Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീലങ്കയ്‌ക്കെതിരെ മേല്‍ക്കൈ നേടി ന്യൂസിലന്‍ഡ്; വീണ്ടും വില്യംസണ്‍, കോലിയെ വെല്ലുമോ?

വെല്ലിങ്ടണ്‍: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് പിടിമുറുക്കി. ശ്രീലങ്കയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ 282ന് മറുപടിയായി രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന ശക്തമായ നിലയിലാണ്. ആതിഥേയര്‍ക്കായി ടോം ലതാം(121) സെഞ്ച്വറി നേടിയപ്പോള്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ 91 റണ്‍സെടുത്ത് പുറത്തായി. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ 50 റണ്‍സെടുത്ത റോസ് ടെയ്‌ലറാണ് ലതാമിന് പിന്തുണയായുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തോടെ വില്യംസണ്‍ കോലിയുടെ ഒന്നാം റാങ്കിന് ശക്തമായ ഭീഷണിയാണുയര്‍ത്തുന്നത്.
രഞ്ജി ട്രോഫിയില്‍ കേരളത്തിന് ഇന്നിങ്‌സ് ജയം; ദില്ലിയെ തകര്‍ത്തു
നേരത്തെ രണ്ടാംദിനം 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് എന്ന നിലയില്‍ കളി പുന:രാരംഭിച്ച ശ്രീലങ്കയ്ക്ക് ഏഴ് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 80 റണ്‍സെടുത്ത നിരോഷന്‍ ദിക്‌വെലയുടെ വിക്കറ്റ് അവസാനമായി വീഴ്ത്തി ടിം സൗത്ത് ആറു വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രീലങ്കയ്ക്കായി ദിമുത് കരുണരത്‌നെ(79), ആഞ്ചലോ മാത്യൂസ്(83) എന്നിവരും മോശമല്ലാത്ത പ്രടനമാണ് നടത്തിയത്.

kane

സൗത്തിയുടെ പ്രകടനമാണ് ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ ഇടയാക്കിയത്. ആദ്യ സ്‌പെല്ലില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ സൗത്തി ഒരവസരത്തില്‍ ശ്രീലങ്കയെ 9 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് തള്ളിവിട്ടിരുന്നു. പിന്നീട് കരുണരത്‌നെ മാത്യൂസ് എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചാന്ദിമാലിന് ഉള്‍പ്പെടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കടക്കാനായില്ല. ശ്രീലങ്കയ്‌ക്കെതിരായ പ്രകടനത്തോടെ ഇത് എട്ടാം തവണയാണ് സൗത്തി 5 വിക്കറ്റ് പ്രകടനം നടത്തുന്നത്. സൗത്തിയുടെ പ്രകടനം കൂടാതെ നെല്‍ വാഗ്നര്‍ രണ്ടു വിക്കറ്റും ട്രെന്റ് ബോള്‍ട്ടും ഗ്രാന്‍ഡ്‌ഹോമിയും ഓരോ വിക്കറ്റും വീഴ്ത്തി.
Story first published: Sunday, December 16, 2018, 19:20 [IST]
Other articles published on Dec 16, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+