Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊവിഡിനെ തോല്‍പ്പിച്ച് കരുണ്‍ നായര്‍, ഐപിഎല്ലിന് തയ്യാര്‍- കിങ്‌സിന് ആശ്വാസം

ഐപിഎല്ലിന്റെ പുതിയ സീസണിനു തയ്യാറെടുക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന് ആശ്വാസമേകി മധ്യനിര ബാറ്റ്‌സ്മാന്‍ കരുണ്‍ നായര്‍ കൊവിഡ് മുക്തനായി. രണ്ടാഴ്ചയ്ക്കു മുമ്പായിരുന്നു കരുണിന് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്നു ചികില്‍സയിലായിരുന്ന താരം കൊവിഡിനെ കീഴടക്കി ഐപിഎല്ലിനു താന്‍ സജ്ജനായി കഴിഞ്ഞതായി ഫ്രാഞ്ചൈസിയെ അറിയിക്കുകയായിരുന്നു. ഇതോടെ ഈ മാസം 20നു ശേഷം ഐപിഎല്ലിനായി യുഎഇയിലേക്കു തിരിക്കുന്ന പഞ്ചാബ് ടീമിനൊപ്പം കരുണുമുണ്ടാവും.

1

പഞ്ചാബ് ഫ്രാഞ്ചൈസിയെ ഞെട്ടിച്ചായിരുന്നു തനിക്കു കൊവിഡ് പിടിപെട്ടതായി കര്‍ണാടക താരം കൂടിയായ കരുണ്‍ അറിയിച്ചത്. ഇതോടെ താരത്തിന് പഞ്ചാബ് ടീമിനൊപ്പം യുഎഇയിലേക്കു തിരിക്കാനാവുമോയെന്ന കാര്യവും സംശയത്തിലായിരുന്നു. ഇപ്പോള്‍ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതോടെ പഞ്ചാബിന്റെ ആശങ്കകള്‍ക്കു വിരാമായിരിക്കുകയാണ്. ബിസിസിഐയുടെ പെരുമാറ്റച്ചട്ട പ്രകാരം യുഎഇയിലേക്കു യാത്ര തിരിക്കും മുമ്പ് എട്ടു ഫ്രാഞ്ചൈസികളിലെയും താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമാരും കൊവിഡ് ടെസ്റ്റിനു വിധേയരാവണം. അതുകൊണ്ടു തന്നെ കരുണിനും പഞ്ചാബ് ടീമിനൊപ്പം ഒരിക്കല്‍ക്കൂടി കൊവിഡ് ടെസ്റ്റ് നടത്തേണ്ടിവരും.

ഇന്ത്യ വിടും മുമ്പ് ഓരോ താരവും രണ്ടു കൊവിഡ് ടെസ്റ്റുകള്‍ക്കു വിധേയരാവേണ്ടതുണ്ട്. ഇവ രണ്ടും നെഗറ്റീവായാല്‍ മാത്രമേ താരത്തെ ഫ്രാഞ്ചൈസിക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് ഐപിഎല്ലിന്റെ 13ാം സീസണ്‍ യുഎഇയില്‍ നടക്കുക. മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്നാണ് വിവരം. യുഎഇയിലെത്തിയ ശേഷം എട്ടു ടീമുകളിലെയും താരങ്ങള്‍ ബയോ ബബ്‌ളിനുള്ളിലായിരിക്കും. ടൂര്‍ണമെന്റ് അവസാനിക്കുന്നതു വരെ ഇത് വിട്ടു പുറത്തു പോവാന്‍ ആര്‍ക്കും അനുമതിയില്ല. ഇതു ലംഘിക്കുന്നവര്‍ക്കെതിരേ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ബിസിസിഐയുടെ എസ്ഒപിയിലുണ്ട്.

യുഎഇയിലെ മൂന്നു വേദികളിലായിരിക്കും മല്‍സരങ്ങള്‍. ഷാര്‍ദ, ദുബായ്, അബുദാബി എന്നിവയാണ് മല്‍സരവേദികള്‍. കൊവിഡ് പിടിപെട്ടാല്‍ പകരക്കാരായി എത്ര പേരെയും ഉള്‍പ്പെടുത്താന്‍ ഒരു ഫ്രാഞ്ചൈസിക്കു അനുവാദമുണ്ട്. ടൂര്‍ണമെന്റിലുടനീളം താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫുമാരുടെയും സുരക്ഷയുറപ്പ് വരുത്താന്‍ എട്ടു ഫ്രാഞ്ചൈസികളും ടീം ഡോക്ടര്‍മാര്‍ നിയമിക്കും.

ബിസിസിഐയുടെ എസ്ഒപിയനുസരിച്ച് യുഎഇയിലേക്കു പുറപ്പെടുന്നതിനു രണ്ടാഴ്ചകള്‍ക്കു മുമ്പ് മുഴുവന്‍ താരങ്ങളുടെയും മെഡിക്കല്‍, യാത്രാ ചരിത്രം അതാത് ഫ്രാഞ്ചൈസിയുടെ മെഡിക്കല്‍ സംഘം ശേഖരിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ ചോദ്യാവലിയിലൂടെയായിരിക്കും ഇതു തയ്യാറാക്കുക. യുഎഇയില്‍ പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് ഇന്ത്യയിലും അവിടെയുമായി അഞ്ചു കൊവിഡ് ടെസ്റ്റുകളില്‍ ഓരോ താരവും നെഗറ്റീവ് ആവുകയും വേണമെന്ന് എസ്ഒപിയില്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Thursday, August 13, 2020, 10:05 [IST]
Other articles published on Aug 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+