Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'മൈ ഡിയര്‍ അച്ചായാ'!! കൊച്ചിയുടെ ജയത്തോട് പ്രതികരിച്ച് സഞ്ജു, ആ 2 പേര്‍ക്കും കൈയടി

കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം എഡിഷനില്‍ ചാംപ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെയും ചേട്ടനും ക്യാപ്റ്റനുമായ സാലി സാംസണിനെയും പ്രശംസിച്ച് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ചേരേണ്ടതിനാല്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദഹം സെമി ഫൈനലിനു മുമ്പ് തന്നെ കൊച്ചി ടീം വിട്ടിരുന്നു.

എന്നാല്‍ സഞ്ജുവിന്റെ അഭാവത്തിലും തുടര്‍ന്നുള്ള മല്‍സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം തുടരാനും ഒടുവില്‍ കപ്പുയര്‍ത്താനും നീലക്കടുവകള്‍ക്കു സാധിക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ ഏരീസ് കൊല്ലം സെയിഴേ്‌സിനെ 75 റണ്‍സിനു കൊച്ചി നിഷ്്പ്രഭരാക്കുകയായിരുന്നു.

SANJU SALY SAMSON

സൂപ്പര്‍ ഹാപ്പിയെന്നു സഞ്ജു

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനൊപ്പം കെസിഎല്‍ കിരീട വിജയാഘോഷം മിസ്സായെങ്കിലും താന്‍ സൂപ്പര്‍ ഹാപ്പിയാണെന്നാണ് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട അച്ചായാ, നിങ്ങളെക്കുറിച്ച് ഞാന്‍ വളരെധികം സന്തോഷത്തിലാണ്. നിങ്ങള്‍ കടന്നു പോയ കടുപ്പമേറിയതും വെല്ലുവിളി നിറഞ്ഞതുമായ വര്‍ഷങ്ങള്‍ക്കു ഇപ്പോള്‍ അര്‍ഹിച്ച ഫലം ലഭിച്ചിരിക്കുന്നു. സാലി സാംസണ്‍ എത്തിയിരിക്കുകയാണ്.

കൊച്ചി ബ്ലൂ ഗൈഗേഴ്‌സിലെ എല്ലാ കടുവകള്‍ക്കും വലിയ അഭിനന്ദനങ്ങള്‍. നിങ്ങള്‍ അളക്കാന്‍ സാധിക്കാത്ത അത്രയും കരുത്തരാണ്. മുഖ്യ കോച്ച് റൈഫി ഗോമസിനും സപ്പോര്‍ട്ടിങ് സ്റ്റാഫുമാര്‍ക്കും പ്രത്യേക പരാമര്‍ശം.

ലേലത്തിനു ശേഷം ഈ വര്‍ഷം നമ്മള്‍ ജയിക്കുമെന്നു അന്നു കോച്ച് പറഞ്ഞപ്പോള്‍ അതൊരു തമാശ പോല തോന്നി. പക്ഷെ ഇപ്പോള്‍ അതു യാഥാര്‍ഥ്യമായിരിക്കുകയാണ്. ഇത്രയും മനോഹരമായ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയതിനു കെസിഎയ്ക്കു നന്ദി. ഇങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന്റെ പോസ്റ്റ്.

ഇതോടൊപ്പം ചേട്ടന്‍ സാലി സാംസണിന്റെ തോളില്‍ കൈയിട്ടു നില്‍ക്കുന്ന ചിത്രവും കപ്പുമായി നില്‍ക്കുന്ന സാലിയുടെ ഫോട്ടോയും സഞ്ജു നല്‍കിയിട്ടുണ്ട്. അതു മാത്രമല്ല ചാംപ്യമാരായ കൊച്ചി ബ്ലൂടൈഗേഴ്‌സ് ടീമിന്റെയും കോച്ച് റൈഫിക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കു വച്ചിരിക്കുന്നു.

മിന്നിച്ച് സഞ്ജുവും

കെസിഎല്‍ കിരീടനേട്ടത്തില്‍ സഞ്ജു സാംസണിനോടും കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം ഏറെ കടപ്പെട്ടിരിക്കുന്നു. കാരണം ലീഗ് ഘട്ടത്തില്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ സ്ഥിരയാര്‍ന്ന ബാറ്റിങായിരുന്നു.

SANJU SAMSON

ഓപ്പണര്‍ വിനൂപ് മനോഹരന്‍ (12 കളിയില്‍ 414) കഴിഞ്ഞാല്‍ കൊച്ചിക്കായി സീസണില്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്തത് സഞ്ജുവാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അദ്ദേഹം നാലാംസ്ഥാനത്തുമുണ്ട്. ആറു മല്‍സരരങ്ങളിലായി അഞ്ചിന്നിങ്‌സുകളിലാണ് സഞ്ജു ബാറ്റ് ചെയ്തത്.

ഇതില്‍ ആദ്യത്തേതില്‍ ആറാമനായി ഇറങ്ങി നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഓപ്പണിങിലേക്കു വന്ന് അദ്ദേഹം റണ്‍മെഷീനായി മാറി. 74.60 ശരാശരിയില്‍ 186.80 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 368 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു സീസണ്‍ അവസാനിപ്പിച്ചത്.

ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. ഓപ്പണറായി കളിച്ച നാലു മല്‍സരങ്ങളിലും സഞ്ജു ഫിഫ്റ്റി പ്ലസ് റണ്‍സ് നേടിയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Story first published: Monday, September 8, 2025, 15:44 [IST]
Other articles published on Sep 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+