For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്യവട്ടത്തേക്ക് വീണ്ടും കളി വിരുന്ന്, ഇന്ത്യ-ഓസീസ് ടി20ക്ക് വേദിയാവും, തീയ്യതി നിശ്ചയിച്ചിട്ടില്ല

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഒന്നാംനിര ടീമാവും കാര്യവട്ടത്ത് കളിക്കാനെത്തുക

1

തിരുവനന്തപുരം: ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം എത്തുന്നു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പരയിലെ ഒരു മത്സരത്തിനാണ് തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുന്നത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യക്കെതിരേ കളിക്കുന്നത്. മത്സരത്തിന്റെ തീയ്യതി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിന് മുമ്പായാണ് ഈ പരമ്പര നടക്കുന്നത്. മത്സരത്തിന്റെ തീയ്യതി അധികം വൈകാതെ പ്രഖ്യാപിച്ചേക്കും.

55000 ആളുകളെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തില്‍ ഇതാദ്യമായല്ല അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യ-ന്യൂസീലന്‍ഡ് ടി20യും ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനവും ടി20യും ഈ സ്റ്റേഡിയത്തില്‍ നടന്നിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരായ ടി20ക്കിടെ മഴ പെയ്തിട്ടും ഗ്രൗണ്ട് പെട്ടെന്ന് തന്നെ മത്സരത്തിന് സജ്ജമാക്കി കാര്യവട്ടത്തെ ഗ്രൗണ്ട് സ്റ്റാഫുകള്‍ കൈയടി നേടിയിരുന്നു. അന്ന് ഇന്ത്യന്‍ താരങ്ങള്‍ വളരെ നല്ല അഭിപ്രായമാണ് ഇവിടുത്തെ പിച്ചിനെക്കുറിച്ച് പറഞ്ഞത്.

1

എന്നാല്‍ മൈതാനത്തിന്റെ നടത്തിപ്പ് നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നതെന്ന ആക്ഷേപമുണ്ട്. മത്സരം നടക്കുന്നതിന് മുമ്പ് വലിയ അറ്റകുറ്റ പണികള്‍ മൈതാനത്തില്‍ വേണ്ടിവരും. ഒരു ഘടത്തില്‍ പൂര്‍ണ്ണമായും ഉപയോഗ ശൂന്യമായ നിലയിലേക്ക് മൈതാനം എത്തിയിരുന്നെങ്കിലും പിന്നീട് പുതുക്കിപ്പണിതു. സീനിയര്‍ വനിതാ ടി20 ലീഗ് ഡേ നൈറ്റ് മത്സരങ്ങള്‍ക്ക് കാര്യവട്ടം വേദിയായിരുന്നു. ഇതിന് ശേഷം മൈതാനത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യ-ഓസീസ് മത്സരത്തിന് മുമ്പായി കൂടുതല്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടതായുണ്ട്.

1

ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് പരമ്പരകളിലും കാര്യവട്ടത്ത് മത്സരം അനുവദിച്ചിരുന്നെങ്കിലും കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഇത് ഒഴിവാക്കി. ജൂണില്‍ ഒരു മത്സരം അനുവദിച്ചിരുന്നെങ്കിലും കേരളത്തിലെ മഴ സാഹചര്യം വിലയിരുത്തി ഈ മത്സരവും ഒഴിവാക്കി. കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കാര്യവട്ടം വേദിയാവുന്നത് കേരള ക്രിക്കറ്റിനും കൂടുതല്‍ കരുത്ത് പകരും. ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഇന്ത്യയുടെ സുപ്രധാന പരമ്പരയായതിനാല്‍ ഏറ്റവും ശക്തമായ ടീം തന്നെയാവും കാര്യവട്ടത്തേക്കെത്തുക.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യയുടെ ഒന്നാംനിര ടീമാവും കാര്യവട്ടത്ത് കളിക്കാനെത്തുക. ഇത്തവണ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ്. അതിന് മുമ്പായി ഇന്ത്യ നാല് പരമ്പരകള്‍ കളിക്കുന്നുണ്ട്. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പരമ്പരയാണ് ആദ്യം നടക്കുന്നത്. പിന്നീട് വെസ്റ്റ് ഇന്‍ഡീസും അയര്‍ലന്‍ഡുമായെല്ലാം ഇന്ത്യക്ക് പരമ്പരയുണ്ട്.

Story first published: Saturday, May 21, 2022, 18:00 [IST]
Other articles published on May 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+