കരുണ്‍ നായര്‍ ഒന്നാമന്‍, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പത്താമന്‍.. ഏതാണീ അപൂര്‍വ്വ റെക്കോര്‍ഡ്?
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി. ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ മലയാളി - കേരളത്തിന്റെ മറുനാടന്‍ മലയാളി താരം കരുണ്‍ നായരുടെ പേരില്‍ റെക്കോര്‍ഡുകള്‍ ഇങ്ങനെ പോകുന്നു. ഇതെല്ലാം പക്ഷേ മലയാളികളുടെ റെക്കോര്‍ഡുകള്‍.
Read Also: ഓസ്‌ട്രേലിയയെ വിറപ്പിച്ച് 450 അടിച്ച ശേഷം തോറ്റു... പാകിസ്താന്‍ കളിച്ചത് ടെസ്റ്റ് മാച്ച് ഓഫ് ദ ഇയർ!!
Read Also: 2000 നോട്ടില്‍ ശരിയ്ക്കും ചിപ്പുണ്ടോ? ഇരകോര്‍ത്ത ഒരു ചൂണ്ടയാണ് ഈ നോട്ട്... പൂഴ്ത്തിയവരെ മുഴുവന്‍ പൊക്കുന്നു?
Read Also: 80 കോടിയുടെ ആശുപത്രി ബില്‍... എന്തൊക്കെ റൂമറുകള്‍.. ജയലളിത പോലും ഞെട്ടും ഇതൊക്കെ കേട്ടാല്‍!
മലയാളികളുടെ കാര്യത്തില്‍ മാത്രമല്ല, ഇന്ത്യക്കാരുടെ പട്ടികയിലുമുണ്ട് കരുണ്‍ നായര്‍ക്ക് ഒരു റെക്കോര്‍ഡ്. ആ റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് കരുണ്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പത്താം സ്ഥാനത്തും. അതേതാണ് ആ പട്ടിക എന്നല്ലേ കാണൂ....

കരുണ്‍ എന്ന ടോപ് സ്‌കോറര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് കരുണ്‍ സ്വന്തം പേരിലാക്കിയത്. 236 റണ്‍സിലെത്തിയപ്പോഴാണ് കരുണ്‍ വിരാട് കോലിയില്‍ നിന്നും ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

വിരാട് കോലി പിന്നാലെ
ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നോക്കിയാല്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി രണ്ടാമതുണ്ട്. 235 റണ്‍സ്. വിരാട് കോലി ഈ നേട്ടം കൈവരിച്ചതും ഈ പരമ്പരയില്‍ തന്നെ.

നഷ്ടം വന്നത് കാംബ്ലിക്ക്
1993 മുതല്‍ വിനോദ് കാംബ്ലി കൈവശം വെച്ചിരുന്ന റെക്കോര്‍ഡാണ് ഈ പരമ്പരയില്‍ രണ്ട് വട്ടം തിരുത്തപ്പെട്ടത്. ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് മുംബൈയിലായിരുന്നു സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിനോദ് കാംബ്ലിയുടെ 224 റണ്‍സ്.

ഇവരും കൂടിയുണ്ടേ
ഗുണ്ടപ്പ വിശ്വനാഥ് (222), സുനില്‍ ഗാവസ്‌കര്‍ (221), രാഹുല്‍ ദ്രാവിഡ് (217), ചേതേശ്വര്‍ പൂജാര (206) എന്നിവരാണ് ഇന്ത്യയുടെ മറ്റ് ഇരട്ടസെഞ്ചുറിക്കാര്‍. കെ എല്‍ രാഹുല്‍ ചെന്നൈ ടെസ്റ്റില്‍ 199 റണ്‍സെടുത്ത് പുറത്തായി.

പത്താമന്‍ സച്ചിന്‍
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഉയര്‍ന്ന സ്‌കോറിന്റെ പട്ടികയില്‍ പത്താമനാണ് സച്ചിന്‍. 193 റണ്‍സാണ് സച്ചിന്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ബെസ്റ്റ്. 2002ല്‍ ലീഡ്‌സിലായിരുന്നു സച്ചിന്റെ ഈ ഇന്നിംഗ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications