For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Exclusive: സഞ്ജു ആദ്യ കളിക്കെത്തിയത് ആശുപത്രിയില്‍ നിന്ന്!! കാരണമറിയാം, അടുത്ത മാച്ച് മിസ്സാവുമോ?

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനായി സഞ്ജു സാംസണ്‍ ആദ്യ മല്‍സത്തില്‍ കളിക്കാനിറങ്ങിയത് നേരെ ആശുപത്രിയില്‍ നിന്നും വന്നാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. അദ്ദേഹവുമായി വളരെ അടുപ്പമുള്ള വൃത്തങ്ങളാണ് ഇക്കാര്യം മൈഖേലിനോടു (Mykhel) വെളിപ്പെടുത്തിയത്. ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെ കൊച്ചി എട്ടു വിക്കറ്റിനാണ് കഴിഞ്ഞ മല്‍സരത്തില്‍ കെട്ടുകെട്ടിച്ചത്.

ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഈ മല്‍സരത്തില്‍ മുഴുവന്‍ സമയവും ഫീല്‍ഡിങില്‍ സജീവമായിരുന്നു. മാത്രമല്ല, അഞ്ചാം നമ്പറില്‍ അദ്ദേഹം ബാറ്റിങിനു ഇറങ്ങുന്നതിനു മുമ്പ് തന്നെ ടീം അനായാസം വിജയിക്കുകയും ചെയ്തു. സഞ്ജുവിന്റെ ചേട്ടന്‍ കൂടിയായ ക്യാപ്റ്റന്‍ സാലി സംസണിന്റെ അപരാജിത ഫിഫ്റ്റിയാണ് കൊച്ചിയുടെ വിജയം അനായാസമാക്കി മാറ്റിയത്.

SANJU SAMSON

സഞ്ജുവിനു അസുഖം

സഞ്ജു സാംസണ്‍ പനിയെ തുടര്‍ന്നു വ്യാഴാഴ്ച ഉച്ചയ്ക്കു തിരുവനന്തപുരത്തെ ഒരു ആശുപത്രിയിലായിരുന്നു. ഇവിടെ നിന്നും പ്രാഥമിക ചികില്‍സ തേടിയതിനു ശേഷമാണ് ക്ഷീണം പോലും വകവയ്ക്കാതെ അദ്ദേഹം കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി കളിക്കാന്‍ നേരേ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തിയത്.

മല്‍സരത്തിനു ശേഷം സഞ്ജു വീണ്ടും ആശുപത്രിയില്‍ പോവുകയും അതിനു ശേഷം ഡിസ്ചാര്‍ജായി വീട്ടിലേക്കു മടങ്ങുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. നിലവില്‍ തിരുവനന്തപുരത്തെ വീട്ടിലാണ് അദ്ദേഹമുള്ളത്. നാളെ (ശനിയാഴ്ച) നടക്കാനിരിക്കുക്കുന്ന കൊച്ചിയുടെ അടുത്ത മല്‍സരത്തില്‍ സഞ്ജു കളിക്കാനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സഞ്ജുവിനു പനിയും ചുമയുമുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം ഇപ്പോള്‍ അത്ര നല്ലതുമല്ല. പക്ഷെ അദ്ദേഹം രോഗമുക്തനായി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സഞ്ജു വീട്ടില്‍ വിശ്രമത്തിലുമാണെന്നും അദ്ദേഹവുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്നവര്‍ മൈഖേലിനോടു പറഞ്ഞു.

സഞ്ജുവുമായി അടുപ്പം പുലര്‍ത്തുന്ന മറ്റു ചിലരുമായും മൈഖേല്‍ സംസാരിച്ചിരുന്നു. കളിയോടുള്ള ആത്മസമര്‍പ്പണവും അതിയായ ആഗ്രഹവും കാരണമാണ് ആശുപത്രിയില്‍ നിന്നും ചികില്‍സ പാതിവഴിയില്‍ നിര്‍ത്തി ഗ്രൗണ്ടിലേക്കു വരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ഇവര്‍ പറയുന്നു.

ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 98 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു കൊച്ചിക്കു ലഭിച്ചത്. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച സാലി സാംസണിന്റെ (30 ബോളില്‍ 50*) ഫിഫ്റ്റിയിലേറി കൊച്ചി അതിവേഗം വിജയത്തിലേക്കു കുതിച്ചെത്തുകയും ചെയ്തു.

SANJU SALY SAMSON

കെസിഎല്ലിന്റെ ഈ സീസണിലെ മുഴുവന്‍ മല്‍സരങ്ങളിലും കൊച്ചി ടീമില്‍ സഞ്ജുവിന്റെ സാന്നിധ്യമുണ്ടാവില്ല. കാരണം അടുത്ത മാസം ഒമ്പതു മുതല്‍ യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

അടുത്ത മാസമാദ്യവാരം ഇന്ത്യന്‍ സംഘം ടൂര്‍ണമെന്റിനായി യുഎഇയിലേക്കു പറക്കും. അതിനാല്‍ അവസാന ഘട്ട മല്‍സരങ്ങളില്‍ സഞ്ജുവിന്റെ സേവനം കൊച്ചിക്കു ലഭിക്കില്ല. കഴിഞ്ഞ കെസിഎല്‍ ലേലത്തില്‍ 26.80 ലക്ഷം രൂപയെന്ന റെക്കോര്‍ഡ് തുകയ്ക്കാണ് അദ്ദേഹത്തെ കൊച്ചി ടീം സ്വന്തമാക്കിയത്.

Story first published: Friday, August 22, 2025, 16:05 [IST]
Other articles published on Aug 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+