Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരുണ്‍ നായര്‍ ഇന്‍ക്രെഡിബിള്‍ സ്‌കോറര്‍... പറയുന്നത് വന്‍മതില്‍ ദ്രാവിഡ്, മതില്‍ മാത്രമല്ല...!

ഇന്ത്യയുടെ യുവ ബാറ്റിംഗ് സെന്‍സേഷന്‍ കരുണ്‍ നായര്‍ക്ക് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ അഭിനന്ദനം. ഇന്‍ക്രെഡിബിള്‍ സ്‌കോറര്‍ എന്നാണ് ദ്രാവിഡ് കരുണിനെ വിളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയിരുന്നു. 303 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഈ മറുനാടന്‍ മലയാളി താരം വീരേന്ദര്‍ സേവാഗിന് ശേഷം 300 റണ്‍സിലെത്തുന്ന രണ്ടാമത്തെ ബാറ്റ്‌സ്മാനുമായി.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കരുതപ്പെടുന്ന രാഹുല്‍ ദ്രാവിഡില്‍ നിന്നും ലഭിച്ച ഈ നല്ല വാക്കുകള്‍ കരുണിന് വലിയ സംതൃപ്തി നല്‍കുമെന്ന കാര്യം ഉറപ്പാണ്. രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനും മെന്ററുമായിരുന്ന രാജസ്ഥാന്‍ റോയല്‍സിലൂടെ കളിച്ചാണ് കരുണ്‍ നായര്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. കോഴക്കേസില്‍ രാജസ്ഥാന്‍ ടീം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതോടെ ഡല്‍ഹിക്ക് വേണ്ടിയാണ് കരുണ്‍ കളിക്കുന്നത്. ഡല്‍ഹിയുടെ മെന്ററും ദ്രാവിഡ് തന്നെ.

karun-nair-300-vs-england4

ആഭ്യന്തര ക്രിക്കറ്റില്‍ ദ്രാവിഡിനെ പോലെ തന്നെ കര്‍ണാടകയ്ക്ക് വേണ്ടിയാണ് കരുണും കളിക്കുന്നത്. രഞ്ജി ട്രോഫി ഫൈനലില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ചരിത്രവും കരുണിന്റെ പേരിലുണ്ട്. കരുണ്‍ നായരെ മാത്രമല്ല, ഇംഗ്‌ളണ്ട് പരമ്പരയില്‍ കൈ നിറയെ റണ്‍സും വിക്കറ്റും നേടിയ ലോകേഷ് രാഹുല്‍, ജയന്ത് യാദവ് തുടങ്ങിയവരെയും ദ്രാവിഡ് അഭിനന്ദിച്ചു. കോച്ച് കുംബ്ലെയ്ക്കും ക്യാപ്റ്റന്‍ കോലിക്കുമുണ്ട് ദ്രാവിഡിന്റെ അഭിനന്ദനങ്ങള്‍.

Story first published: Monday, December 26, 2016, 17:26 [IST]
Other articles published on Dec 26, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+