Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2025: ചേട്ടനെ കപ്പടിപ്പിക്കണം!! കൊച്ചിയെയും, സഞ്ജുവിന്റെ തയ്യാറെടുപ്പ് ഇങ്ങനെ, വീഡിയോ

കൊച്ചി: ചെറിയൊരു ബ്രേക്കിനു ശേഷം കളിക്കളത്തിലേക്കു ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് മലയാളികളുടെ അഭിമാനതാരവും ഇന്ത്യന്‍ ടി20 വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കുപ്പായത്തിലാണ് അദ്ദേഹത്തിനെ അവസാനമായി കളികളത്തില്‍ കണ്ടത്. സഞ്ജുവിന്റെ മടങ്ങിവരവ് അടുത്ത മാസം തുടങ്ങാനിരിക്കുന്ന കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണിലൂടെയാണ്.

കൊച്ചി ബ്ലൂടൈഗേഴ്‌സിനു വേണ്ടിയാണ് അദ്ദേഹമിറങ്ങുക. ടീമിനെ നയിക്കുന്നതാവട്ടെ സഞ്ജുവിന്റെ ചേട്ടന്‍ കൂടിയായ സാലി സാംസണാണ്. കെസിഎല്ലിന്റെ പുതിയ സീസണിനു മുന്നോടിയായി ഇപ്പോഴിതാ അദ്ദേഹം പരിശീലനവും ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

photocredit: X

കൊച്ചി ക്യാംപില്‍ സഞ്ജുവും

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കേരളാ ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ മല്‍സരങ്ങള്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ പരിശീലനത്തിലേര്‍പ്പെട്ട കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീമിനൊപ്പം സഞ്ജു സാംസണും ഇപ്പോള്‍ ചേര്‍ന്നിരിക്കുകയാണ്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

തിരുവനന്തുപരത്ത് നടക്കുന്ന കൊച്ചി ടീമിന്റെ പരിശീലന ക്യാംപില്‍ സഹതാരങ്ങള്‍ക്കൊപ്പം ഫുട്‌ബോളിലേര്‍പ്പെട്ട സഞ്ജുവിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ബോള്‍ കൈയിലേന്തിയ ശേഷം കാല്‍ കൊണ്ട് സഞ്ജു കിക്ക് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

കൊച്ചി ടീമിന്റെ ക്യാംപില്‍ പരിശീലനത്തിലേര്‍പ്പെട്ട സഞ്ജു. വീഡിയോ കാണാം

ഇങ്ങനെ ചെയ്യാന്‍ പറ്റുമോയെന്നു അദ്ദേഹം ടീമംഗങ്ങളോടു ചോദിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ആദ്യത്തെ കിക്കിനു ശേഷം ബോള്‍ എതിര്‍ ഭാഗത്തു പതിച്ചപ്പോള്‍ ടീമംഗങ്ങളില്‍ നിന്നും കൂട്ടച്ചിരിയുയര്‍ന്നു. ഈ ബോള്‍ തിരികെ കിട്ടിയ ശേഷം ഇതേ ഭാഗത്തേക്കു സഞ്ജു ഒരിക്കല്‍ക്കൂടി ബോള്‍ കിക്കും ചെയ്തു.

റെക്കോര്‍ഡ് തുക

കേരളാ ക്രിക്കറ്റ് ലീഗിലെ എക്കാലത്തെയും ഉയര്‍ന്ന തുകയ്ക്കാണ് സഞ്ജു സാംസണിനെ ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ടീം സ്വന്തമാക്കിയത്. 26.8 ലക്ഷം രൂപയാണ് അദ്ദേഹത്തിനു വേണ്ടി അവര്‍ മുടക്കിയത്. കഴിഞ്ഞ വര്‍ഷത്തെ പ്രഥമ സീസണില്‍ കെസിഎല്ലിന്റെ ഐക്കണ്‍ താരം കൂടിയായ സഞ്ജു കളിച്ചിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നു.

SANJU SAMSON

എന്നാല്‍ ഇത്തവണ ദേശീയ ടീമിനൊപ്പം തിരക്കുകളൊന്നുമില്ലെന്നതിനാല്‍ സഞ്ജു ലേലത്തിനു രജിസ്റ്റര്‍ ചെയ്തു. പ്രതീക്ഷിതക്കപ്പെട്ടതു പോലെ വലിയ ഡിമാന്റ് തന്നെയാണ് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. കൊച്ചിയും തൃശൂര്‍ ടൈറ്റന്‍സും തമ്മിലാണ് സഞ്ജുവിനായി ഇഞ്ചോടിഞ്ച് പോരടിച്ചത്. ഒടുവില്‍ കൊച്ചി ടീം അദ്ദേഹത്തെ റാഞ്ചുകയും ചെയ്തു.

ടീമിന്റെ ക്യാപ്റ്റനും സഞ്ജു തന്നെയാവുമെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ചേട്ടന്‍ സാലി സാംസണിനെ അവര്‍ നായകനായി പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റന്‍സി സഞ്ജുവിനു നല്‍കി. സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ സാലിക്കൊപ്പം സീനിയര്‍ ക്രിക്കറ്റില്‍ ആദ്യമായാണ് അദ്ദേഹം കളിക്കുന്നത്.

ചേട്ടനെയും കൊച്ചി ടീമിനെയും ചാംപ്യന്‍മാരാക്കി കെസിഎല്ലിലെ അരങ്ങേറ്റം ആഘോഷിക്കുകയാവും ഇനി സഞ്ജുവിന്റെ ലക്ഷ്യം. ആഗസ്റ്റ് 21നാണ് കെസിഎല്‍ ആരംഭിക്കുന്നത്. ഫൈനല്‍ സപ്തംബര്‍ ഏഴിനുമാണ്.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്‌ക്വാഡ്

സാലി സാംസണ്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഖില്‍ കെജി, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, മുഹമ്മദ് ആഷിഖ്, ജോബിന്‍ ജോബി, രാകേഷ് കെജെ, അഫ്രാദ് എന്‍, വിപുല്‍ ശക്തി, മുഹമ്മദ് ഷാനു, അജീഷ് കെ, ജെറിന്‍ പിഎസ്, നിഖില്‍ തൊറ്റത്ത്, അഖിന്‍ സത്താര്‍, കെഎം ആസിഫ്, വിനൂപ് മനോഹരന്‍.

Story first published: Sunday, July 20, 2025, 16:15 [IST]
Other articles published on Jul 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+