Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL: ഓപ്പണിങ് ബൗളര്‍, കിടു ഫിഫ്റ്റി, സാലി സഞ്ജുവിനേക്കാള്‍ കിടു!! ഐപിഎല്‍ വിളിയെത്തുമോ?

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണിലെ ആദ്യദിനം സഞ്ജു സാംസണ്‍ ഷോ കാണാന്‍ കാത്തിരുന്ന ആരാധകര്‍ കണ്ടത് ചേട്ടന്‍ സാലി സാംസണിന്റെ 'അഴിഞ്ഞാട്ടം'. സഞ്ജുവിനു കാര്യമായ റോള്‍ ഇല്ലാതെ പോയ കളിയില്‍ സാലി അക്ഷരാര്‍ഥത്തില്‍ കത്തിക്കയറി. ഐപിഎല്‍ ഫ്രാഞ്ചൈസികളെ ആകര്‍ഷിക്കുന്ന ഓള്‍റൗണ്ട് പ്രകടനമാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം കാഴ്ചവച്ചത്.

സാലിയുടെയും ബൗളര്‍മാരുടെയും മികവില്‍ ആദ്യ കളിയില്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കൊച്ചി എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കുകയും ചെയ്തു. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നും നിലവിലെ ചാംപ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് ഒരു വിക്കറ്റിന്റെ നാടകീയ ജയം സ്വന്തമാക്കിയിരുന്നു.

SANJU SALY SAMSON

സൂപ്പര്‍ സാലി

സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്ററും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമാണെങ്കില്‍ താനും ഒട്ടും മോശക്കാരനല്ലെന്നു സാലി സാംസണ്‍ ആദ്യ കളിയില്‍ തന്നെ തെളിയിക്കുകയായിരുന്നു. മീഡിയം പേസറായ അദ്ദേഹം ടീമിനായി ആദ്യ ഓവര്‍ എറിയാനെത്തുന്നതിനൊപ്പം പിന്നീട് റണ്‍ചേസില്‍ നാലാം നമ്പറില്‍ ഇറങ്ങി കിടിലന്‍ ഫിഫ്റ്റി കുറിക്കുകയും ചെയ്തു.

രണ്ടോവറുകളാണ് കൊച്ചി ബ്ലൂടൈഗേഴ്‌സിനായി സാലി ബൗള്‍ ചെയ്്തത്. രണ്ടും പവര്‍പ്ലേയില്‍ തന്നെ. വെറും നാല് ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്ത് എട്ടു റണ്‍സ് മാത്രം. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ടീമിനു സാലി ബ്രേക്ക്ത്രൂ നേടിക്കൊടുക്കുകയും ചെയ്തു. ഇതു റണ്ണൗട്ടിലൂടെയാണെന്നു മാത്രം. സ്‌ട്രൈക്ക് നേരിട്ട് സിംഗിളിനായി ശ്രമിച്ച എസ് സുബിനു പിഴച്ചു.

ബോള്‍ നേരെ മിഡ് ഓഫില്‍ സഞ്ജു സാംസണിന്റെ കൈകളിലേക്കാണ് വന്നത്. റണ്ണിങിനിടെ തന്നെ ബോള്‍ പിടിച്ചെടുത്ത അദ്ദേഹം അതു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ നേരെ സാലിക്കു എറിഞ്ഞുകൊടുത്തു. ബോള്‍ പിടിച്ചെടുത്ത അദ്ദേഹം സ്റ്റംപിങ് നടത്തുമ്പോള്‍ സുബിന്‍ ക്രീസിനു ഏറെ പുറത്തായിരുന്നു. തുടര്‍ച്ചയായി രണ്ടോവറുകള്‍ക്കു ശേഷം സാലി ബൗളിങില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഓഫ്സ്റ്റംപിനു പുറത്ത് ബോള്‍ നന്നായി സ്വിങ് ചെയ്യിച്ച അദ്ദേഹം പല തവണ ബാറ്റര്‍മാരെ ബീറ്റ് ചെയ്തിരുന്നു.

അതിനു ശേഷമായിരുന്നു റണ്‍ചേസില്‍ ബാറ്റിങിനെത്തു സാലി വീണ്ടും ഹീറോയായത്. നാലാം നമ്പറില്‍ കളിച്ച അദ്ദേഹം 30 ബോളില്‍ പുറത്താവാതെ 50 റണ്‍സ് കുറിക്കുകയായിരുന്നു. 166.67 സ്‌ട്രൈക്ക് റേറ്റോടെയാണിത്. അഞ്ചു ഫോറും മൂന്നു സിക്‌സറും സാലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

SALY SAMSON

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ട്രിവാന്‍ഡ്രം റോയല്‍സിനെ ഉജ്ജ്വല ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും കൊച്ചി ടീം വരിഞ്ഞുകെട്ടി. നിശ്ചിത ഓവറില്‍ 97 റണ്‍സിനു റോയല്‍സ് ഓള്‍ഔട്ടാവുകയായിരുന്നു. ലോവര്‍ ഓര്‍ഡറില്‍ അഭിജിത്ത് പ്രവീണ്‍ (28), ബേസില്‍ തമ്പി (20) എന്നിവരുടെ പോരാട്ടവീര്യമാണ് ടീമിന്റെ മാനംകാത്തത്.

പവര്‍പ്ലേയില്‍ തന്നെ അഞ്ചു വിക്കറ്റിനു 22 റണ്‍സിലേക്കു കൂപ്പുകുത്തിയ അവര്‍ക്കു പിന്നീടൊര തിരിച്ചുവരവ് അസാധ്യമായിരുന്നു. സാലിയടക്കം എട്ടു പേരാണ് കൊച്ചിക്കായി ബൗള്‍ ചെയ്തത്. പേസര്‍ അഖിന്‍ സത്താറും മുഹമ്മദ് ആഷിഖും മൂന്നു വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കുകയും ചെയ്തു.

മറുപടിയില്‍ 11.5 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കാര്യമായി വിയര്‍ക്കാതെ കൊച്ചി വിജയത്തിലേക്കു കുതിച്ചെത്തി. സാലിക്കൊപ്പം 23 റണ്‍സുമായി മുഹമ്മദ് ഷാനു പുറത്താവാതെ നല്‍ക്കുകയും ചെയ്തു. സഞ്ജുവാകട്ടെ ഈ മല്‍സരത്തില്‍ ബാറ്റിങിനു ഇറങ്ങിയതുമില്ല.

Story first published: Friday, August 22, 2025, 6:47 [IST]
Other articles published on Aug 22, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+