For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL 2024: അമ്പമ്പോ സച്ചിന്‍!! എന്തൊരടി, ഐപിഎല്ലില്‍ ടീമുകള്‍ കാണുന്നില്ലേ? ആര് റാഞ്ചും

തിരുവനന്തപുരം: പ്രഥമ കേരളാ ക്രിക്കറ്റ് ലീഗിലെ (KCL) ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് സച്ചിന്‍ ബേബി. കൊച്ചി ബ്ലൂ ടൈഗേഴ്‌സുമായുള്ള പോരാട്ടത്തിലാണ് ഏരീസ് കൊല്ലം സെയിലേഴ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം അപരാജിത സെഞ്ച്വറിയോടെ മിന്നിച്ചത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ സച്ചിന്‍ വെറും 50 ബോളില്‍ വാരിക്കൂട്ടിയത് 105 റണ്‍സാണ്. എട്ടു സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

റണ്‍ചേസില്‍ കൊച്ചിക്കെതിരേ ഏരീസ് ടീം ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്തപ്പോള്‍ ടീമിന്റെ ഹീറോയായതും സച്ചിന്‍ തന്നെയാണ്. മിന്നുന്ന പ്രകടനത്തോടെ ഐപിഎലില്‍ ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയായി താരം മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കവെ സച്ചിനു ഏതെങ്കിലം ടീമിലേക്കു വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

SACHIN BABY

സച്ചിന്റെ ഐപിഎല്‍ കരിയര്‍

ഐപിഎല്ലില്‍ ഇതിനകം കളിച്ചു കഴിഞ്ഞ താരം കൂടിയാണ് സച്ചിന്‍ ബേബി. 2013 മുതല്‍ ടൂര്‍ണമെന്‍റിന്‍റെ ഭാഗമാണെങ്കിലും വെറും 19 മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 122.03 സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 33 റണ്‍സുമാണ്.

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു 35കാരനായ സച്ചിന്റെ അരങ്ങേറ്റം. ഇതേ വര്‍ഷം തന്നെയാണ് മറ്റൊരു മലയാളി താരമായ സഞ്ജു സാംസണും അവര്‍ക്കായി അരങ്ങേറിയത്. സീസണില്‍ വെറും നാലു മല്‍സരങ്ങളില്‍ മാത്രമേ സച്ചിനെ റോയല്‍സ് കളിപ്പിച്ചുള്ളൂ. നേടിയാവട്ടെ മൂന്ന് റണ്‍സ് മാത്രം. സീസണിനു ശേഷം സച്ചിനെ റോയല്‍സ് കൈവിടുകയും ചെയ്തു.

അതിനു ശേഷം മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് 2016ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഐപിഎല്ലിലേക്കു സച്ചിന്റെ രണ്ടാംവരവ് കണ്ടത്. 2016ല്‍ 11 മല്‍സരങ്ങളിലാണ് അദ്ദേഹത്തെ ആര്‍സിബി കളിപ്പിച്ചത്. പക്ഷെ ലഭിച്ച അവസരം മുതലാക്കുന്നതില്‍ സച്ചിന്‍ പരാജയപ്പെട്ടു. 119 റണ്‍സാണ് ഇത്രയും കളിയില്‍ താരത്തിനു സ്‌കോര്‍ ചെയ്യാനായത്. 2017ല്‍ മൂന്നു കളിയില്‍ നിന്നായി 15 റണ്‍സും അദ്ദേഹം നേടി. സീസണിനു ശേഷം സച്ചിനെ ആര്‍സിബി ഒഴിവാക്കി.

SACHIN BABY

2021ല്‍ ആര്‍സിബിയിലൂടെ തന്നെ സച്ചിന്‍ വീണ്ടും ഐപിഎല്ലിലേക്കു മടങ്ങിയെത്തി. പക്ഷെ ഒരു മല്‍സരത്തില്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരമുണ്ടായുള്ളൂ. ഏഴു റണ്‍സിനു താരം പുറത്താവുകയും ചെയ്തു. സീസണിനു ശേഷം ആര്‍സിബി കൈവിട്ട സച്ചിന് പിന്നീടൊരു അവസരം ഐപിഎല്ലില്‍ ലഭിച്ചിട്ടുമില്ല.

വീണ്ടും ഐപിഎല്‍ കോള്‍ വരുമോ?

കേരള ക്രിക്കറ്റ് ലീഗിലെ കിടിലന്‍ സെഞ്ച്വറിയോടെ സച്ചിന്‍ ബേബി വീണ്ടും തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. പ്രായം 35ലെത്തിയെങ്കിലും ഈ ഫോര്‍മാറ്റില്‍ ഇനിയുമൊരു അങ്കത്തിനു തനിക്കു ബാല്യമുണ്ടെന്നാണ് താരം കാണിച്ചു തന്നിരിക്കുന്നത്. ഏരീസ് കൊല്ലം സെയിലേഴ്‌സിനായി നടത്തിയ ഈ തീപ്പൊരി ഇന്നിങ്‌സ് ഐപിഎല്‍ ലേലത്തില്‍ അദ്ദേഹത്തിനു ഗുണം ചെയ്‌തേക്കും.

ടീമുകളെല്ലാം അടുത്ത സീസണിനു മുമ്പ് വലിയൊരു അഴിച്ചുപണിക്കു തയ്യാറെടുക്കുന്നതിനാല്‍ സച്ചിന് നറുക്കുവീഴാന്‍ തന്നെയാണ് സാധ്യത. കെസിഎല്ലില്‍ ഇത്തവണത്തെ റണ്‍വേട്ടക്കാരെയെടുത്താല്‍ അദ്ദേഹം ആറാം സ്ഥാനത്തുണ്ട്. ആറിന്നിങ്‌സുകളില്‍ നിന്നും 173 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Thursday, September 12, 2024, 11:11 [IST]
Other articles published on Sep 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+