Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: രോഹന്‍ കുന്നുമ്മല്‍ ഡെക്ക്, കാലിക്കറ്റിനെ തകര്‍ത്ത് ട്രിവാന്‍ഡ്രം; 5 വിക്കറ്റ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ തോല്‍പ്പിച്ച് ട്രിവാന്‍ഡ്രം റോയല്‍സ്. അഞ്ച് വിക്കറ്റിനാണ് ട്രിവാന്‍ഡ്രം ടീമിന്റൈ ജയം. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 6 വിക്കറ്റിന് 144 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ട്രിവാന്‍ഡ്രം 18.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. മൂന്നില്‍ രണ്ടിലും തോറ്റ കാലിക്കറ്റ് ടീം അവസാന സ്ഥാനത്താണ്.

കാലിക്കറ്റിന്റെ തുടക്കം പിഴച്ചു

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നായകന്‍ രോഹന്‍ കുന്നുമ്മല്‍ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. മൂന്ന് പന്ത് നേരിട്ട രോഹന്‍ ഡെക്കിനാണ് പുറത്തായത്. വിനില്‍ ടി എസ് രോഹനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ സഞ്ജയ് രാജും അരുണ്‍ കെഎയും ചേര്‍ന്ന് പതിയെ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 18 പന്ത് നേരിട്ട് 10 റണ്‍സെടുത്ത അരുണ്‍ റണ്ണൗട്ടായി മടങ്ങി.

19 പന്ത് നേരിട്ട് 3 ഫോറടക്കം 18 റണ്‍സ് നേടിയ സഞ്ജയ് രാജിനെ ശ്രീഹരി പുറത്താക്കി. വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട കാലിക്കറ്റ് ടീമിനെ ഭേദപ്പെട്ട നിലയിലേക്കെത്തിച്ചത് സല്‍മാന്‍ നിസാറിന്റെ പ്രകടനമാണ്. 48 പന്ത് നേരിട്ട് രണ്ട് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് സല്‍മാന്‍ പുറത്താവാതെ നേടിയത്. 150 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സല്‍മാന്‍ പ്രകടനം. വിക്കറ്റ് കീപ്പര്‍ എം അജിനാസ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 12 പന്ത് നേരിട്ട് 3 സിക്‌സറടക്കം 21 റണ്‍സ് തേടിയാണ് അദ്ദേഹം പുറത്തായത്.

144ല്‍ ഒതുങ്ങി കാലിക്കറ്റ്

പല്ലാം അല്‍ഫാല്‍ നാല് റണ്‍സെടുത്ത് മടങ്ങി. അഭിജിത് പ്രവീണ്‍ 12 പന്തില്‍ ഒരു സിക്‌സറടക്കം 14 റണ്‍സെടുത്ത് റണ്ണൗട്ടായി. ഇതോടെ 20 ഓവറില്‍ ആറ് വിക്കറ്റിന് 144 ഭേദപ്പെട്ട സ്‌കോറിലേക്ക് കാലിക്കറ്റ് ഒതുങ്ങി. ശ്രീഹരി രണ്ടും അഖിലും വിനിലും ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ ട്രിവാന്‍ഡ്രം ടീമിന്റെയും തുടക്കം പിഴച്ചു. ഓപ്പണര്‍ വിഷ്ണു രാജിനെ അഖില്‍ സ്‌ക്കറിയ ഡെക്കിന് മടക്കി. രണ്ട് പന്താണ് അഖിലിന് നേരിടാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ റിയ ബഷീറും ഗോവിന്ദ് പൈയും ചേര്‍ന്ന് അടിത്തറ പാകി. റിയ ബഷീര്‍ 26 പന്തില്‍ 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 38 റണ്‍സെടുത്ത് പുറത്തായി. അഖില്‍ ദേവിനാണ് വിക്കറ്റ്. ഗോവിന്ദ് പിടിച്ചുനിന്ന് കളിക്കാനാണ് ശ്രമിച്ചത്. 34 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് ഗോവിന്ദ് നേടിയത്.

kcl cricket

റണ്ണൗട്ടായാണ് താരത്തിന്റെ മടക്കം. ജോഫിന്‍ ജോസ് നിരാശപ്പെടുത്തി. 13 പന്തില്‍ 4 റണ്‍സെടുത്ത ജോഫിനെ അഭിജിത് പ്രവീണ്‍ റണ്ണൗട്ടാക്കുകയായിരുന്നു. നായകന്‍ അബ്ദുല്‍ ബാസിത്തിന്റെ പ്രകടനമാണ് തൃശൂരിന് ജയമൊരുക്കിയത്. 22 പന്തില്‍ 2 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 50 റണ്‍സോടെ ബാസിത് പുറത്താകാതെ നിന്നു. 227ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് ബാസിത് കസറിയത്. ഷാരോണ്‍ എസ്എസ് മൂന്ന് റണ്‍സെടുത്ത് മടങ്ങി.

അഖില്‍ എംഎസ് 9 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 18.1 ഓവറില്‍ 5 വിക്കറ്റിന് 145 റണ്‍സെടുത്ത് അഞ്ച് വിക്കറ്റിന്റെ ജയം നേടാന്‍ ട്രിവാന്‍ഡ്രം ടീമിന് സാധിച്ചു.

Story first published: Friday, September 6, 2024, 22:50 [IST]
Other articles published on Sep 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+