For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL: പൊതുതി വീണ് തൃശൂര്‍, ഇമ്രാന്റെ പ്രകടനം പാഴായി; കാലിക്കറ്റിന് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആവേശകരമായ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സിനെ ആറ് റണ്‍സിന് തോല്‍പ്പിച്ച് കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 8 വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ തൃശൂരിന് 177 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ തുടക്കം പിഴച്ചു. ഓപ്പണര്‍ സഞ്ജയ് രാജ് ഡെക്കിന് പുറത്തായി. രണ്ട് പന്ത് നേരിട്ട സഞ്ജയിയെ മോനു കൃഷ്ണയാണ് പുറത്താക്കിയത്. മൂന്നാമന്‍ അഖില്‍ സ്‌കറിയക്കും വലിയ സ്‌കോര്‍ നേടാനായില്ല. 12 പന്ത് നേരിട്ട് 9 റണ്‍സെടുത്താണ് അഖില്‍ പുറത്തായത്. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ കാലിക്കറ്റ് നായകന്‍ രോഹന്‍ കുന്നുമ്മല്‍ ഇത്തവണ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്.

10 പന്തില്‍ 3 ഫോറും 1 സിക്‌സുമടക്കം 20 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിനെ മോനു കൃഷ്ണ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. തുടക്കം പ്രതീക്ഷിച്ച പോലെയായില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ എം അജിനാസ്, സല്‍മാന്‍ നിസാര്‍ കൂട്ടുകെട്ട് കാലിക്കറ്റ് ടീമിന് കരുത്തായി. അജിനാസ് 39 പന്തില്‍ നാല് ഫോറും 5 സിക്‌സുമടക്കം 59 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സല്‍മാന്‍ 37 പന്തില്‍ നാല് സിക്‌സറടക്കം 45 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

kcl cricket

പല്ലാം അന്‍ഫല്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 10 പന്ത് നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 33 റണ്‍സാണ് അന്‍ഫാല്‍ കത്തിക്കയറി. 330 സ്‌ട്രൈക്ക് റേറ്റിലായിരുന്നു അന്‍ഫാലിന്റെ പ്രകടനം. അഭിജിത് പ്രവീണ്‍ 10 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ നിഖില്‍ എം 1 റണ്‍സെടുത്ത് റണ്ണൗട്ടായി. അഖില്‍ ദേവും ആദ്യ പന്തില്‍ റണ്ണൗട്ടായി മടങ്ങി. ഇതോടെ 20 ഓവറില്‍ 8 വിക്കറ്റിന് 183 എന്ന മികച്ച സ്‌കോറിലേക്കെത്താന്‍ കാലിക്കറ്റ് ടീമിനായി.

മോനു കൃഷ്ണ മൂന്ന് വിക്കറ്റും എംഡി നിധീഷ്, അഹമ്മദ് ഇമ്രാന്‍, അഭിഷേക് പ്രതാപ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ തൃശൂര്‍ ടൈറ്റന്‍സിന്റേയും തുടക്കം മികച്ചതായില്ല. ഓപ്പണര്‍ ആനന്ദ് സാഗര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ നായകന്‍ വരുണ്‍ നായനാരും വിഷ്ണു വിനോദും ചേര്‍ന്ന് അടിത്തറ പാകി. വരുണ്‍ 21 പന്തില്‍ അഞ്ച് ഫോറടക്കം 31 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ വിഷ്ണു വിനോദ് 22 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറുമടക്കം 33 റണ്‍സാണ് അടിച്ചെടുത്തത്.

അഹമ്മദ് ഇമ്രാന്‍ 38 പന്തില്‍ 7 ഫോറടക്കം 53 റണ്‍സ് നേടി. അക്ഷയ് മനോഹര്‍ 13 റണ്‍സെടുത്തപ്പോള്‍ അഭിഷേക് പ്രതാപ് അഞ്ച് റണ്‍സെടുത്തും മടങ്ങി. തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ തൃശൂര്‍ സമ്മര്‍ദ്ദത്തിലായി. ഇംപാക്ട് പ്ലയറായെത്തിയ അനസ് നാസര്‍ 7 പന്തില്‍ 3 ഫോറടക്കം 15 റണ്‍സെടുത്തു. മിധുനും എംഎഡി നിധീഷും ഓരോ റണ്‍സെടുത്ത് മടങ്ങി. മുഹമ്മദ് ഇസഹാഖ് ഒരു റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 177 എന്ന സ്‌കോറിന് തൃശൂര്‍ പുറത്തായി.

ആറ് റണ്‍സിന്റെ ജയം കാലിക്കറ്റ് നേടുകയും ചെയ്തു. കാലിക്കറ്റിനായി അഖില്‍ സ്‌ക്കറിയയും അഖില്‍ ദേവും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ നിഖില്‍ എം രണ്ട് വിക്കറ്റും അജിത് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Saturday, September 7, 2024, 22:41 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+