അതു ക്രിക്കറ്റ് മാത്രമാണ്. സാധ്യമാവുന്ന രീതിയില്‍ ഞാന്‍ അവയെ ആസ്വദിക്കുകയാണെന്നും സാലി വിശദമാക്കി.

അതേസമയം, സഞ്ജുവിന്റെ മല്‍സരവേദികളിലൊന്നും സാലിയെയും കുടുംബാംഗങ്ങളെയുമൊന്നും കാണാറില്ല. എങ്കിലും തങ്ങള്‍ക്കിടയില്‍ വലിയ സ്‌നേഹവും പിന്തുണയുമാണ് എല്ലായ്‌പ്പോഴുമുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ആന്തരികമായി ഞങ്ങള്‍ക്കിടയില്‍ നല്ല അടുപ്പമാണുള്ളത്. ഞാനും സഞ്ജുവും അങ്ങനെ തന്നെയാണ്. പുറമെയിലേക്കു പ്രത്യേകിച്ചും ഒന്നുമില്ല, നിശബ്ധമായി പിന്തുണയ്ക്കുകയാണ് ചെയ്യാറുള്ളതെന്നും സാലി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, July 12, 2025, 16:09 [IST]
Other articles published on Jul 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+