Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഞ്ചിനിയറിങ് ബിരുദമില്ലാത്ത ക്രിക്കറ്റര്‍ ആര്? ക്രോര്‍പതിയിലെ ചോദ്യം വൈറല്‍, സമ്മാനം 12.5 ലക്ഷം!

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ പരിപാടികളിലൊന്നാണ് ക്രോന്‍ ബനേഗ ക്രോര്‍പതിയെന്ന (കെബിസി) ക്വിസ് പ്രോഗ്രാം. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന അമിതാഭ് ബച്ചന്‍ അവതാരകനായെത്തിയ ഈ പരിപാടി ടെലിവിഷന്‍ റേറ്റിങില്‍ എല്ലായ്‌പ്പോഴും മുന്നിലെത്താറുണ്ട്. ഹിന്ദിയില്‍ ബച്ചന്‍ അവതാരകനായി തുടങ്ങിയ കെബിസി പിന്നീട് വ്യത്യസ്ത ഭാഷകളിലേക്കും വമ്പന്‍ താരങ്ങളെ അവതാരകരാക്കി പരീക്ഷിക്കുകയും ചെയ്തിരുന്നു. പക്ഷെ അവയ്‌ക്കൊന്നും ബച്ചന്റെ കെബിസിയെ കടത്തിവെട്ടാന്‍ കഴിഞ്ഞിട്ടില്ല.

കോന്‍ ബനേഗ ക്രോര്‍പതിയുടെ പുതിയ എപ്പിസോഡില്‍ ഒരു മല്‍സരാര്‍ഥിയോടു ബച്ചന്‍ ചോദിച്ചിരിക്കുന്ന ലക്ഷങ്ങളുടെ മൂല്യമുള്ള ചോദ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കാരണം ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു ഇത്. നാലു ക്രിക്കറ്റര്‍മാരുടെ ഓപ്ഷനുകള്‍ നല്‍കിയതിനു ശേഷം ഇവരില്‍ എഞ്ചിനിയറിങ്ങില്‍ ബിരുദമില്ലാത്ത താരങ്ങള്‍ ആരൊക്കെയാണെന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിനു ശരിയുത്തരം നല്‍കിയാല്‍ സമ്മാനം 12.50 ലക്ഷം രൂപയായിരുന്നു.

KBC

screen shot

ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസവും കോച്ചുമായ അനില്‍ കുംബ്ലെ, നിലവില്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ വെറ്ററന്‍ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, മുന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ കെ ശ്രീകാന്ത്, നിലവിലെ ഇന്ത്യന്‍ കോച്ചും മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ് എന്നിവരുടെ പേരുകളായിരുന്നു ചോദ്യത്തിനു നാലു ഓപ്ഷനുകളായി നല്‍കിയത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സോഷ്യല്‍ മീഡിയയിലൂടെ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ഇവരില്‍ നാലു പേര്‍ക്കും ഉന്നത വിദ്യാഭ്യാസമുണ്ടെന്നതു പലര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ ശരിയുയത്തരം എന്താണെന്ന കാര്യത്തില്‍ പലര്‍ക്കും കണ്‍ഫ്യൂഷന്‍ വരികയും ചെയ്തു. കുഴപ്പിക്കുന്ന ചോദ്യം തന്നെ എന്താണ് ഉത്തരമെന്നായിരുന്നു ചില ആരാധകരുടെ ചോദ്യം.

RAHUL DRAVID

അതേസമയം, ഈ ചോദ്യത്തിന്റെ ശരിയുത്തരം രാഹുല്‍ ദ്രാവിഡെന്നാണ്. അദ്ദേഹത്തിനു എഞ്ചിനിയറങ്ങില്‍ ബിരുദമില്ല. സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്നും കൊമേഴ്‌സില്‍ ദ്രാവിഡ് ബിരുദമെടുത്തിട്ടുണ്ട്. എംബിഎ ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തിയത്.

അതേസമയം, കുംബ്ലെ, അശ്വിന്‍, ശ്രീകാന്ത് ഇവര്‍ മൂന്നു പേര്‍ക്കും എഞ്ചിനിയറിങ്ങില്‍ ബിരുദമുണ്ട്. ചെന്നൈയിലെ എസ്എസ്എന്‍ കോളേജില്‍ നിന്നായിരുന്നു ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ അശ്വിന്‍ ബിടെക്ക് എടുത്തത്.

ശ്രീകാന്താവട്ടെ ചെന്നൈയിലെ തന്നെ ഗ്വിണ്ടിയിലെ എഞ്ചിനിയറിങ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് പഠിച്ചിറങ്ങിയതാണ്. രാഷ്ട്രീയ വിദ്യാലയ എഞ്ചിനിയറിങ് കോളേജില്‍ നിന്നായിരുന്നു കുംബ്ലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയത്.

Story first published: Wednesday, September 6, 2023, 16:13 [IST]
Other articles published on Sep 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+