Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2025: ഗില്ലേ, നീ തീര്‍ന്നെടാ തീര്‍ന്ന്!! സഞ്ജുവിനെ മാറ്റാന്‍ ഇനി ഗംഭീറിന് ധൈര്യമുണ്ടോ?

തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണിങ് സ്ഥാനത്തു നിന്നും തന്നെ മാറ്റുന്ന കാര്യം മറന്നേക്കൂയെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. കേരളാ ക്രിക്കറ്റ് ലീഗില്‍ ഓപ്പണറായി തുടര്‍ച്ചയായ മൂന്നാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറും കുറിച്ചാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു അദ്ദേഹം വലിയൊരു സിഗ്നല്‍ നല്‍കിയത്. ഇനി ഓപ്പണിങില്‍ നിന്നും സഞ്ജുവിനെ മാറ്റുന്നതിനെ കുറിച്ച് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വീണ്ടുമൊന്നു ആലോചിക്കുമെന്നുറപ്പാണ്.

്ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 62 റണ്‍സ് കുറിച്ചാണ് സഞ്ജു ക്രീസ് വിട്ടത്. വെറും 37 ബോളുകളിലിലാണിത്. അഞ്ചു സിക്‌സറും നാലു ഫോറുകളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. നേരത്തേ 121 (51 ബോള്‍), 89 (46) എന്നിങ്ങനെ സ്‌കോറുകള്‍ കുറിച്ച ശേഷമാണ് സഞ്ജു വീണ്ടുമൊരു ഇടിവെട്ട് പ്രകടനം കാഴ്ചവച്ചത്.

SANJU SAMSON

നിര്‍ത്തിയ ഇടത്തു തുടങ്ങി

ഇന്നലെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സുമായുള്ള മല്‍സരത്തില്‍ കൊച്ചി ബ്ലൂടൈഗേഴ്‌സ് നിരയില്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെട്ടിരുന്നില്ല. അദ്ദേഹത്തിനു ഈ കളിയില്‍ ബ്രേക്ക് നല്‍കിയതാണെന്നാണ് വിവരം. ഈ മല്‍സരം കൊച്ചി ടീം 33 റണ്‍സിനു തോല്‍ക്കുകയും ചെയ്തിരുനു. ഇന്നു അദാനി ട്രിവാന്‍ഡ്രം റോയല്‍സുമായി കൊച്ചി കൊമ്പു കോര്‍ത്തപ്പോള്‍ പ്ലെയിങ് ഇലവനിലേക്കു സഞ്ജു മടങ്ങിയെത്തി.

ഗംഭീര ഫിഫ്റ്റിയോടെയണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഇതു ആഘോഷിച്ചത്. വിനൂപ് മനോഹരനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ സഞ്ജു തുടക്കത്തില്‍ തന്നെ നയം വ്യക്തമാക്കി. പരിചയ സമ്പന്നനായ ബേസില്‍ തമ്പിയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വാരിക്കൂട്ടിയത് 14 റണ്‍സാണ്. ഒരു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെടും. ഓവറിലെ ആദ്യ ബോളില്‍ ഫോറുമായാണ് ബേസിലിനെ സഞ്ജു സ്വീകരിച്ചത്.

അടുത്ത മൂന്നു ബോളിലും റണ്ണൊന്നുമില്ല, എന്നാല്‍ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കും അവസാനത്തേതു ഫോറിലേക്കും പായിച്ച് അദ്ദേഹം ക്ഷീണം തീര്‍ത്തു. ക്രീസിന്റെ മറുഭാഗത്ത് വിനൂപും അറ്റാക്കിങ് ഗെിമിലേക്കു മാറിയപ്പോള്‍ സഞ്ജു അല്‍പ്പം വേഗത കുറച്ചു.

SANJU SAMSON

പിന്നീട് ആങ്കറുടെ റോലക്കു മാറിയ അദ്ദേഹം ഗിയര്‍ മാറിത് 40നോടു അടുക്കവെയാണ്. അബ്ദുള്‍ ബാത്തെറിഞ്ഞ 12 ഓവറില്‍ ലോങ് ഓണിനു മുകളിലടെയാണ് സഞ്ജു പറത്തിയത്. ഓവറിലെ നാലാമത്തെ ബോള്‍ മിഡ് ഓഫിലേക്കു കളിച്ച് സിംഗിളിലൂടെ വീണ്ടുമൊരു ഫിഫ്റ്റിയും അദ്ദേഹം കണ്ടെത്തി.

14ാം ഓവറില്‍ എം നിഖിലിനെതിരേ അവസാന രണ്ടു ബോളില്‍ ഓരോ ഫോറും സിക്‌സറും സഞ്ജു പായിച്ചു. വീണ്ടുമൊരു സെഞ്ച്വറി അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും ആരാധകര്‍ സ്വപ്‌നം കാണവെയാണ് അടുത്ത ഓവറില്‍ തന്നെ പുറത്തായത്. ഓഫ് സ്റ്റംപിന് പുറത്തു പരീക്ഷിക്കപ്പെട്ട നാലാമത്തെ ബോളില്‍ വലിയൊരു ഷോട്ടിനു തുനിഞ്ഞ സഞ്ജുവിനെ സഞ്ജീവ് സതീശന്‍ ഒരു സിംപിള്‍ ക്യാച്ചിലൂടെം മടക്കുകയായിരുന്നു.

Story first published: Thursday, August 28, 2025, 16:39 [IST]
Other articles published on Aug 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+