Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെയ്ന്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ കോലിയെ പിന്നിലാക്കിയേനെ! വിവാദത്തിനു തുടക്കമിട്ട് വോന്‍

ഇന്ത്യക്കെതിരേ സമീപകാലത്തു പല വിവാദ പ്രസ്താവനകളും നടത്തിയതിന്റെ പേരില്‍ ആരാധകരോഷം ഏറ്റുവാങ്ങിയിട്ടുള്ള വ്യക്തിയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇപ്പോഴിതാ വീണ്ടും മറ്റൊരു വിവാദമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കെതിരേയായിരുന്നു ഇത്.

1

കോലിയോളം തന്നെ മികവുള്ള താരമാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണെന്നും എന്നാല്‍ സമൂഹമാധ്യമങ്ങളിലുള്ള കോലിയുടെ ആരാധകപിന്തുണ കാരണം അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനം ലഭിക്കുന്നില്ലെന്നും വോന്‍ ചൂണ്ടിക്കാട്ടി. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അടുത്ത മാസം കോലിയുടെ ഇന്ത്യയും വില്ല്യംസണിന്റെ ന്യൂസിലാന്‍ഡും ഏറ്റുമുട്ടാനിരിക്കെയാണ് വോനിന്റെ അഭിപ്രായപ്രകടനം. ഇന്ത്യക്കാരനായിരുന്നെങ്കില്‍ കോലിയേക്കാള്‍ മുന്നിലെത്താന്‍ വില്ല്യംസണിനു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വില്ല്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന് എല്ലാവരും പുകഴ്ത്തുമായിരുന്നു. പക്ഷെ അദ്ദേഹത്തെക്കുറിച്ച് ആരും ഇങ്ങനെ വിശേഷിപ്പിക്കുന്നില്ല. വിരാട് കോലിയല്ല ഏറ്റവും മഹാനെന്നു പറയാന്‍ നിങ്ങള്‍ക്കു അനുമതിയുമില്ല. പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങള്‍ക്കു നിങ്ങള്‍ ഇരയാവും. കൂടുതല്‍ ക്ലിക്കുകളും ലൈക്കുകളും ഫോളേവേഴ്‌സിനെയുമെല്ലാം ലഭിക്കാന്‍ അതുകൊണ്ടു തന്നെ നിങ്ങള്‍ കോലിയെ വാഴ്ത്തിക്കൊണ്ടിരിക്കും. എല്ലാ ഫോര്‍മാറ്റുകളിലും കോലിയോളം കഴിവുള്ള ബാറ്റ്‌സ്മാനാണ് വില്ല്യംസണ്‍. അദ്ദേഹം കളിക്കുന്ന രീതി, ശാന്തമായ പെരുമാറ്റം, വിനയം തുടങ്ങി താന്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നിശബ്ധത പാലിക്കുകയാണെന്നും വോന്‍ നിരീക്ഷിച്ചു.

2

അടുത്തിടെ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനിടെ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യക്കെതിരേ പല അഭിപ്രായ പ്രകടനങ്ങളും വോന്‍ നടത്തിയിരുന്നു. തുടര്‍ന്നു വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അദ്ദേഹത്തിനു നേരിടേണ്ടി വരികയും ചെയ്തിരുന്നു. ഇന്ത്യന്‍ പിച്ചുകളെ ബീച്ചിനോടു ഉപമിച്ചതിന്റെ പേരില്‍ വലിയ വിമര്‍ശനമായിരുന്നു വോനിനു നേരെ ഉയര്‍ന്നത്. ഇന്ത്യന്‍ ടീം മുംബൈ ഇന്ത്യന്‍സിനോളം വരില്ലെന്ന അദ്ദേഹത്തെ പരിഹാസവും ആരാധകരെ ചൊടിപ്പിച്ചിരുന്നു.

വില്ല്യംസണിന് കൂടുതലും നേട്ടങ്ങളാണ് കരിയറില്‍ ഉണ്ടായിട്ടുള്ളതെന്നു വോന്‍ പറയുന്നു. മൂന്നു ഫോര്‍മാറ്റുകളിലും ഇതിഹാസങ്ങള്‍ക്കൊപ്പം ചേര്‍ക്കാവുന്ന താരമാണ് അദ്ദേഹം. തീര്‍ച്ചയായും കോലിയോളം തന്നെ പ്രതിഭ വില്ല്യംസണിനുമുണ്ട്. എന്നാല്‍ കോലിയെപ്പോലെ ഇന്‍സ്റ്റഗ്രാമില്‍ 100 മില്ല്യണ്‍ ഫോളോവേഴ്‌സ് ഇല്ലെന്നതും 30-40 മില്ല്യണ്‍ ഡോളര്‍ വരെ സമ്പാദിക്കുന്നില്ലെന്നതുമാണ് അദ്ദേഹത്തെ പിന്നിലാക്കുന്നതെന്നും വോന്‍ വിശദമാക്കി. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കോലിയേക്കാള്‍ കൂടുതല്‍ റണ്‍സ് ഇത്തവണ വില്ല്യംസണ്‍ നേടുമെന്ന് വോന്‍ പ്രവചിക്കുന്നു. 2018ലെ ഇംഗ്ലണ്ട് പര്യടനം മാറ്റിനിര്‍ത്തിയാല്‍ കോലിയുടെ പ്രകടനം അത്ര മികച്ചതല്ലെന്നും മൂവിങ് ബോളുകള്‍ നേരിടാന്‍ അദ്ദേഹം വിഷമിക്കുന്നതായും ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, May 14, 2021, 16:14 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+