Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: കൊച്ചിക്കായി കസറാന്‍ സാംസണ്‍ ബ്രദേഴ്‌സ്!! ആരാണ് സാലി സാംസണ്‍? ലേലത്തിലെ തുക കേട്ടോ, ഇതാ ടീം

കൊച്ചി: കേരളാ ക്രിക്കറ്റ് ലീഗിന്റെ (കെസിഎല്‍) രണ്ടാം സീസണിലേക്കുള്ള താരലേലം പൂര്‍ത്തിയായതോടെ ക്രിക്കറ്റ് പ്രേമികള്‍ വലിയ ആവേശത്തിലാണ്. കാരണം പ്രഥമ സീസണില്‍ കളിക്കാതിരുന്ന സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇത്തവണ കളത്തിലിറങ്ങുമെന്നതാണ് കെസിഎല്ലിന്റെ ഗ്ലാമര്‍ വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനമന്തപുരത്തു നടന്ന താരലേലത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സാണ് റെക്കോര്‍ഡ് തുകയ്ക്കു സഞ്ജുവിനെ റാഞ്ചിയത്.

സഞ്ജുവിന്റെ സാന്നിധ്യം മാത്രമല്ല കൊച്ചി ടീമിനെ സ്‌പെഷ്യലാക്കി മാറ്റുന്നത്. അദ്ദേഹത്തിന്റെ ചേട്ടന്‍ കൂടിയായ സാലി സാംസണും ഇതേ ടീമില്‍ തന്നെയാണ് കളിക്കുകയെന്നതാണ് കൗതുകകരമായ കാര്യം. സാംസണ്‍ ബ്രദേഴ്‌സ് ഒന്നിക്കുമ്പോള്‍ തീപാറുന്ന പ്രകടനം തന്നെ കാണാനാവുമെന്ന പ്രതീക്ഷയിലാണ് കൊച്ചി ടീം മാനേജ്‌മെന്റും ആരാധകരും.

SANJU SAMSON SALY

സഞ്ജുവിനു കൂട്ടായി സാലിയും

കെസിഎല്‍ ലേലത്തിനായി സഞ്ജു സാംസണ്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ ഒരു 'പൊട്ടിത്തെറി' ഉറപ്പായിരുന്നു. അതു തന്നെ സംഭവിക്കുകയും ചെയ്തു. അഞ്ചു ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന അദ്ദേഹത്തെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.

തൃശൂര്‍ ടൈറ്റന്‍സ് അവസാന ഘട്ടം വരെ സഞ്ജുവിനായി മല്‍സരരംഗത്തുണ്ടായിരുന്നു. 26.60 ലക്ഷം രൂപ വരെ അവര്‍ വിളിക്കുകയും ചെയ്തു. അതിനു ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് നായകനെ അവര്‍ കൊച്ചിക്കു വിട്ടുകൊടുത്തത്. ലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി ചെലവഴിക്കാന്‍ അനുവദിക്കപ്പെട്ട തുക 50 ലക്ഷമായിരുന്നു. അതില്‍ 26ഉം സഞ്ജുവിനു നല്‍കിയാണ് കൊച്ചി വലിയ ചൂതാട്ടം നടത്തിയത്.

തങ്ങളുടെ പഴ്‌സിലുള്ള 50 ശതമാനത്തിലേറെ തുകയും സഞ്ജുവിനായി മുടക്കിയതിനാല്‍ തന്നെ പിന്നീട് വലിയ താരങ്ങളെയൊന്നും വാങ്ങാന്‍ അവര്‍ക്കു സാധിച്ചതുമില്ല. സഞ്ജു കഴിഞ്ഞാല്‍ കൊച്ചി പിന്നീട് കൂടുതല്‍ പണം ചെലവിച്ചത് ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫിനു വേണ്ടിയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ താരമായ അദ്ദേഹത്തിനായി 3.2 ലക്ഷം അവര്‍ മുടക്കി.

അതിനു ശേഷം കേരളാ ടീമിലെ മിന്നും താരമായ വിനൂപ് മനോഹരനെ മൂന്നു ലക്ഷം രൂപയ്ക്കും അഖിന്‍ സത്താറിനെ ഇതേ തകയ്ക്കും കൊച്ചി സ്വന്തമാക്കുകയായിരുന്നു. മറ്റാര്‍ക്കും തന്നെ അവര്‍ മൂന്നു ലക്ഷത്തിനു മുകളില്‍ ചെലവഴിച്ചിട്ടുമില്ല. എന്നാല്‍ സഞ്ജുവിന്റെ ചേട്ടനായ സാലി സാംസണിനെ വാങ്ങാന്‍ വെറും 75,000 രൂപ മാത്രമേ കൊച്ചിക്കു വേണ്ടി വന്നുളളൂ.

ആരാണ് സാലി സാംസണ്‍

സഞ്ജു സാംസണിന്റെ മൂത്ത സഹോദരനായ സാലി സാംസണ്‍ നേരത്തേ കേരളത്തിനായി ജൂനിയന്‍ ക്രിക്കറ്റില്‍ കളിച്ചിട്ടുള്ള താരം കൂടിയാണ്. അനുജനപ്പോലെ അഗ്രസീവ് ശൈലിയുടെ വക്താവ് കൂടിയാണ് സാലിയും. വലംകൈയന്‍ ബാറ്റര്‍ മാത്രമല്ല, ഓള്‍റൗണ്ടറും കൂടിയാണ് അദ്ദേഹം.

SALY SAMSON

സഞ്ജുവിനേക്കാള്‍ കഴിവുള്ള താരമെന്നാണ് ഒരു സമയത്തു അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പക്ഷെ കരിയര്‍ പ്രതീക്ഷിച്ച ലെവിലേക്കു എത്തിയതുമില്ല. ലിസ്റ്റ് എ ക്രിക്കറ്റില്‍ ആറു മല്‍സരങ്ങളില്‍ സാലി കളിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്‌ക്വാഡ്

സഞ്ജു സാംസണ്‍, സാലി സാംസണ്‍, അഖില്‍ കെജി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിഖ്, ജോബിന്‍ ജോബി, രാകേഷ് കെജെ, അഫ്രാദ് എന്‍, വിപുല്‍ ശക്തി, മുഹമ്മദ് ഷാനു, അജീഷ് കെ, ജെറിന്‍ പിഎസ്, നിഖില്‍ തൊറ്റത്ത്, അഖിന്‍ സത്താര്‍, കെഎം ആസിഫ്, വിനൂപ് മനോഹരന്‍.

Story first published: Sunday, July 6, 2025, 10:42 [IST]
Other articles published on Jul 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+