For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

KCL 2024: 24 ബോളില്‍ 49, വിറപ്പിച്ച് ഷറഫുദ്ദീന്‍! ഏരീസ് വീണു, കൊച്ചിക്ക് ത്രില്ലിങ് ജയം

തിരവനന്തപുരം: പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ 11ാമത്തെ മല്‍സരത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഏരീസ് കൊല്ലം സെയിലേഴ്‌സിനെ (AKS) ത്രില്ലറില്‍ വീഴ്ത്തി കൊച്ചി ബ്ലൂടൈഗേഴ്‌സ് (KBT). ഹാട്രിക് ജയവുമായി കുതിക്കുകയായിരുന്ന സച്ചിന്‍ ബേബിയുടെ ടീമിനെ ഉജ്ജ്വല ബൗളിങിലൂടെ 18 റണ്‍സിനാണ് കൊച്ചി കെട്ടുകെട്ടിച്ചത്. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ നേരത്തെ നാലാംസ്ഥാനത്തായിരുന്ന കൊച്ചി ടീം രണ്ടാംസ്ഥാനത്തേക്കും കുതിച്ചിരിക്കുകയാണ്.

148 റണ്‍സെന്ന അത്ര വെല്ലുവിളിയുയര്‍ത്താത്ത വിജയലക്ഷ്യമാണ് ഏരീസിനു ബേസില്‍ തമ്പിയുടെ കൊച്ചി ടീം നല്‍കിയത്. പക്ഷെ കൊച്ചിയുടെ ബൗളിങ് ആക്രമണത്തില്‍ സച്ചിനും ടീമും വിറച്ചു. വാലറ്റത്ത് ഓള്‍റൗണ്ടര്‍ ഷറഫുദ്ദീന്‍ (24 ബോളില്‍ 49) തീപ്പൊരി ഇന്നിങ്‌സ് കളിച്ചെങ്കിലും ടീം ജയിച്ചില്ല. 18.1 ഓവരില്‍ 129ന് അവര്‍ ഓള്‍ഔട്ടായി. 24 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറും ഷറഫുദ്ദീന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

KCL

രക്ഷിച്ചത് ഓപ്പണര്‍മാര്‍

ടോസിനു ശേഷം കൊച്ചി ക്യാപ്റ്റന്‍ ബേസില്‍ തമ്പി ബാറ്റിങാണ് തിരഞ്ഞെടുത്തത്. ഓപ്പണിങ് ജോടികളായ ആനന്ദ് കൃഷ്ണന്‍ (54), ജോബിന്‍ ജോബി (51) എന്നിവരുടെ ഫിഫ്റ്റികള്‍ ടീമിനെ ഒമ്പതു വിക്കറ്റിനു 147 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലില്‍ എത്തിക്കുകയായിരുന്നു. 43 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ഫോറുമുള്‍പ്പെട്ടതാണ് ആനന്ദിന്റെ ഇന്നിങ്‌സ്. ജോബിനാവട്ടെ 50 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു.

ഓപ്പണര്‍മാരെ മാറ്റി നിര്‍ത്തിയാല്‍ കൊച്ചി ബാറ്റിങ് ലൈനപ്പില്‍ ബാക്കിയുള്ളവരെല്ലാം വന്‍ ദുരന്തമായിരുന്നു. രണ്ടക്കത്തിലെത്തിയത് അനൂജ് ജോട്ടിന്‍ (13) മാത്രമാണ്. നാലു വിക്കറ്റുകളെടുക്ക ഫാസ്റ്റ് ബൗളര്‍ കെഎം ആസിഫാണ് കൊച്ചിയുടെ ടോട്ടല്‍ 150ല്‍ താഴെ ഒതുക്കിയത്. നാലോവറില്‍ 23 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും മുന്‍ താരം നാലു പേരെ മടക്കിയത്. ഷറഫുദ്ദീന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി.

ഷറഫുദ്ദീന്റെ വണ്‍മാന്‍ ഷോ

റണ്‍ചേസില്‍ ഷറഫുദ്ദീന്റെ വണ്‍മാന്‍ ഷോയാണ് ഏരീസ് കൊല്ലം സെയിലേഴ്‌സിന്റെ പരാജയഭാരം കുറച്ചത്. അഞ്ചോവറിനുള്ളില്‍ തന്നെ നാലു വിക്കറ്റിനു 14 റണ്‍സിലേക്കു വീണ ഏരീസിന് പിന്നൊടൊരു തിരിച്ചുവരവ് അസാധ്യമായിരുന്നു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന കൊച്ചി ടീം അവരുടെ റണ്‍ചേസ് അതീവ ദുഷ്‌കരമാക്കി മാറ്റുകയും ചെയ്തു.

12 ഓവറില്‍ ഏഴിനു 57 റണ്‍സിലേക്കു വീണ ഏരീസ് 100 പോലും കടക്കില്ലെന്നാണ് കരുതിയത്. ഈ ഘട്ടത്തിലാണ് ഷറഫുദ്ദീന്റെ കടന്നാക്രമണം കണ്ടത്. സിക്‌സറും ഫോറും വാരിക്കൂട്ടിയ അദ്ദേഹം കൊച്ചിയെ സ്തബ്ധരാക്കി. നാലാമനായി ബാറ്റ് ചെയ്ത വല്‍സല്‍ ഗോവിന്ദ് (23), മുഹമ്മദ് ഷാനു (20) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയടക്കം (2) പ്രധാനപ്പെട്ട ബാറ്റര്‍മാരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുകയും ചെയ്തു.

Story first published: Saturday, September 7, 2024, 18:07 [IST]
Other articles published on Sep 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+