For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജ്യമാണ് പ്രധാനം, ബിസിസിഐയും കോലിയും തമ്മിലടി നിര്‍ത്തൂയെന്നു കപില്‍ ദേവ്

ചര്‍ച്ച ചെയ്തു പ്രശ്‌നം പരിഹരിക്കണം

1

ബിസിസിഐയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ വിരാട് കോലിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം ഒരുമിച്ചിരുന്നോ അല്ലാതെയോ ചര്‍ച്ച നടത്തി പരിഹരിക്കണമെന്നു മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു മാസത്തോളമായി ക്യാപ്റ്റന്‍സി വിവാദവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കലങ്ങി മറിയുകയാണ്. കഴിഞ്ഞ നവംബറില്‍ നടന്ന ടി20 ലോകകപ്പിനു ശേഷം കോലി ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിഞ്ഞതിനു ശേഷമായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റന്‍ സ്ഥാനത്തു തുടരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

പക്ഷെ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ കോലിയെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്നു നീക്കുകയായിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു പേര്‍ ടീമിനെ നയിക്കുന്നത് ഉചിതമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനു പിന്നാലെ ബിസിസിഐ പ്രസിഡന്റ് വിശദീകരണവുമായി രംഗത്തു വന്നു. കോലിയോടു ഇതേക്കുറിച്ച് നേരത്തേ തന്നെ സംസാരിച്ചിരുന്നതായും ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്നു അറിയിച്ചപ്പോള്‍ താനുള്‍പ്പെടെ ബോര്‍ഡിലെ എല്ലാവരും അതു പാടില്ലെന്നു അഭ്യര്‍ഥിച്ചിരുന്നുവെന്നും ഗാംഗുലി വിശദീകരിച്ചിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ അവസാനിച്ചുവെന്നായിരുന്നു കരുതിയത്.

2

പക്ഷെ ഇതിനു ശേഷം കോലി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം വലിയ കോളിളക്കമുണ്ടാക്കി. ഏകദിന ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ടു തന്നോടു നേരത്തേ സംസാരിച്ചിട്ടില്ലെന്നും പ്രഖ്യാപനത്തിനു കുറച്ചു മുമ്പ് മാത്രമാണ് സെലക്ടര്‍മാര്‍ ഇക്കാര്യം തന്നെ വിളിച്ച് അറിയിച്ചതെനന്നും അദ്ദേഹം തുറന്നടിച്ചു. മാത്രമല്ല ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുന്നതായി അറിയിച്ചപ്പോള്‍ വളരെ നല്ല രീതിയിലാണ് ബിസിസിഐ വൃത്തങ്ങള്‍ പ്രതിരിച്ചതെന്നും സ്ഥാനമൊഴിയരുതെന്നു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും കോലി വ്യക്തമാക്കി. ഇതോടെ ബിസിസിഐ പ്രതിക്കൂട്ടിലാവുകയും ചെയ്തു. ഈ സംഭവത്തോടെ ബിസിസിഐയും കോലിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെങ്കിലും ഇതേക്കുറിച്ച് പിന്നീട് പരസ്യമായ പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല. എന്നാല്‍ സൗത്താഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം തീര്‍ത്തും അപ്രതീക്ഷിതമായി കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചത് ക്രിക്കറ്റ് പ്രേമികള്‍ക്കു വലിയ ഷോക്കായി മാറി. പരിഹരിക്കാന്‍ കഴിയാത്ത വിധം ബോര്‍ഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായെന്നു തെളിയിക്കുന്നതായിരുന്നു ഈ രാജി.

സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. തീര്‍ത്തും അസംതൃപ്തനായി കാണപ്പെട്ട കോലി ടീമുമായി ഒട്ടും സഹകരിക്കാത്ത തരത്തിലായിരുന്നു പെരുമാറിയത്. ക്യാപ്റ്റനെന്ന നിലയില്‍ ഏറെ അനുഭവസമ്പത്തുണ്ടായിട്ടും കളിക്കളത്തില്‍ പ്രതിസന്ധി ഘട്ടത്തില്‍ രാഹുലിനെ സഹായിക്കാനോ, ഇടപെടാനോ അദ്ദേഹം തയ്യാറായതുമില്ല. ഇതു വലിയ വിമര്‍ശനങ്ങള്‍ക്കും വഴി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോവാതെ അഭിപ്രായ വ്യത്യാസവും പിണക്കവുമെല്ലാം ബിസിസിഐയും കോലിയും പരിഹരിക്കണമെന്നു കപില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

3

രണ്ടു പേരും തമ്മിലുള്ള പ്രശ്‌നം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ബിസിസിഐയും കോലിയും ശ്രമിക്കണം. ഫോണെടുത്ത് വിളിച്ച് ഇരുകൂട്ടരും പസ്പരം സംസാരിച്ചെങ്കില്‍ മാത്രമേ പ്രശ്‌നം തീര്‍പ്പാവുകയുള്ളൂ. രാജ്യത്തെയും ടീമിനെയും നിങ്ങള്‍ മറ്റെന്തിനേക്കാള്‍ മുന്നില്‍ വയ്ക്കണം. തുടക്കകാലത്തു ആഗ്രഹിച്ചതെല്ലാം എനിക്കും ബോര്‍ഡില്‍ നിന്നും ലഭിച്ചിരുന്നു. പക്ഷെ ചില സമയങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ലഭിക്കണമെന്നില്ല. അതിനര്‍ഥം നിങ്ങള്‍ ക്യാപ്റ്റന്‍ ്സ്ഥാനം വിടുകയെന്നല്ല. കോലി ഇതു കൊണ്ടാണ് ക്യാപ്റ്റന്‍സി രാജിവച്ചതെങ്കില്‍ എന്താണ് പറയേണ്ടതെന്നു എനിക്കറിയില്ല. അദ്ദേഹം ഗംഭീര ക്രിക്കറ്ററാണ്. കോലിയുടെ കളി കാണാന്‍ ഞാന്‍ വളരെധികം ആഗ്രഹിക്കുന്നു. കൂടുതല്‍ കൂടുതല്‍ റണ്‍സ് അദ്ദേഹം ഇനിയും നേടണമന്നും കപില്‍ പറഞ്ഞു.

Story first published: Tuesday, January 25, 2022, 19:34 [IST]
Other articles published on Jan 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+