ടി20യില്‍ ഇന്ത്യയുടെ പ്രശ്‌നം ഹര്‍ദിക് അവസാനിപ്പിക്കും, എവിടെ കളിപ്പിക്കണം; കപില്‍ ദേവ് പറയുന്നു
മുംബൈ: ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ സുവര്‍ണ്ണ വര്‍ഷമായിരുന്നു 2020. ഒറ്റ മത്സരില്‍ മാത്രമാണ് ഇന്ത്യ ഈ വര്‍ഷം തോറ്റത്. 10 മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും ചെയ്തു. ശ്രീലങ്കയേയും ന്യൂസീലന്‍ഡിനെയും ഓസ്‌ട്രേലിയയേയും തകര്‍ത്ത് ടി20 പരമ്പര ഇന്ത്യ നേടുകയും ചെയ്തു. 2021ല്‍ ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. എന്നാല്‍ ഏറെ നാളായി ഇന്ത്യയെ അലട്ടുന്ന പ്രശ്‌നം നാലാം നമ്പറില്‍ ആര് എന്ന ചോദ്യമാണ്. ഇപ്പോഴിതാ അതിന് ഉത്തരം നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ കപില്‍ ദേവ്.
നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് കപില്‍ നിര്‍ദേശിക്കുന്നത്. 'മധ്യനിരയില്‍ മികച്ച താരങ്ങളെ ഇന്ത്യക്ക് ആവിശ്യമാണ്. ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യക്ക് നാലാം നമ്പറില്‍ ബാറ്റ് ചെയ്യിക്കാം. രണ്ട് ലോകകപ്പും മനസില്‍ കണ്ടാവണം താരങ്ങളെ പരിഗണിക്കേണ്ടത്'-കപില്‍ ദേവ് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഏകദിനത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ദിക് ടി20യില്‍ വെടിക്കെട്ട് പ്രകടനത്തോടെ ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു. നിലവില്‍ ഫിനിഷറെന്ന നിലയിലാണ് ഹര്‍ദിക്കിനെ ഇന്ത്യ പരിഗണിക്കുന്നത്. പരിക്കിന് ശേഷം പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക് മികച്ച ബാറ്റ്‌സ്മാനായി വളര്‍ന്നിട്ടുണ്ട്. അവസരത്തിനൊത്ത് കളിക്കുന്നുവെന്ന വലിയ മാറ്റം ഹര്‍ദിക്കില്‍ ഉണ്ടായിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും തിളങ്ങിയില്ല. എന്നാല്‍ മികച്ച പ്രതിഭകളാണ് ഇരുവരും. അതിനാല്‍ത്തന്നെ ഇനിയും അവസരം നല്‍കണമെന്ന നിലപാടാണ് കപിലിനുള്ളത്. നിലവില്‍ നാലാം നമ്പറില്‍ ശ്രേയസാണ് ടി20യിലും ഏകദിനത്തിലും ഇന്ത്യക്കായി ഇറങ്ങുന്നത്. അടുത്തതായി ഇംഗ്ലണ്ട് പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള വലിയ ടൂര്‍ണമെന്റ്.
'മായങ്ക്,സഞ്ജു തുടങ്ങിയ മികച്ച താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. നായകനും മാനേജ്‌മെന്റും യുവതാരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ട്. ടി20 യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഫോര്‍മാറ്റാണ്. ഐപിഎല്ലിലൂടെ മികച്ച യുവതാരങ്ങള്‍ വളര്‍ന്നു വരുന്നുണ്ട്. അതിനാല്‍ ഐപിഎല്ലിലെ യുവതാരങ്ങളെ കൂടുതല്‍ നന്നായി ഉപയോഗിക്കണം'-കപില്‍ ദേവ് പറഞ്ഞു.
ടി നടരാജന്‍ ഇത്തവണത്തെ ഐപിഎല്ലിലൂടെ വളര്‍ന്നു വന്ന താരമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് നടരാജനെ ദേശീയ ടീമിലേക്ക് വളര്‍ത്തിയത്. ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം ഗംഭീരമാക്കിയ നടരാജന്‍ അധികം വൈകാതെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കും വളരുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications