Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'വിരാട് കോലി ഈഗോ മാറ്റിവെക്കൂ, യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കൂ', ഉപദേശിച്ച് കപില്‍ ദേവ്

1

മുംബൈ: വിരാട് കോലി ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനം രാജിവെച്ചതിന്റെ ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ആരാധകര്‍ ഇപ്പോഴും മോചിതരായിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതിന് പിന്നാലെയാണ് കോലി ഞെട്ടിക്കുന്ന പ്രഖ്യാപനം നടത്തിയത്. 2021ലെ ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിഞ്ഞ കോലിക്ക് അധികം വൈകാതെ ഏകദിന നായകസ്ഥാനവും നഷ്ടമായി. ടെസ്റ്റ് നായകനായി ഇനിയും കോലി തുടരുമെന്നാണ് കരുതിയിരുന്നതെങ്കിലും ഏറ്റവും ഉന്നതങ്ങളില്‍ വെച്ച് അദ്ദേഹം നായകസ്ഥാനം ഒഴിയുകയായിരുന്നു.

കോലിയുടെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റിനെ മാത്രമല്ല, ലോക ക്രിക്കറ്റിനെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ കോലിയുടെ വ്യക്തിപരമായ തീരുമാനത്തെ മാനിക്കേണ്ടതായതിനാല്‍ ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തിന് ആശംസയും പിന്തുണയും നല്‍കി. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞ കോലി ഇനി സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെടാതെ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഉന്നതങ്ങളിലേക്കെത്തുമെന്ന് കരുതാം.

1

നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ത്തന്നെ ടീമിലെ കോലിയുടെ റോള്‍ എന്തെന്നത് വലിയ ചോദ്യമാണ്. മറ്റൊരു നായകന് കീഴില്‍ കളിക്കുകയെന്നത് കോലിയെപ്പോലൊരു താരത്തെ സംബന്ധിച്ച് കടുത്ത പ്രയാസമുള്ള കാര്യം തന്നെയാണ്. 33 വയസുകാരനായ കോലിയുടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ബാറ്റിങ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ഗ്രാഫ് താഴോട്ടാണ്. 2021ല്‍ 11 ടെസ്റ്റില്‍ നിന്ന് 28.21 ശരാശരിയില്‍ 536 റണ്‍സ് മാത്രമാണ് കോലിക്ക് നേടാനായത്. ഇപ്പോഴിതാ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ കോലിക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ക്രിക്കറ്റ് ഇതിഹാസവുമായ കപില്‍ ദേവ്.

' ടെസ്റ്റ് നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ടി20 നായകസ്ഥാനം ഒഴിഞ്ഞത് മുതല്‍ പ്രയാസമുള്ള സാഹചര്യത്തിലൂടെയാണ് അവന്‍ കടന്ന് പോകുന്നത്. സമീപകാലത്തായി വളരെ സമ്മര്‍ദ്ദത്തോടെയാണ് അവനെ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ നായകസ്ഥാനം ഒഴിയുന്നത് സ്വാതന്ത്ര്യത്തോടെ കളിക്കാനുള്ള വഴി തുറക്കുന്നു. അതാണ് അവന്‍ തിരഞ്ഞെടുത്തത്. വളരെ പക്വതയുള്ള ആളാണ് കോലി. ഇത്തരമൊരു തീരുമാനം എടുക്കുന്നതിന് മുമ്പ് അവന്‍ വളരെ ആലോചിച്ചിരിക്കും. ഇപ്പോള്‍ അവന് നായകസ്ഥാനം ആസ്വദിക്കാന്‍ കഴിയുന്നില്ലായിരിക്കും. നമ്മള്‍ അവന്റെ തീരുമാനത്തെ ബഹുമാനിക്കുകയും ആശംസകള്‍ നേരുകയുമാണ് ചെയ്യേണ്ടത്'- കപില്‍ ദേവ് പറഞ്ഞു.

2

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി ബാറ്റിങ്ങില്‍ ഫോം കണ്ടെത്താന്‍ കോലിക്ക് സാധിക്കുന്നില്ല. കോലിയുടെ ഒരു സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീണ്ടുനീണ്ട് പോവുകയാണ്. ആരാധകരേക്കാള്‍ കൂടുതല്‍ ഒരു സെഞ്ച്വറി കോലി ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോഴത് സാധിക്കുന്നില്ല. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ക്രിക്കറ്റ് ലോകത്തെ അടക്കിഭരിച്ച കോലിക്ക് ഇപ്പോള്‍ പഴയ പ്രതാപം കാട്ടാനാവുന്നില്ല. മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനം ഒഴിഞ്ഞതോടെ കോലിക്ക് ഇപ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. അതുകൊണ്ട് തന്നെ അധികം വൈകാതെ കോലിയുടെ 71ാം ടെസ്റ്റ് സെഞ്ച്വറി കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

3

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനാരെന്നതും പ്രസക്തമായ ചോദ്യമാണ്. 35കാരനായ രോഹിത് ശര്‍മ നായകസ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരിലൊരാളെ പരിഗണിക്കാനാണ് സാധ്യത. കോലിയെപ്പോലൊരു ഇതിഹാസ താരം യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കേണ്ടി വരുന്നതിന്റെ നാണക്കേട് കരുതേണ്ടന്നും ഈഗോ മാറ്റിവെക്കണമെന്നും കപില്‍ ഉപദേശിച്ചു. 'സുനില്‍ ഗവാസ്‌കര്‍ എനിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കെ ശ്രീകാന്തിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും കീഴില്‍ കളിച്ചിട്ടുണ്ട്. എനിക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. കോലിയും തന്റെ അഹന്ത മാറ്റിവെച്ച് യുവതാരങ്ങള്‍ക്ക് കീഴില്‍ കളിക്കാന്‍ തയ്യാറാവണം. അത് അവനേയും ഇന്ത്യന്‍ ക്രിക്കറ്റിനേയും സഹായിക്കും. പുതിയ നായകനെയും യുവതാരങ്ങളേയും വഴികാട്ടേണ്ടത് കോലിയാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഒരിക്കലും കോലിയെ നഷ്ടപ്പെടുത്തരുത്'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 17, 2022, 10:02 [IST]
Other articles published on Jan 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+