അണ്ടര്‍ 19 ലോകകപ്പ്: കുഴപ്പക്കാരെ വെറുതെ വിടരുത്, കടുത്ത നടപടി വേണം!! ആഞ്ഞടിച്ച് കപിലും അസ്ഹറും
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നടന്ന ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനു ശേഷം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും കളിക്കാര്‍ പരസ്പരം കൊമ്പുകോര്‍ത്തത് ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി മാറിയിരുന്നു. ത്രില്ലിങ് ഫൈനലില്‍ ഇന്ത്യയെ അട്ടിമറിച്ച് ബംഗ്ലാദേശ് കന്നിക്കിരീടം സ്വന്തമാക്കിയിരുന്നു.ഇതിനു ശേഷമാണ് ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ ഗ്രൗണ്ടില്‍ വച്ച് വാക്കേറ്റവും ഉന്തും തള്ളുമെല്ലാം കണ്ടത്.
മാന്യമാന്‍മാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിനു തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഇരുടീമിലെയും താരങ്ങള്‍ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രശ്‌നമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ബിസിസിഐ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവും മുഹമ്മദ് അസ്ഹറുദ്ദീനും.

ഫൈനലിന്റെ തുടക്കം മുതല്‍ വളരെ മോശം പെരുമാറ്റമാണ് ഇന്ത്യന്‍ താരങ്ങള്‍ക്കു നേരെ ബംഗ്ലാദേശ് കളിക്കാരുടെ ഭാഗത്തു നിന്നുണ്ടായത്. ആദ്യം ബാറ്റിങിനയക്കപ്പെട്ട ശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ അനാവശ്യമായി ബംഗ്ലാ ബൗളര്‍മാര്‍ പ്രകോപിക്കുന്നത് കാണാമായിരുന്നു. ഓരോ പന്തിനുശേഷം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു നേരെ പ്രകോപനമായ രീതിയില്‍ ബംഗ്ലാ ബൗളര്‍മാര്‍ പെരുമാറിയിരുന്നു. എന്നാല്‍ ഇവയോടൊന്നും പ്രതികരിക്കാതെ സമചിത്തതോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചത്.

ഫൈനലില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും ഓപ്പണറുമായ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കിയ ശേഷം ബംഗ്ലാ ബൗളര്‍ ഷൊരിഫുല്‍ ഇസ്ലാം കളിയാക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. ഈ സംഭവങ്ങളെല്ലാം ഫൈനലിനു ശേഷം ഇരുടീമിലെയും കളിക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു വഴിയൊരുക്കുകയായിരുന്നു.
ഫൈനലിനു ശേഷമുള്ള ഏറ്റുമുട്ടലില്‍ ബംഗ്ലാദേശിന്റെ മൂന്നും ഇന്ത്യയുടെ രണ്ടും താരങ്ങള്‍ കുറ്റക്കാരാണെന്നു ഐസിസി കണ്ടെത്തിയിരുന്നു.

കുറ്റക്കാരായ കളിക്കാര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിച്ച് മറ്റുള്ളവര്‍ക്കു മാതൃക കാണിക്കാന്‍ ബിസിസിഐ ശ്രമിക്കണമെന്നു കപില്‍ ആവശ്യപ്പെട്ടു. എതിരാളിയെ അപമാനിക്കല്ല ക്രിക്കറ്റ്. ഈ യുവതാരങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ബിസിസിഐയ്ക്കു ശക്തമായ കാരണം തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കളിയില്‍ അഗ്രസീവായി പെരുമാറുന്നതിനോടു വിയോജിപ്പില്ല. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ കൂടി കളിക്കാര്‍ പഠിക്കണം. എല്ലാത്തിനും ഒരു അതിര്‍വരമ്പുണ്ട്. എന്തിനു വേണ്ടിയാണെങ്കിലും അത് മറികടക്കുന്നതിനോടു യോജിക്കാന്‍ കഴിയില്ല. ക്രിക്കറ്റ് ഫീല്‍ഡില്‍ യുവതാരങ്ങളുടെ ഭാഗത്തു നിന്നു ഇത്രയും മോശം പെരുമാറ്റമുണ്ടായത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നും കപില്‍ ചൂണ്ടിക്കാട്ടി.

ഫൈനലിനു ശേഷം കുഴപ്പമുണ്ടാക്കിയ അണ്ടര്‍ 19 താരങ്ങള്‍ക്കെതിരേ നടപടിയെടുത്തേ തീരൂവെന്ന് അസ്ഹര്‍ പറഞ്ഞു. ഈ യുവതാരങ്ങളെ ബോധവല്‍ക്കരിക്കുന്നതില്‍ സപ്പോര്‍ട്ട് സ്റ്റാഫിന്റെ റോള്‍ എന്താണെന്നും അറിയാന്‍ താല്‍പ്പര്യമുണ്ട്. കളിക്കാര്‍ക്കു തീര്‍ച്ചയായും അച്ചടക്കം വേണമെന്നും അസ്ഹര്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications