Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: ഹീറോയായി സല്‍മാന്‍, കൊച്ചിയെ മുക്കി കാലിക്കറ്റ്; 3 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ടീം നാല് വിക്കറ്റിന് 169 റണ്‍സെടുത്തപ്പോള്‍ കാലിക്കറ്റ് ടീം ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിയാക്കി വിജയം നേടുകയായിരുന്നു. അഞ്ചാം ജയത്തോടെ 10 പോയിന്റോടെ കാലിക്കറ്റ് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ കൊച്ചി ടീം ആറാം തോല്‍വിയോടെ അഞ്ചാം സ്ഥാനത്താണ്.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. എന്നാല്‍ പവര്‍പ്ലേ മുതലാക്കി ബാറ്റ് ചെയ്യാന്‍ ഓപ്പണര്‍മാര്‍ക്കായില്ല. ജോബിന്‍ ജോബി 16 പന്ത് നേരിട്ട് 1 സിക്‌സറടക്കം 13 റണ്‍സെടുത്താണ് പുറത്തായത്.

ആനന്ദ് കൃഷ്ണ 20 പന്തില്‍ രണ്ട് സിക്‌സറടക്കം 22 റണ്‍സെടുത്തും പുറത്തി. 120 സ്‌ട്രൈക്ക് റേറ്റില്‍ പോലും കളിക്കാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. മൂന്നാമനായി ഇറങ്ങിയ വിപുല്‍ ശക്തി ടെസ്റ്റ് ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.

kcl cricket

25 പന്ത് നേരിട്ട് 14 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഒരു ബൗണ്ടറി പോലും നേടാന്‍ അദ്ദേഹത്തിനായില്ല. വലിയ തകര്‍ച്ചയിലേക്ക് നീങ്ങിയ കൊച്ചിയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ഷോണ്‍ റോജറാണ്. 38 പന്തില്‍ 7 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 73 റണ്‍സോടെ താരം പുറത്താവാതെ നിന്നു.

ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍ 9 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ നിഖില്‍ തോട്ടത്ത് നിര്‍ണ്ണായക സ്‌കോര്‍ നേടി. 12 പന്ത് നേരിട്ട് 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 30 റണ്‍സോടെ നിഖില്‍ പുറത്താവാതെ നിന്നു.

10 റണ്‍സ് എക്‌സ്ട്രാസായും ലഭിച്ചതോടെ നാല് വിക്കറ്റിന് 169 എന്ന ഭേദപ്പെട്ട നിലയിലേക്കെത്താന്‍ കൊച്ചിപ്പടയ്ക്കായി. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനായി റഹാന്‍ റഹീം രണ്ടും അജിത് വാസുദേവന്‍, അഖില്‍ ദേവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ കാലിക്കറ്റിന് തരക്കേടില്ലാത്ത തുടക്കം ലഭിച്ചു. നായകന്‍ രോഹന്‍ കുന്നുമ്മല്‍ 8 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 16 റണ്‍സെടുത്തപ്പോള്‍ ഒമര്‍ അബൂബക്കര്‍ 23 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 26 റണ്‍സുമായി തിളങ്ങി.

മൂന്നാമനായി ഇറങ്ങിയ അഖില്‍ സ്‌ക്കറിയ 22 പന്തില്‍ 16 റണ്‍സാണ് നേടിയത്. എം അജിനാസ് മൂന്ന് പന്തില്‍ 1 റണ്‍സാണ് നേടിയത്. കാലിക്കറ്റ് തോല്‍വിയിലേക്കെന്ന് തോന്നിക്കവെ സല്‍മാന്‍ നിസാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നു. 41 പന്തില്‍ 3 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് സല്‍മാന്‍ നേടിയത്. 178 സ്‌ട്രൈക്ക് റേറ്റിലാണ് സല്‍മാന്റെ പ്രകടനം.

പല്ലാം അന്‍ഫല്‍ രണ്ട് പന്ത് നേരിട്ട് ഡെക്കിന് മടങ്ങിയപ്പോള്‍ ഇംപാക്ട് പ്ലയറായ അഭിജിത് പ്രവീണ്‍ 4 റണ്‍സുമെടുത്ത് പുറത്തായി. നിഖില്‍ എം 15 പന്തില്‍ രണ്ട് ഫോറും സിക്‌സുമടക്കം 27 റണ്‍സുമായി കസറി. സിവരാജ് രണ്ട് പന്ത് നേരിട്ടെങ്കിലും റണ്‍സെടുക്കാതെ പുറത്താവാതെ നിന്നു. ഒരു പന്ത് ബാക്കിയാക്കി മൂന്ന് വിക്കറ്റിന്റെ വിജയം നേടിയെടുക്കാനും കാലിക്കറ്റിനായി.

Story first published: Thursday, September 12, 2024, 22:39 [IST]
Other articles published on Sep 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+