Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനോടു ഇതു ചെയ്യുമോ? സഞ്ജുവിനോടു കാണിച്ചത് കൊടുംചതി!! ഈ റോള്‍ പറ്റില്ല, ആരാധകരോഷം

തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ ടീം ഇന്ത്യക്കായി മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കേരളാ ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) ഈ റോളില്‍ കളിച്ച സഞ്ജു സാംസണ്‍ വന്‍ ഫ്‌ളോപ്പായി മാറി. കൊച്ചി ബ്ലൂ ഗൈടേഴ്‌സിനു വേണ്ടി ആറാം നമ്പറില്‍ കളിച്ച അദ്ദേഹം ഒരു ഫോര്‍ പോലുമില്ലാതെ ദയനീയ പരാജയമായാണ് ക്രീസ് വിട്ടത്. ഇതോടെ ഏഷ്യാ കപ്പില്‍ ഇനി മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലോ സഞ്ജുവിനെ ബാറ്റിങില്‍ പരീക്ഷിക്കാന്‍ ഇന്ത്യ തയ്യാറാവുമോയെന്നതാണ് ചോദ്യം.

ഓപ്പണിങ് റോളില്‍ ടി20 കരിയറില്‍ പുതിയൊരു തുടക്കം ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹം ഏഷ്യാ കപ്പില്‍ താഴേക്കു ഇറങ്ങാന്‍ നിര്‍ബന്ധിതാനായി തീര്‍ന്നിരിക്കുന്നത്. ഇതിന്റെ പ്രധാന കാരണമാവട്ടെ ഓപ്പണറും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിന്റെ ദേശീയ ടീമിലേക്കുള്ള മടങ്ങിവരവാണ്. ഗില്ലും ലോക ഒന്നാംനമ്പര്‍ ടി20 ബാറ്ററായ അഭിഷേക് ശര്‍മയുമാവും ഏഷ്യാ കപ്പില്‍ ടീമിന്റെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികളെന്നുറപ്പായിട്ടുണ്ട്.

SANJU SAMSON

തപ്പിത്തടഞ്ഞ് സഞ്ജു

ഏഷ്യാ കപ്പിനു മുന്നോടിയായി കേരളാ ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനു വേണ്ടി സഞ്ജു സാംസണ്‍ മധ്യനിരയിലാവും കളിക്കുകയെന്നു ആദ്യ മല്‍സരത്തില്‍ തന്നെ വ്യക്തമായിരുന്നു. ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ കൊച്ചി അനായാസം ജയിച്ചുകയറിയ കളിയില്‍ അദ്ദേഹം അഞ്ചാംനമ്പറിലാണ് ബാറ്റ് ചെയ്യാനിരുന്നത്. പക്ഷെ അതിനു മുമ്പ് തന്നെ ക്യാപ്റ്റനും ചേട്ടനുമായ സാലി സാംസണിന്റെ അപരാജിത ഫിഫ്റ്റി ടീമിനെ വിജയത്തിലെത്തിച്ചു.

കഴിഞ്ഞ ദിവസം ആലപ്പി റിപ്പിള്‍സുമായുള്ള രണ്ടാം റൗണ്ടില്‍ ലോവര്‍ ഓര്‍ഡറില്‍ കളിക്കാനുള്ള അവസരം സഞ്ജുവിനു ലഭിച്ചു. പക്ഷെ ഇതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല. തനിക്കു അത്ര സുപരിചിതമല്ലാത്ത ഈ റോളില്‍ സഞ്ജു ശരിക്കും തപ്പിത്തടയുന്നതാണ് കണ്ടത്. 22 ബോളില്‍ 59.09 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ വെറും 13 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തുള്ളൂ. ഒരു ഫോറോ, സിക്‌സറോ പോലും സഞ്ജുവിന്റെ ബാറ്റില്‍ നിന്നു വന്നില്ലെന്നതാണ് ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന കാര്യം.

ഒമ്പതാം ഓവറില്‍ വിനൂപ് മനോഹരന്‍ (31 ബോളില്‍ 66) പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. നാലു വിക്കറ്റ് കൈവിട്ടിരുന്നെങ്കിലും ടീം അപ്പോള്‍ 108 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. സഞ്ജു അഗ്രസീവ് ബാറ്റിങിലൂടെ സ്‌കോറിങിന്റെ വേഗത ഇതേ രീതിയില്‍ മുന്നോട്ടു കൊണ്ടു പോവുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ സംഭവിച്ചത് നേരെ തിരിച്ചാണ്.

ഡിഫന്‍സീവ് ബാറ്റിങിലൂടെ സഞ്ജു സ്കോറിങ് വേഗത കുറയ്ക്കുകയാണ് ചെയ്തത്. വിക്കറ്റ് നഷ്ടമില്ലാതെ ശ്രദ്ധയോടെ മുന്നോട്ടു പോയ ശേഷം അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. പക്ഷെ ഇതു ദയനീയമായി പരാജയപ്പെടുകയായിരുന്നു.

SANJU SAMSON

ആരാധകരോഷം

ഏഷ്യാ കപ്പില്‍ സഞ്ജു സാംസണിനെ മധ്യനിരയിലേക്കു മാറ്റുമെന്നു ഉറപ്പായ സാഹചര്യത്തില്‍ കെസിഎല്ലില്‍ ഈ റോളില്‍ ഇറങ്ങി ഫ്‌ളോപ്പായി മാറിയതോടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്.

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഓപ്പണറായി എത്തി മൂന്നു സെഞ്ച്വറികള്‍ കുറിച്ചിട്ടുള്ള ബാറ്ററാണ് സഞ്ജു സാംസണ്‍. മറ്റൊരു വിക്കറ്റ് കീപ്പറും ടി20യില്‍ ഇത്രയും സെഞ്ച്വറികളടിച്ചിട്ടില്ല. രോഹിത് ശര്‍മയാണെങ്കില്‍ ഓപ്പണിങില്‍ ഇതുപോലെ കസറവെ മധ്യനിരയിലേക്കോ, ലോവര്‍ ഓര്‍ഡറിലേക്കോ നിങ്ങള്‍ മാറ്റുമോ? സഞ്ജു മുന്‍നിരയില്‍ ഉപയോഗിക്കപ്പേടേണ്ട ബാറ്ററാണ്. അദ്ദേഹത്തെ താഴേക്കു മാറ്റി തകര്‍ക്കരുത്.

സഞ്ജു സാംസണിനു മധ്യനിരയിലോ, ലോവര്‍ ഓര്‍ഡറിലേ തിളങ്ങാന്‍ സാധിക്കില്ലെന്നു നേരത്തേ തന്നെ തെളിഞ്ഞു കഴിഞ്ഞതാണ്. എന്നിട്ടും അദ്ദേഹത്തേ വീണ്ടും അദ്ദേഹത്തെ ഈ റോളിലേക്കു മാറ്റാനുള്ള നീക്കം നിരാശാജനകമാണ്. ഏഷ്യാ കപ്പില്‍ ടോപ്പ് ത്രീയിലെങ്കിലും സഞ്ജു ബാറ്റ് ചെയ്യണം. കെസിഎല്ലില്‍ ആറാമനായി ഇറങ്ങിയ ശേഷമുള്ള ഫ്‌ളോപ്പ് ഷോ വന്‍ മുന്നറിയിപ്പാണ്. എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ ആരാധക പ്രതികരണങ്ങള്‍.

Story first published: Sunday, August 24, 2025, 7:06 [IST]
Other articles published on Aug 24, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+