Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

186 പ്ലസ് പ്രഹരശേഷിയില്‍ 368 റണ്‍സ്, 30 സിക്‌സ്!! സഞ്ജു- അഭിഷേക് ഓപ്പണിങ് തുടരും? ഗില്ലിനു ഈ റോള്‍

തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ സഞ്ജു സാംസണും ലോക ഒന്നാം നമ്പര്‍ അഭിഷേക് ശര്‍മയുമായിരിക്കുമെന്നു ഇനി ഉറപ്പിക്കാം. കാരണം കെസിഎല്ലില്‍ ഓപ്പണിങ് റോളില്‍ തുടര്‍ച്ചയായ നാലാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം. ഇനി തന്റെ ഓപ്പണിങ് റോളിനെ വെല്ലുവിളിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നു ഈ പ്രകടനത്തോടെ അദ്ദേഹം അടിവരയിട്ടിരിക്കുകയാണ്.

വൈസ് ക്യാപ്റ്റന്‍ റോളില്‍ ടീമിലേക്കു തിരികെയെത്തിയ യുവ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ ഓപ്പണിങില്‍ നിന്നും മാറ്റുകയല്ലാതെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു മുന്നില്‍ ഇനി മറ്റു വഴികളില്ല. സഞ്ജുവും അഭിഷേകും ഓപ്പണിങില്‍ ഇറങ്ങുമ്പോല്‍ മൂന്നാം നമ്പറായിരിക്കും ഗില്ലിന്റെ പുതിയ പൊസിഷനെന്നു ഉറപ്പിക്കാം. നേരത്തേ മൂന്നാമനായിരുന്ന തിലക് വര്‍മയ്ക്കു അഞ്ചാം നമ്പറിലേക്കു മാറേണ്ടതായും വരും.

SANJU SAMSON

കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി കെസിഎല്ലില്‍ ഓപ്പണിങില്‍ കളിക്കുന്ന സഞ്ജു അവിശ്വസനീയ സ്ഥിരതയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ തുടരെ നാലാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം. ആലപ്പി റിപ്പിള്‍സിനെ കൊച്ചി മൂന്നു വിക്കറ്റിനു തോല്‍പ്പിച്ച കളിയില്‍ സഞ്ജു മിന്നിക്കുകയായിരുന്നു.

41 ബോളില്‍ 202.44 സ്‌ട്രൈക്ക് റേറ്റില്‍ 83 റണ്‍സോടെയാണ് അദ്ദേഹം റണ്‍ചേസില്‍ ഹീറോയായത്. ഒമ്പതു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊച്ചി 18.2 ഓവറില്‍ ഏഴു വിക്കറ്റിനു ജയത്തിലെത്തുകയും ചെയ്തു.

സഞ്ജുവിന്റെ പ്രകടനം

ഏഷ്യാ കപ്പിനു ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് റോള്‍ ഭദ്രമാക്കാന്‍ സഞ്ജു സാംസണിനു ലഭിച്ച സുവര്‍ണാവസരമായിരുന്നു കെസിഎല്ലിന്റെ രണ്ടാം സീസണ്‍. അദ്ദേഹം അതു ശരിക്കും മുതലാക്കുകയും ചെയ്തിരിക്കുകയാണ്. ഇനി സഞ്ജുവിനെ മാറ്റി ശുഭ്മന്‍ ഗില്‍- അഭിഷേക് ശര്‍മ ജോടിയെ ഓപ്പണിങില്‍ കളിപ്പിക്കുന്നതിനെപ്പറ്റി കോച്ച് ഗൗം ഗംഭീറിനു ആലോചിക്കാന്‍ പോലും കഴിയില്ല.

എട്ടു മല്‍സങ്ങള്‍ക്കു ശേഷം 12 പോയിന്റുമായി കൊച്ചി ബ്ലൂ ടൈഗേഴ്‌സ് കെസിഎല്‍ തലപ്പത്തു നില്‍ക്കുന്നുണ്ടെങ്കില്‍ ഇതിനു പ്രധാന കാരണക്കാരന്‍ സഞ്ജു തന്നെയാണ്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ആറു കളിയിലാണ് ഇറങ്ങിയത്. 73.60 ശരാശരിയില്‍ 186.80 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍ 368 റണ്‍സ് സഞ്ജു വാരിക്കൂട്ടിക്കഴിഞ്ഞു. 30 സിക്‌സറുകള്‍ അദ്ദേഹം പറത്തുകയും ചെയ്തു.

SANJU SAMSON

റണ്‍വേട്ടയില്‍ തൃശൂര്‍ ടൈറ്റന്‍സ് ഓപ്പണര്‍ അഹമ്മദ് ഇമ്രാന് (ഏഴു കളിയില്‍ 379) തൊട്ടു പിറകിലായി രണ്ടാംസ്ഥാനത്താണെങ്കിലും ശരാശരി, സ്‌ട്രൈക്ക് റേറ്റ്, സിക്‌സര്‍ എന്നിവയിലെല്ലാം സഞ്ജുവാണ് തലപ്പത്ത്. കരിയറില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്ഥിരതയാണ് കെസിഎല്ലില്‍ അദ്ദേഹം പുലര്‍ത്തുന്നത്.

ആലപ്പി റിപ്പിള്‍സുമായുള്ള കളിയിലൂടെയാണ് സഞ്ജു കെസിഎല്ലില്‍ അരങ്ങേറിയത്. പക്ഷെ ഈ മാച്ചില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ തീരുമാനം പിഴച്ചു. 22 ബോളില്‍ നേടിയത് 13 റണ്‍സ് മാ്ത്രം. ഇതോടെ ഇവിടെയല്ല തന്റെ യഥാര്‍ഥ പൊസിഷനെന്നു ബോധ്യമായ സഞ്ജു അടുത്ത കളിയില്‍ ഓപ്പണിങിലേക്കുവന്നു. ഏരീസ് കൊല്ലം സെയിലേഴ്‌സിനെതിരേ നേടിയത് 51 ബോളില്‍ 121 റണ്‍സ്!!.

പിന്നീട് സഞ്ജുവിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കളിച്ച മൂന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍. 46 ബോളില്‍ 89 റണ്‍സ്, 37 ബോളില്‍ 62, അവസാനമായി 41 ബോളില്‍ 83. ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ശീലമാക്കി മാറ്റിയ സഞ്ജുവിനെയാണ് ഇപ്പോള്‍ കെസിഎല്ലില്‍ കണ്ടു കൊണ്ടിരിക്കുന്നത്.

Story first published: Monday, September 1, 2025, 6:37 [IST]
Other articles published on Sep 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+