For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മൂന്നു ഫോര്‍മാറ്റ്, എല്ലാത്തിലും കേമന്‍ ഒരാള്‍ മാത്രം... ചൂണ്ടിക്കാട്ടി വില്ല്യംസണ്‍

കോലിയെയാണ് വില്ല്യംസണ്‍ തിരഞ്ഞെടുത്തത്

വെല്ലിങ്ടണ്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കാനിരിക്കെ മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ മികച്ച ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്തിരിക്കുകയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍. തന്റെ അടുത്ത സുഹൃത്തും ഇന്ത്യന്‍ നായകനുമായ വിരാട് കോലിയാണ് ഏറ്റവും ബെസ്‌റ്റെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

will

തീര്‍ച്ചയായും വിരാട് തന്നെയാണ് ബെസ്റ്റ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ടെസ്റ്റ്, ഏകദിനം, ടി20 തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഉജ്ജ്വല ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നതെന്നും ആദ്യ ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെ വില്ല്യംസണ്‍ വിശദമാക്കി.

കോലിയെ മാത്രമല്ല ഇന്ത്യന്‍ ടീമിനെയും പ്രശംസിക്കാന്‍ അദ്ദേഹം മറന്നില്ല. ശക്തമായ ബാറ്റിങ് ലൈനപ്പും മികച്ച ബൗളിങ് നിരയുമുള്ളതു കൊണ്ടാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഇപ്പോള്‍ തലപ്പത്തു നില്‍ക്കുന്നതെന്നും വില്ല്യംസണ്‍ അഭിപ്രായപ്പെട്ടു. ഒരുപിടി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ബൗളിങ് ലൈനപ്പും ലോകോത്തരമാണ്. അതുകൊണ്ടു തന്നെ ടെസ്റ്റ് പരമ്പരയില്‍ ഏതെങ്കിലുമൊരു താരത്തെ ലക്ഷ്യമിട്ട് കളിക്കുന്നതില്‍ കാര്യമില്ലെന്നും ന്യൂസിലാന്‍ഡ് നായകന്‍ വിശദമാക്കി.

koh will

പല കാരണങ്ങള്‍ കൊണ്ടും താന്‍ ആരാധിക്കുന്ന കളിക്കാരനാണ് കോലിയെന്നു വില്ല്യംസണ്‍ വെളിപ്പെടുത്തി. കരിയറിന്റെ തുടക്കകാലം മുതലുള്ള അടുപ്പമാണ് ഇവരുടേത്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ചത് കോലിയായിരുന്നെങ്കില്‍ കിവീസ് നായകന്‍ വില്ല്യംസണായിരുന്നു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ജേതാക്കളാവുകയായിരുന്നു.

Story first published: Thursday, February 20, 2020, 15:50 [IST]
Other articles published on Feb 20, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+