For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയിലെത്താന്‍ വീണ്ടുമൊരു മലയാളി താരം... ദേവ്ദത്ത്, പന്തിന്‍റെ റെക്കോര്‍ഡും തകര്‍ത്തു

കര്‍ണാടകയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് താരം നടത്തുന്നത്

ബെംഗളൂരു: ടീം ഇന്ത്യയിലേക്ക് അവകാശവാദ മുന്നയിച്ച് വീണ്ടുമൊരു മലയാളി താരം രംഗത്തു വന്നിരിക്കുകയാണ്. കര്‍ണാടയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നത്. ഓപ്പണിങ് ബാറ്റ്‌സ്മാന്‍ കൂടിയായ ദേവ്ദത്ത് തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഏവരും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. വിജയ് ഹസാരെ ട്രോഫിയിലും ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും ദേവ്ദത്തിന്റെ ഉജ്ജ്വല ഫോം തുടരുകയാണ്.

ആഗസ്റ്റില്‍ നടന്ന കര്‍ണാടക പ്രീമിയര്‍ ലീഗ് മുതലാണ് 19 കാരനായ ദേവ്ദത്തിന്റെ സമയം തെളിയുന്നത്. പിന്നീട് താരത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒന്നിനു പിറകെ ഒന്നായി മികച്ച പ്രകടനങ്ങള്‍ നടത്തി ദേവ്ദത്ത് കര്‍ണാടകയുടെ ഹീറോയായി മാറുകയായിരുന്നു.

ടോപ്‌സ്‌കോറര്‍

ടോപ്‌സ്‌കോറര്‍

കര്‍ണാടക പ്രീമിയര്‍ ലീഗിലെ ടോപ്‌സ്‌കോററായതോടെയാണ് ദേവ്ദത്ത് ഏവരുടെയും നോട്ടപ്പുള്ളിയായത്. വെറും എട്ട് ഇന്നിങ്‌സുകളില്‍സനിന്നും നാലു ഫിഫ്റ്റികളടക്കം 310 റണ്‍സ് താരം വാരിക്കൂട്ടി. നാലു ഫിഫ്റ്റികളില്‍ ഒന്നു ഫൈനലില്‍ ആണെന്നതും ശ്രദ്ധേയമാണ്.
ഈ ടൂര്‍ണമെന്റിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയ്ക്കു വേണ്ടിയും ദേവ്ദത്ത് കസറി. ഈ ടൂര്‍ണമെന്റിലെയും ടോപ്‌സ്‌കോറര്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാനായിരുന്നു.

19 year old Devdutt Padikkal scores 122 in Syed Mushtaq Ali T20 Trophy | Oneindia Malayalam
കര്‍ണാടകയുടെ വിജയശില്‍പ്പി

കര്‍ണാടകയുടെ വിജയശില്‍പ്പി

വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയെ ജേതാക്കളാക്കുന്നതിനു ചുക്കാന്‍ പിടിച്ചത് ദേവ്ദത്തായിരുന്നു. 11 ഇന്നിങ്‌സുകളില്‍ നിന്നും 609 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ഇപ്പോള്‍ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും താരം ആവര്‍ത്തിക്കുകയാണ്. കര്‍ണാടകയുടെ വിജയക്കുതിപ്പിന് പിന്നില്‍ ഇപ്പോള്‍ ഈ മലയാളി താരാണ്.

ഫിഫ്റ്റിയുമായി തുടക്കം

ഫിഫ്റ്റിയുമായി തുടക്കം

സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരേ ഫിഫ്റ്റിയുമായാണ് ദേവ്ദത്ത് തുടങ്ങിയത്. യുവതാരത്തിന്റെ കരിയറിലെ കന്നി ടി20 മല്‍സരം കൂടിയായിരുന്നു ഇത്. 33 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് ദേവ്ദത്ത് അടിച്ചെടുത്തത്.
ടൂര്‍ണമെന്റിലെ നാല് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ റണ്‍വേട്ടയില്‍ തലപ്പത്തുള്ളത് ദേവ്ദത്താണ്. 127.50 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ 255 റണ്‍സ് താരം നേടിക്കഴിഞ്ഞു. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

ടി20യില്‍ സെഞ്ച്വറി

ടി20യില്‍ സെഞ്ച്വറി

ടി20യിലെ കന്നി സെഞ്ച്വറി കൂടിയാണ് ദേവ്ദത്ത് ആന്ധ്രാ പ്രദേശിനെതിരായ മല്‍സരത്തില്‍ നേടിയത്. വെറും 60 പന്തില്‍ പുറത്താവാതെ 122 റണ്‍സാണ് താരം വാരിക്കൂട്ടിയത്. 13 ബൗണ്ടറികളും ഏഴു സിക്‌സറുകളും ഇതിലുള്‍പ്പെടുന്നു.
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടത്തിനും ദേവ്ദത്ത് അവകാശിയായിരുന്നു. 19 വയസ്സും 127 ദിവസവും പ്രായമുള്ളപ്പോഴാണ് താരം മൂന്നക്ക സ്‌കോര്‍ കണ്ടെത്തിയത്.

പന്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

പന്തിന്റെ റെക്കോര്‍ഡ് തകര്‍ത്തു

നിലവില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ റെക്കോര്‍ഡാണ് കര്‍ണാടകയ്‌ക്കെതിരായ മല്‍സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ ദേവ്ദത്ത് തിരുത്തിക്കുറിച്ചത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍ചേസില്‍ പന്ത് 2017-18 സീസണില്‍ നേടിയ 116 റണ്‍സെന്ന റെക്കോര്‍ഡ് ദേവ്ദത്തിനു മുന്നില്‍ വഴിമാറുകയായിരുന്നു.
ഇത് കൂടാതെ ടി20യില്‍ റണ്‍ ചേസില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണ് ദേവ്ദത്തിനു സ്വന്തമായത്.

Story first published: Wednesday, November 13, 2019, 14:51 [IST]
Other articles published on Nov 13, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+