Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2025: എന്തിന് സഞ്ജു? സാലിയും കൊച്ചിയും സ്‌ട്രോങാ, ഡബിള്‍ സ്‌ട്രോങ്! ഇനി ചാംപ്യന്‍സ്

തിരുവന്തപുരം: കേരളാ ക്രിക്കറ്റിലെ പോസ്റ്റര്‍ ബോയിയും വൈസ് ക്യാപ്റ്റനുമായ സഞ്ജു സാംസണില്ലാതെ തന്നെ തങ്ങള്‍ ഡബിള്‍ സ്‌ട്രോങാണെന്നു കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തെളിയിച്ചു. കെസിഎല്ലിന്റെ രണ്ടാം സീസണിലെ കലാശപ്പോരില്‍ കഴിഞ്ഞ തവണത്തെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നിലംതൊടീക്കാതെ കെട്ടുകെട്ടിച്ച് സാലി സാംസണിന്റെ കൊച്ചി പുതിയ ജേതാക്കളാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തി കിരീട ഫേവറിറ്റുകളായി മാറിയ കൊച്ചി ഫൈനലിലും അതു ശരി വയ്ക്കുന്ന കളിയാണ് കെട്ടഴിച്ചത്.

സച്ചിന്‍ ബേബി നയിച്ച കൊല്ലം ടീം ഫൈനലില്‍ ഒരു ഘട്ടത്തില്‍ പോലും ചിത്രത്തില്‍ ഇല്ലായിരുന്നു തന്നെ പറയേണ്ടി വരും. 75 റണ്‍സിന്റെ ഏകപക്ഷീയമായ ജയമാണ് സാലിയും പിള്ളേരും സ്വന്തമാക്കിയത്. 182 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് കൊല്ലത്തിനു മുന്നില്‍ കൊച്ചിയുടെ നീലപ്പട വച്ചത്. പക്ഷെ തുടരെ വിക്കറ്റുകള്‍ കൈവിട്ടു കൊണ്ടിരുന്ന കൊല്ലം പൊരുതാന്‍ പോലും കഴിയാതെ 16.3 ഓവറല്‍ വെറും 106 റണ്‍സിനു കൂടാരം കയറുകയായിരുന്നു.

KOCHI BLUE TIGERS

കൊല്ലത്തിന്റെ ബാറ്റിങ് ദുരന്തം

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 182 റണ്‍സെന്ന വിജയലക്ഷ്യം ഏരീസ് കൊല്ലം സെയിലേഴ്‌സിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആദ്യ ഓവറിലെ അവസാന ബോളില്‍ ഭരത് സൂര്യ (6) പുറത്തായതു മുതല്‍ കൊല്ലം വിക്കറ്റ് കൈവിട്ടുകൊണ്ടേയിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നതോടെ മികച്ച കൂട്ടുകെട്ടുകളൊന്നും കൊല്ലത്തിന്റെ ഇന്നിങ്‌സില്ഡ കണ്ടില്ല.

പവര്‍പ്ലേ കഴിയുമ്പോഴേക്കും അഭിഷേക് നായര്‍ (13), വല്‍സല്‍ ഗോവിന്ദ് (10) എന്നിവരുടെയും വിക്കറ്റുകള്‍ കൈവിട്ട് കൊച്ചി മൂന്നിന് 46ലേക്കു വീണു. ഇതോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും വെടിക്കെട്ട് താരം വിഷ്ണു വിനോദും ചേര്‍ന്ന് ടീമിനെ തിരികെ കൊണ്ടു വരുമെന്നു പ്രതീക്ഷിച്ചെങ്കിലും സച്ചിനെ (17) കെ അജീഷും വിഷ്ണുവിനെ (10) ജെറിന്‍ പിഎസും ബൗഡാക്കിയതോടെ അഞ്ചിനു 61 റണ്‍സിലേക്കു കൊല്ലം കൂപ്പുകുത്തി.

ഇതോടെ ജയവും അവരില്‍ നിന്നും അകന്നു പോവാന്‍ തുടങ്ങി. വിഷ്ണണു പുറത്തായ എട്ടാം ഓവറില്‍ തന്നെ എംഎസ് അഖിലും (2) ക്രീസ് വിട്ടു. 13 ഓവറാവുമ്പോഴേക്കും ഷറഫുദ്ദീന്‍ (6), രാഹുല്‍ ശര്‍മ (5) എന്നിവരും മടങ്ങിയതോടെ കൊല്ലം എട്ടിന് 86.

ഇതോടെ കൊച്ചി ജയത്തോടൊപ്പം ആദ്യത്തെ കിരീടവും ഉറപ്പിക്കുകയായിരുന്നു. മൂന്നു വിക്കറ്റുകള്‍ പിഴുത ജെറിനും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട നായകന്‍ സാലി സാംസണും കെഎം ആസിഫും മുഹമ്മദ് ആഷിഖും ചേര്‍ന്നാണ് കൊല്ലത്തിന്റെ കഥ കഴിച്ചത്.

VINOOP MANOHARAN

വെടിക്കെട്ടുമായി വിനൂപ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊച്ചി ബ്ലൂ ടൈഗേഴ്‌സ് എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 181 റണ്‍സെന്ന ശക്തമായ നിയിലെത്തിയത്. അതിനു അവരെ സഹായിച്ചത് ഓപ്പണര്‍ വിനൂപ് മനോഹരനാണ്. കൊല്ലം ബൗളര്‍മാരെ പഞ്ഞിക്കിട്ട അദ്ദേഹം വെറും 30 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുമടക്കം 70 റണ്‍സ് വാരിക്കൂട്ടി.

ടോപ് സിക്‌സിലെ മറ്റു ബാറ്റര്‍മാരില്‍ നിന്നും കാര്യമായ സംഭാവന ലഭിക്കാതെ പോയപ്പോള്‍ ടീമിനെ 180 കടത്തിയത് ആല്‍ഫി ഫ്രാന്‍സിസ് ജോണിന്റെ കിടിലന്‍ ഫിനിഷിങാണ്. ഏഴാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 25 ബോളില്‍ 47 റണ്‍സോടെ പുറത്താവാതെ നിന്നു.

ആല്‍ഫിയുടെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. വിനൂപിനെയും ആല്‍ഫിയെയും മാറ്റി നിര്‍ത്തിയാല്‍ കൊച്ചി ബാറ്റിങ് ലൈനപ്പില്‍ മറ്റാരും തന്നെ 15 റണ്‍സ് പോലും തികച്ചില്ല.

Story first published: Sunday, September 7, 2025, 22:23 [IST]
Other articles published on Sep 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+