For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL 2025: സഞ്ജുവുണ്ടായിട്ടും ക്യാപ്റ്റന്‍സി സാലിക്ക്, ഇതെങ്ങനെ? കാരണം ആ റോള്‍!! അറിയാം

കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനെ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ നയിക്കുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് സര്‍പ്രൈസ് ക്യാപ്റ്റനെ അവര്‍ പ്രഖ്യാപിച്ചത്. അതു മറ്റാരുമല്ല, സഞ്ജുവിന്റെ ചേട്ടന്‍ സാലി സാംസണായിരുന്നു. പുതിയ സീസണില്‍ കൊച്ചിയെ സാലി നയിക്കുമെന്നും സഞ്ജുവാണ് വൈസ് ക്യാപ്റ്റനെന്നുമാണ് കൊച്ചി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടി20 ലീഗെന്നറിയപ്പെടുന്ന ഐപിഎല്ലില്‍ 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചുകൊണ്ടിരിക്കുകയാണ്. ഓരോു തവണ ടീമിനെ റണ്ണറപ്പാക്കാനും പ്ലേഓഫിലെത്തിക്കാനും അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. കൂടാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളാ ടീമിനെ നയിക്കുന്നതും സഞ്ജു തന്നെ.

ക്യാപ്റ്റനെന്ന നിലയില്‍ ഇത്രയും അനുഭവസമ്പത്തുള്ള താരമായിട്ടും സഞ്ജു എന്തുകൊണ്ട് ക്യാപ്റ്റനായിലെന്നതാണ് ആരാധകരുടെ സംശയം. ഇതിനു പിന്നിലെ പ്രധാന കാരണം എന്തായിരിക്കാമെന്നു പരിശോധിക്കാം.

SANJU SAMSON SALY SAMSON

എന്തുകൊണ്ട് ക്യാപ്റ്റന്‍സിയില്ല?

ഗൗതം ഗംഭീര്‍ കഴിഞ്ഞ വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പിനു പിന്നാലെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി എത്തിയ ശേഷം ടി20 സംഘത്തിലെ സ്ഥിരം സാന്നിധ്യമായി സഞ്ജു സാംസണ്‍ മാറിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മുകളിലാണ് അദ്ദേഹത്തെ ഗംഭീര്‍ പരിഗണിക്കുന്നത്.

അവസാനമായി ഇന്ത്യന്‍ കളിച്ചിട്ടുള്ള മൂന്നു ടി20 പരമ്പരകളിലും (ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ഇംഗ്ലണ്ട്) ഇന്ത്യന്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ മാത്രമല്ല, ഓപ്പണറും കൂടിയായിരുന്നു സഞ്ജു. ഇംഗ്ലണ്ടിനെതിരേ അല്‍പ്പം നിറം മങ്ങിയെങ്കിലും മറ്റു രണ്ടു പരമ്പരകളിലായി മൂന്നു സെഞ്ച്വറികള്‍ അടിച്ചെടുത്ത മലയാളി താരം കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ ടി20യില്‍ നിലവില്‍ ടീമിലെ സ്ഥിരം സാന്നിധ്യമെന്നു തന്നെ സഞ്ജുവിനെ വിശേഷിപ്പിക്കാം. വരാനിരിരിക്കുന്ന ടി20 മല്‍സരരങ്ങളിലും ഗംഭീറിന്റെ കോള്‍ അദ്ദേഹത്തിനു ലഭിക്കുമെന്നതും ഉറപ്പാണ്. കെസിഎല്ലില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിന്റെ നായകസ്ഥാനം സഞ്ജുവിനു ലഭിക്കാതെ പോയതിന്റെ പ്രധാന കാരണവും ഇതാവുമെന്നാണ് വിവരം.

അടുത്ത മാസം 22 മുതല്‍ സപ്തംബര്‍ ഏഴു വരെയാണ് കെസിഎല്ലിന്റെ രണ്ടാം സീസണ്‍ നടക്കാനിരിക്കുന്നത്. സപ്തംബര്‍ അഞ്ചു മുതലാണ് ടി20 ഫോര്‍മാറ്റിലുളള ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് നടക്കാനിരിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഈ ടൂര്‍ണമെന്റി്ല്‍ കളിക്കുമെന്നു ഔദ്യോദഗികമായി ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ടീമിനെ അയക്കും.

ഏഷ്യാ കപ്പ് സ്‌ക്വാഡിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ സഞ്ജുവും ബാക്കപ്പായി ജിതേഷ് ശര്‍മയുമാവും തിരഞ്ഞെടുക്കപ്പെട്ടേക്കുക. കെസിഎല്ലിന്റെ ഫൈനല്‍ സപ്തംബര്‍ ഏഴിനായതിനാല്‍ കൊച്ചി ടീം യോഗ്യത നേടിയാല്‍ സഞ്ജുവിന്റെ സേവനം അവര്‍ക്കു ലഭിക്കില്ല. കാരണം അദ്ദേഹം ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം പറന്നിട്ടുണ്ടാവും.

അതു മാത്രമല്ല, അടുത്ത മാസം ശ്രീലങ്കയുമായി വൈറ്റ് ബോള്‍ പരമ്പരകളില്‍ കളിക്കാനും ഇന്ത്യക്കു പ്ലാനുണ്ട്. അടുത്ത മാസം തീരുമാനിച്ചിരുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം സപ്തംബറിലേക്കു മാറ്റിയിരുന്നു. ഇതേ തുടര്‍ന്നാണ് ഏകദിന, ടി20 പരമ്പരകള്‍ക്കായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യയെ സമീപിച്ചത്. ഈ പരമ്പരകള്‍ യാഥാര്‍ഥ്യമായാല്‍ ടി20യില്‍ സഞ്ജുവിനു സീറ്റുറപ്പാണ്.

SANJU SAMSON

അങ്ങനെ വന്നാല്‍ കെസിഎല്‍ തന്നെ ചിലപ്പോള്‍ സഞ്ജുവിനു നഷ്ടമായേക്കും. ഈ കാര്യങ്ങളെല്ലാം മുന്‍കൂട്ടി കണ്ടാവും വളരെ സേഫായി സാലിയെ കൊച്ചി ക്യാപ്റ്റനായി തിരഞ്ഞെടുത്തതെന്നു ഉറപ്പിക്കാം. ജൂനിയര്‍ തലത്തില്‍ ചേട്ടന്‍ സാലിക്കൊപ്പം പല തവണ കളിച്ചിട്ടുണ്ടെങ്കിലും സീനിയര്‍ കരിയറില്‍ ആദ്യമായാണ് സാംസണ്‍ ബ്രദേഴ്‌സ് ഒരുമിച്ച് കളിക്കാനൊരുങ്ങുന്നത്.

ഇതാദ്യമാണ് സഞ്ജു കെസിഎല്ലിന്റെ ഭാഗമാവുന്നത്. പ്രഥമ സീസണില്‍ നിന്നും അദ്ദേഹം വിട്ടുനിന്നിരുന്നു. ഇത്തവണ ലേലത്തില്‍ എക്കാലത്തെയും ഉയര്‍ന്ന തുകയായ 26.8 ലക്ഷം രൂപയ്ക്കാണ് സഞ്ജുവിനെ കൊച്ചി ടീം റാഞ്ചിയത്. സാലിക്കു ലഭിച്ചതാവട്ടെ 75,000 രൂപയുമാണ്.

Story first published: Wednesday, July 16, 2025, 15:09 [IST]
Other articles published on Jul 16, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+