'ഇന്ത്യ പാഠം പഠിപ്പിച്ചു, അവര്‍ ലോക നിലവാരമുള്ളവര്‍'; തോല്‍വിയില്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍

വെല്ലിങ്ടണ്‍: ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരവും ജയിച്ച ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. ഇന്ത്യ ലോക നിലവാരത്തിലുള്ള ടീമാണെന്നും അര്‍ഹിച്ച വിജയമാണ് അവര്‍ നേടിയതെന്നും മത്സരശേഷം വില്യംസണ്‍ പറഞ്ഞു. അഞ്ചാം മത്സരത്തില്‍ ഇന്ത്യ 35 റണ്‍സിനാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. പരമ്പരയില്‍ ന്യൂസിലന്‍ഡിനെ 4-1 എന്ന നിലയില്‍ തോല്‍പ്പിച്ച് ചരിത്രത്തിലാദ്യമായി അവരുടെ നാട്ടില്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
'എന്തൊരു തകര്‍പ്പന്‍ ബാറ്റിങ് '; ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടിനെക്കുറിച്ച് ഗാവസ്‌കര്‍
ഇന്ത്യ 49.5 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 44.1 ഓവറില്‍ 217 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. തകര്‍ച്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അവസരോചിതമായി പോരാടിയാണ് മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സ്‌കോര്‍ പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് ലക്ഷ്യത്തിലെത്തനായില്ല.

പരമ്പര വിജയത്തില്‍ എല്ലാ ക്രഡിറ്റും ഇന്ത്യയ്ക്കുള്ളതാണന്ന് വില്യംസണ്‍ പറഞ്ഞു. അവര്‍ തങ്ങളുടെ സ്വന്തം സാഹചര്യത്തില്‍ തങ്ങളെ പാഠം പഠിപ്പിച്ചു. ലോക നിലവാരത്തില്‍ കളിച്ച ഇന്ത്യ അര്‍ഹിച്ച വിജയമാണിത്. പരമ്പരയിലുടനീളം സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇന്ത്യ വളരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിയാത്തതാണ് പരാജയത്തിനിടയാക്കിയതെന്നും വില്യംസണ്‍ വ്യക്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതീക്ഷിച്ച നിലയിലായിരുന്നില്ല കാര്യങ്ങള്‍. നാലാം ഏകദിനത്തിന് സമാനമായി രണ്ടക്കം കടക്കാനാകാതെ നാല് മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആണ് പുറത്തായത്. 18 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഇന്ത്യയെ അമ്പാട്ടി റായിഡുവും വിജയ് ശങ്കറുമാണ് തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്. വിജയ് ശങ്കര്‍ 45ഉം റായിഡു 90 റണ്‍സുമെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്തു. കേദാര്‍ ജാദവ് 34 റണ്‍സുമെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications