For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL: പടിക്കല്‍ കലമുടച്ച് ആലപ്പി റിപ്പിള്‍സ്, ഏരീസ് കൊല്ലത്തിന് ത്രില്ലിങ് ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ രണ്ട് റണ്‍സിന് തോല്‍പ്പിച്ച് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം ടീം അഞ്ച് വിക്കറ്റിന് 163 റണ്‍സെടുത്തപ്പോള്‍ ആലപ്പി ടീമിന് 8 വിക്കറ്റിന് 161 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. അരുണ്‍ പൗലോസ് 19 പന്തില്‍ 17 റണ്‍സെടുത്തു. 2 ഫോറും 1 സിക്‌സുമാണ് അരുണ്‍ നേടിയത്. അഭിഷേക് നായര്‍ 27 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സും അടിച്ചെടുത്തു. മൂന്നാം നമ്പറിലിറങ്ങിയ നായകന്‍ സച്ചിന്‍ ബേബിയുടെ പ്രകടനമാണ് ടീമിനെ മുന്നോട്ട് കൊണ്ടുപോയത്. 33 പന്തില്‍ 5 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സോടെയാണ് സച്ചിന്‍ കസറിയത്.

169.69 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സച്ചിന്റെ പ്രകടനം. വത്സല്‍ ഗോവിന്ദ് നിരാശപ്പെടുത്തി. 8 പന്ത് നേരിട്ട് നാല് റണ്‍സാണ് വത്സല്‍ നേടിയത്. എന്നാല്‍ മധ്യനിരയില്‍ രാഹുല്‍ ശര്‍മ കടന്നാക്രമിച്ചു. 24 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 40 റണ്‍സോടെ രാഹുല്‍ പുറത്താവാതെ നിന്നു. 166.66 സ്‌ട്രൈക്ക് റേറ്റിലാണ് രാഹുല്‍ കസറിയത്. ഷറഫുദ്ദീന്‍ മൂന്ന് പന്ത് നേരിട്ട് 1 റണ്‍സുമായി മടങ്ങി. വിക്കറ്റ് കീപ്പര്‍ അര്‍ജുന്‍ 6 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സാണ് നേടിയത്.

എട്ട് റണ്‍സ് എക്‌സ്ട്രാസും ലഭിച്ചു. ഇതോടെ 5 വിക്കറ്റിന് 163 എന്ന ഭേദപ്പെട്ട നിലയിലേക്കെത്താന്‍ കൊല്ലം ടീമിനായി. വിശ്വേശ്വര്‍ സുരേഷ് മൂന്ന് വിക്കറ്റുമായി കസറിയപ്പോള്‍ ആനന്ദ് ജോസഫും വിഗ്നേഷ് പുത്തൂരും ഒരു വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ആലപ്പി റിപ്പിള്‍സിനായി നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ കസറി. 38 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് അദ്ദേഹം നേടിയത്.

kerala cricket

കൃഷ്ണ പ്രസാദ് 26 പന്തില്‍ 4 ഫോറടക്കം 28 റണ്‍സും നേടി. മൂന്നാമന്‍ വിനൂപ മനോഹരന്‍ 27 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം 36 റണ്‍സും നേടി. എന്നാല്‍ പിന്നീട് ആലപ്പി കളി കൈവിട്ടു. അക്ഷയ് ചന്ദ്രന്‍ 2 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ അക്ഷയ് ടികെ 3 റണ്‍സും നേടി. നീല്‍ സണ്ണി നാല് റണ്‍സെടുത്തപ്പോള്‍ ഉജ്ജ്വല്‍ കൃഷ്ണ എട്ട് റണ്‍സും നേടി.

ആല്‍ഫി ഫ്രാന്‍സിസ് ഗോള്‍ഡന്‍ ഡെക്കായി. ഫസില്‍ ഫനൂസ് 8 പന്തില്‍ 15 റണ്‍സോടെ പൊരുതി നോക്കിയെങ്കിലും 8 വിക്കറ്റിന് 161 റണ്‍സെടുക്കാനെ ആലപ്പി ടീമിനായുള്ളൂ. ഇതോടെ രണ്ട് റണ്‍സിന് കൊല്ലം ടീം വിജയം നേടി. കൊല്ലത്തിനായി ബിജു നാരായണന്‍ മൂന്നും ഷറഫുദ്ദീന്‍, കെ എം ആസിഫ് എന്നിവര്‍ രണ്ടും ബേസില്‍ ഒരു വിക്കറ്റും നേടി.

Story first published: Tuesday, September 10, 2024, 18:51 [IST]
Other articles published on Sep 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+