Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പരിമിത ഓവറിൽ ഹർദിക് പാണ്ഡ്യ നായകനായി വരട്ടെ; നിലപാട് വ്യക്തമാക്കി കപിൽ ദേവ്, 'അവൻ ചെറുപ്പമാണ്..'

ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയതോടെ ഇന്ത്യ കിരീട വിജയവഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. എങ്കിലും 2023ലെ ലോകകപ്പ് തോൽവി ഇപ്പോഴും ഒരു ഒഴിയാബാധ പോലെ നമ്മെ പിന്തുടരുന്നുണ്ട്. ചാമ്പ്യൻസ് ട്രോഫി ജയം കൂടി പൂർണമായതോടെ ഇന്ത്യൻ ടീമിന് നേരെ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് വൈറ്റ് ബോളിൽ അഥവാ പരിമിത ഓവറിൽ ഹിറ്റ്മാൻ രോഹിതിന് പകരം ആരെ നായകനായി അവരോധിക്കും എന്നതാണ്.

താരതമ്യേന ജൂനിയറായ വിരാട് കോലിക്ക് ശേഷമാണ് ഹിറ്റ്മാൻ ഇന്ത്യൻ ടീമിന്റെ നായക പദവി ഏറ്റെടുത്തത്. 2023 ലോകകപ്പ് തോൽവി ഒഴിച്ച് നിർത്തിയാൽ ഇന്ത്യൻ ടീം കാര്യമായ വെല്ലുവിളികളൊന്നും നേരിടാതിരുന്ന കാലയളവാണ് ഇത് (ടെസ്‌റ്റ് ഉൾപ്പെടാതെ). ഇതോടെയാണ് ആരാണ് പുതിയ നായകനാവുക എന്ന ചോദ്യം ഉയരുന്നത്.

kapildevandhardikpandya

പല പേരുകൾ വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കൃത്യമായ ഉത്തരം നൽകാൻ ആർക്കും സാധിച്ചിട്ടില്ല. എന്നാൽ മുൻ ഇന്ത്യൻ നായകനും ലോകകപ്പ് ജേതാവുമായ കപിൽ ദേവിന് ഇതിൽ യാതൊരു സംശയവുമില്ല. സ്‌റ്റാർ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയെ നായകനായി കൊണ്ടുവരണം എന്ന അഭിപ്രായമാണ് കപിൽ ദേവ് പങ്കുവയ്ക്കുന്നത്. മൈഖേലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്തുകൊണ്ട് ഹർദിക് പാണ്ഡ്യ?

'എന്നെ സംബന്ധിച്ച്, ഹർദിക് പാണ്ഡ്യയാണ് എന്റെ വൈറ്റ് ബോൾ ക്യാപ്റ്റൻ. ആ സ്ഥാനത്തേക്ക് നിരവധി മത്സരാർത്ഥികളുണ്ട്, പക്ഷേ പാണ്ഡ്യയാണ് എന്റെ ഫേവറൈറ്റ്..' എന്നായിരുന്നു കപിൽ പറഞ്ഞത്. ഗ്രേറ്റർ നോയിഡയിൽ നടന്ന പിജിടിഐ പ്രോ-ആം പരിപാടിയിൽ വച്ചാണ് കപിൽ ദേവ് ഇക്കാര്യം പറഞ്ഞത്. അതിനുള്ള വ്യക്തമായ കാരണങ്ങളും കപിൽ ദേവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

'പാണ്ഡ്യ താരതമ്യേന ചെറുപ്പമാണ്, അടുത്ത ഐസിസി ഇവന്റുകൾക്കായി അദ്ദേഹത്തിന് ചുറ്റും ഒരു ടീമിനെ കെട്ടിപ്പടുക്കാൻ നമുക്ക് കഴിയും' എന്നാണ് കപ്പലിന്റെ ശുഭപ്രതീക്ഷ. രണ്ട് വർഷം കഴിഞ്ഞ് വരാനിരിക്കുന്ന ഏകദിന ലോകകപ്പ് അടക്കമുള്ള സുപ്രധാന ടൂർണമെന്റുകൾ മുന്നിൽ കണ്ടുകൊണ്ടാണ് ഹർദിക്കിനെ കപിൽ തിരഞ്ഞെടുക്കുന്നത്.

മാത്രമല്ല നിലവിലെ സാഹചര്യത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഒരൊറ്റ ക്യാപ്റ്റൻ എന്ന ആശയത്തിന് ഇന്ത്യൻ ടീമിൽ പ്രസക്തി ഇല്ലെന്നാണ് കപിൽ പറയുന്നത്. അത്തരത്തിൽ എല്ലാ ഫോർമാറ്റുകളും ഒരുപോലെ കളിക്കാൻ കഴിയുന്ന, മികവ് പുലർത്തുന്ന താരങ്ങളുടെ അഭാവം തന്നെയാണ് കപിൽ പ്രധാനമായും വിഷയത്തിൽ എടുത്തുപറയുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന് ഒരേസമയം ഒന്നിലധികം നായകന്മാർ വേണ്ടി വരുമെന്ന് കപിൽ പറയുന്നു.

'ഹർദിക് ടെസ്‌റ്റ് ക്രിക്കറ്റും കളിക്കുന്നതാണ് നല്ലത്, എന്നാൽ അദ്ദേഹം കളിക്കാത്തതിനാൽ, മൂന്ന് ഫോർമാറ്റുകൾക്കും ഇന്ത്യയ്ക്ക് ഒന്നിലധികം ക്യാപ്റ്റന്മാർ ആവശ്യമാണ്' കപിൽ പറഞ്ഞു. ഇന്ത്യയുടെ ഭാവി നായകൻ ആരെന്ന ചോദ്യം വലിയ രീതിയിൽ ഉയരുന്ന വേളയിലാണ് പാണ്ഡ്യയ്ക്ക് പിന്തുണയുമായി കപിൽ രംഗത്ത് വന്നിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും ഹർദിക് പാണ്ഡ്യയ്ക്ക് തന്നെയാണ്. ഗില്ലും പന്തുമൊന്നും ആ നിലവാരത്തിലേക്ക് ഇതുവരെയും ഉയരാത്ത സാഹചര്യത്തിൽ ഹർദിക് തന്നെയാവും പ്രധാന ചോയ്‌സ്‌. നിരന്തരമുള്ള പരിക്ക് മാത്രമാണ് താരത്തിന്റെ വെല്ലുവിളി. എന്നാൽ ഇത് മറികടക്കാൻ കഴിഞ്ഞാൽ താരത്തിന് പരിമിത ഓവറിൽ ടീം ആഗ്രഹിക്കുന്ന പോലെയൊരു നായകനായി മാറാൻ കഴിയും.

Story first published: Sunday, April 6, 2025, 17:02 [IST]
Other articles published on Apr 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+