Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2024: അടിക്ക് അടി!! രോഹന്റെ ഫിഫ്റ്റി പാഴായി; കാലിക്കറ്റിനെ തല്ലിത്തോല്‍പ്പിച്ച് കൊല്ലം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ (KCL) പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെ 3 വിക്കറ്റിനു മറികടന്ന് ഏരീസ് കൊല്ലം സെയിലേഴ്‌സ്. അവസാന ഓവറിലേക്കു നീണ്ട ത്രില്ലിങ് റണ്‍ചേസില്‍ ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കൊല്ലത്തിന്റെ ത്രസിപ്പിക്കുന്ന വിജയം.

ഈ കളിയില്‍ ജയിച്ചിരുന്നെങ്കില്‍ പ്ലേഓഫിനു തൊട്ടരികിലെത്താന്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ കാലിക്കറ്റിനു സാധിക്കുമായിരുന്നു. തലപ്പത്തുള്ള കൊല്ലമാവട്ടെ നേരത്തേ തന്നെ പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ടീമാണ്. 173 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് കൊല്ലത്തിനു കാലിക്കറ്റ് നല്‍കിയത്. ഇതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച സച്ചിന്‍ ബേബിയുടെ ടീം 19.5 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ROHAN KUNNUMMAL

കിടിലന്‍ റണ്‍ചേസ്

ഓപ്പണര്‍ ചന്ദ്രതേജസിനെ (4) തുടക്കത്തില്‍ തന്നെ നഷ്ടമായ ശേഷമാണ് റണ്‍ചേസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഏരീസ് കൊല്ലം സെയിലേഴ്‌സ് ജയിച്ചുകയറിയത്. ഓപ്പണര്‍ അരുണ്‍ പൗലോസണ് അവരുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 24 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 44 റണ്‍സ് താരം അടിച്ചെടുത്തു.

ക്യാപ്റ്റന്‍ സച്ചിന്‍ ബേബി മോശമാക്കിയില്ല. 31 ബോളില്‍ നാലു ഫോറുകളോടെ 34 റണ്‍സ് നേടിയ അദ്ദേഹം പുറത്തായി. അനന്തു സുനില്‍ (24), ഷറഫുദ്ദീന്‍ (20) എന്നിവരും റണ്‍ചേസില്‍ ടീമിനായി മിന്നിച്ചു.

ഇടിവെട്ട് ഫിഫ്റ്റിയുമായി രോഹന്‍

ക്യാപ്റ്റന്‍റെ കളി കെട്ടഴിച്ച ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ (61) കിടിലന്‍ ഫിഫ്റ്റിയാണ് കാലിക്കറ്റ് ഹീറോസിനെ അഞ്ചു വിക്കറ്റിനു 172 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. 48 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കമാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. ഓപ്പണര്‍ ഒമര്‍ അബൂബര്‍ (47), സല്‍മാന്‍ നിസാര്‍ (37) എന്നിവരുടെ ഇന്നിങ്‌സുകളും ടീമിനു കരുത്തായി.

മികച്ച തുടക്കമാണ് രോഹന്‍-ഒമര്‍ ജോടി ടീമിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റ് ഈ സഖ്യം 77 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 10ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഒമറിനെ പുറത്താക്കി ആഷിക്ക് മുഹമ്മദാണ് ടീമിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 28 ബോളില്‍ ഏഴു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു ഒമറിന്റെ ഇന്നിങ്‌സ്.

ഒമറിനു പിന്നാലെ അജിനാസും (4) മടങ്ങിയെങ്കിലും രോഹന്‍ ഫിഫ്റ്റിയുമായി പട നയിച്ചു. രോഹന്‍ പുറത്തായ ശേഷമാണ് ആക്രമണത്തിന്റെ ദൗത്യം സല്‍മാന്‍ ഏറ്റെടുത്തത്. 26 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറുമടക്കമാണ് താരം 37 റണ്‍സ് സ്‌കോര്‍ ചെയ്തത്.

വാലറ്റത്ത് അഭിജിത് പ്രവീണിന്റെ (മൂന്ന് ബോളില്‍ 12*) പ്രകടനം ടീം ടോട്ടല്‍ 170 കടക്കാന്‍ സഹായിച്ചു. ഏരീസിനു വേണ്ടി ബൗളിങില്‍ മികച്ചു നിന്നത് ആഷിക്ക് മുഹമ്മദാണ്. രണ്ടു വിക്കറ്റുകള്‍ താരം നേടി.

Story first published: Friday, September 13, 2024, 18:15 [IST]
Other articles published on Sep 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+