Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

KCL 2024: പട നയിച്ച് രോഹന്‍, റോയല്‍സിന്റെ ചീട്ട് കീറി കാലിക്കറ്റ് ഫൈനലില്‍!

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗിന്റെ (KCL) പ്രഥമ സീസണില്‍ ഫൈനിലെത്തിയ ആദ്യ ടീമായി കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് മാറി. അബ്ദുള്‍ ബാസിത് നയിച്ച ട്രിവാന്‍ഡ്രം റോയല്‍സിനെ 18 റണ്‍സിനു തകര്‍ത്താണ് രോഹന്‍ കുന്നുമ്മലിന്റെ കാലിക്കറ്റ് ടീം കലാശപ്പോരിനു ടിക്കറ്റെടുത്തത്.

174 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് റോയല്‍സിനു കാലിക്കറ്റ് നല്‍കിയത്. അവര്‍ നന്നായി തന്നെ പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ റോയല്‍സിനായുള്ളൂ.

ROHAN KUNNUMMAL

റോയല്‍സിനെ പൂട്ടി കാലിക്കറ്റ്

റണ്‍ചേസില്‍ റിയാ ബഷീറും (69) ഗോവിന്ദ് പൈയും (68) ഫിഫ്റ്റികളുമായി ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി പൊരുതിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഏഴു വിക്കറ്റ് നഷ്ത്തില്‍ 155 റണ്‍സ് നേടി അവര്‍ മല്‍സരവും ഫൈനല്‍ ടിക്കറ്റും അടിയറ വയ്ക്കുകയായിരുന്നു. 40 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടതാണ് റിയാ ബഷീറിന്റെ ഇന്നിങ്‌സ്. ഗോവിന്ദ് 54 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു.

റോയല്‍സിന്റെ ബാറ്റിങ് ലൈനപ്പില്‍ മറ്റാര്‍ക്കും തന്നെ രണ്ടക്കം പോലും തികയ്ക്കാന്‍ കഴിഞ്ഞില്ല. റണ്‍ചേസില്‍ അവര്‍ക്കു തിരിച്ചടിയായതും ഇതു തന്നെയാണ്. ഓപ്പണര്‍ എസ് സുബിനെ (0) തുടക്കത്തില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റിയാ ബഷീര്‍- ഗോവിന്ദ് സഖ്യം റോയല്‍സിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

137 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഈ ജോടി കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 137ല്‍ വച്ച് റിയാ ബഷീര്‍ പുറത്തായ ശേഷം റോയല്‍സിനു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഇതോടെ ആറിനു 147ലേക്കു അവര്‍ തകരുകയും ചെയ്തു. നാലു വിക്കറ്റുകളെടുത്ത അഖില്‍ സ്‌കറിയയും രണ്ടു വിക്കറ്റുകള്‍ പിഴുത എം നിഖിലും ചേര്‍ന്നാണ് റോയല്‍സിനെ പുിടിച്ചുകെട്ടിയത്.

മിന്നിച്ച് രോഹനും അഖിലും

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹന്‍ കുന്നുമ്മല്‍ 64 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 34 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ആറു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെട്ടിരുന്നു.

അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. 43 ബോളുകള്‍ നേരിട്ട താരം മൂന്നു വീതം ഫോറും സിക്‌സറുമടിച്ചു. സല്‍മാന്‍ നിസാര്‍ 16 ബോളില്‍ നിന്നും 23 റണ്‍സുമായി ടീമിനു വേണ്ടി ഫിനിഷിങിലും മിന്നിച്ചു.

Story first published: Tuesday, September 17, 2024, 18:49 [IST]
Other articles published on Sep 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+