For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Maharaja Trophy:കിടിലന്‍ സെഞ്ച്വറി, കരുത്തുകാട്ടി കരുണ്‍; ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്‍തുറക്കുമോ?

ബംഗളൂരു: മഹാരാജ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കരുണ്‍ നായര്‍. 48 പന്തില്‍ പുറത്താവാതെ 124 റണ്‍സാണ് കരുണ്‍ നേടിയത്. മൈസൂര്‍ വാരിയേഴ്‌സ് താരമായ കരുണ്‍ നായര്‍ മംഗളൂരു ഡ്രാഗണ്‍സിനെതിരേയാണ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്. 27 റണ്‍സിന് മൈസൂര്‍ ടീം മംഗളൂരു ടീമിനെ തോല്‍പ്പിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത മൈസൂരുവിന് വേണ്ടി കരുണ്‍ നായര്‍ കത്തിക്കയറി.

40 പന്തില്‍ സെഞ്ച്വറി നേടിയ താരം പിന്നീടും കത്തിക്കയറിയോടെ 4 വിക്കറ്റിന് 226 എന്ന മികച്ച ടോട്ടലിലേക്കും മൈസൂരു ടീമെത്തി. മംഗളൂരു ടീമിന്റെ ബാറ്റിങ് പകുതിയായപ്പോള്‍ മഴ വില്ലനായെത്തി. ഇതോടെ വിജയ ലക്ഷ്യം 14 ഓവറില്‍ 166 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. ഒടുവില്‍ 27 റണ്‍സിന്റെ ജയം മൈസൂരു ടീം നേടിയെടുക്കുകയും ചെയ്തു. തുടക്കം മുതല്‍ തല്ലിത്തകര്‍ത്ത കരുണ്‍ നായര്‍ 27 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. പിന്നീട് നേരിട്ട 13 പന്തില്‍ അദ്ദേഹം സെഞ്ച്വറിയിലേക്കുമെത്തി.

15ാം ഓവറില്‍ പരാസ് ഗുര്‍ബാക്‌സിനെ കരുണ്‍ പഞ്ഞിക്കിട്ടു. രണ്ട് സിക്‌സും നാല് ഫോറുമാണ് നായര്‍ പറത്തിയത്. 9 സിക്‌സും 13 ഫോറും ഉള്‍പ്പെടെയാണ് കരുണ്‍ കത്തിക്കയറിയത്. അവസാന ഓവറില്‍ രണ്ട് സിക്‌സും മൂന്ന് ഫോറും അദ്ദേഹം പറത്തി. ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട കരുണിന് ഐപിഎല്ലിലും അധികം അവസരം ലഭിക്കുന്നില്ല. മെല്ലപ്പോക്ക് ബാറ്റിങ്ങാണെന്നതാണ് കരുണിനെ ഐപിഎല്ലില്‍ നിന്ന് തഴയാനുള്ള പ്രധാന കാരണം.

എന്നാല്‍ അടുത്ത ഐപിഎല്ലിന് മുമ്പ് മെഗാ താരലേലം നടക്കാനുണ്ട്. കരുണിന്റെ നിലവിലെ പ്രകടനം അദ്ദേഹത്തിന് വലിയ പ്രതിഫലത്തില്‍ ടീമിലേക്ക് വിളി നേടിക്കൊടുക്കാന്‍ സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ കരുണിന് സാധിക്കുന്നുണ്ട്. റിവേഴ്‌സ് സ്വീപ്പടക്കം കളിച്ച് കടന്നാക്രമിക്കാന്‍ കരുണിന് സാധിക്കുന്നുണ്ട്. ഇതേ പ്രകടനം തുടര്‍ന്നാല്‍ കരുണിന് ഐപിഎല്ലില്‍ വിളി ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

karun nair

പാതി മലയാളി കൂടിയായ കരുണ്‍ നായര്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കിയ താരങ്ങളിലൊരാളാണ്. വീരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ ഏക താരമാണ് കരുണ്‍ നായര്‍. ഇന്ത്യക്കൊപ്പം വലിയ ഭാവി കരുതിയിരുന്നെങ്കിലും ഇടക്ക് പരിക്കേറ്റതോടെ തഴയപ്പെട്ടു. പിന്നീട് അധികം അവസരം താരത്തിന് ലഭിച്ചില്ല. ഐപിഎല്ലിലും കാര്യമായി അവസരം ലഭിക്കാതെ വന്നതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വഴി അടഞ്ഞു.

ഇനി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയെന്നത് കരുണിനെ സംബന്ധിച്ച് പ്രയാസമാണ്. എന്നാല്‍ ഐപിഎല്ലില്‍ കരുണ്‍ നായര്‍ തിരിച്ചുവരവ് അര്‍ഹിക്കുന്നു. ടീമിലെത്തിയാലും ബെഞ്ചിലേക്ക് ഒതുക്കപ്പെടാതെ കളിക്കാനുള്ള അവസരം കരുണിന് ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 32കാരനായ കരുണ്‍ ആറ് ടെസ്്റ്റില്‍ നിന്ന് 62.33 ശരാശരിയില്‍ 374 റണ്‍സാണ് നേടിയത്. രണ്ട് ഏകദിനം കളിച്ച താരം 46 റണ്‍സും നേടി. 76 ഐപിഎല്ലാണ് ഇതുവരെ അദ്ദേഹം കളിച്ചത്. 23 ശരാശരിയില്‍ 1496 റണ്‍സാണ് കരുണ്‍ നേടിയത്.

മഹാരാജ ട്രോഫിയില്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡും കളിക്കുന്നുണ്ട്. മൈസൂരു ടീമിന്റെ ഭാഗമായ സമിത് 16 റണ്‍സാണ് മംഗളൂരു ടീമിനെതിരേ നേടിയത്. അടുത്ത ഐപിഎല്‍ ലേലത്തില്‍ സമിത്തും ഇടം പ്രതീക്ഷിക്കുന്നു. ഓള്‍റൗണ്ടറായ സമിത് വലിയ ഭാവിയിലേക്കെത്തുമെന്ന് കരുതപ്പെടുന്ന താരമാണ്. അച്ഛനെപ്പോലെ ക്ലാസിക് ശൈലിയില്‍ കത്തിക്കയറാനും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറാനും സമിത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, August 20, 2024, 10:10 [IST]
Other articles published on Aug 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+