'എന്തൊരു തകര്‍പ്പന്‍ ബാറ്റിങ് '; ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടിനെക്കുറിച്ച് ഗാവസ്‌കര്‍

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാമത്തെയും അവസാനത്തെയുമായ ഏകദിനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിനെ പുകഴ്ത്തി മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍. അവസാന ഓവറുകളില്‍ ക്രീസില്‍ നിറഞ്ഞാടിയ പാണ്ഡ്യ 22 പന്തില്‍ 45 റണ്‍സെടുത്താണ് പുറത്തായത്. അഞ്ച് സിക്‌സറുകളും 2 ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഫൈവ്സ്റ്റാര്‍ ചെല്‍സി, ഡബിളടിച്ച് ഹിഗ്വയ്‌നും ഹസാര്‍ഡും... ബയേണിന് ഷോക്ക്; ഡോട്മുണ്ടിന് സമനില
കണക്കുകൂട്ടലോടെയുള്ള കളിയായിരുന്നു പാണ്ഡ്യയുടേതെന്ന് ഗാവസ്‌കര്‍ വിലയിരുത്തി. ബാറ്റിങ് അതിമനോഹരമയിരുന്നു. പൊടുന്നനെ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി എന്നുമാത്രമല്ല, ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ ഊര്‍ജമെത്തിക്കാനും പാണ്ഡ്യയ്ക്ക് കഴിഞ്ഞു. ഇന്ത്യയ്ക്ക് 40 റണ്‍സോളം അധികം സംഭാവന ചെയ്യാന്‍ പാണ്ഡ്യയ്ക്ക് കഴിഞ്ഞെന്നും ഗാവസ്‌കര്‍ പറഞ്ഞു.

അമ്പാട്ടി റാഡിയു(90), വിജയ് ശങ്കര്‍(45) എന്നിവര്‍ പുറത്തായശേഷമാണ് പാണ്ഡ്യ ക്രീസിലെത്തുന്നത്. പാണ്ഡ്യയ്ക്ക് കൂട്ടായി ഉണ്ടായിരുന്ന കേദാര്‍ ജാദവ്(34) പുറത്തായശേഷം കളിയുടെ നിയന്ത്രണമേറ്റെടുത്ത താരം മികച്ച ഫോമിലേക്കുയര്‍ന്നു. സ്പിന്നര്‍ ടോഡ് ആസിലിനെ 47-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്നു സിക്‌സറുകള്‍ പായിച്ച് അതുവരെ തണുത്തിരുന്ന കളിയെ ഉണര്‍ത്താനും പാണ്ഡ്യയ്ക്ക് സാധിച്ചു.
പാണ്ഡ്യയ്ക്ക് കൂടുതല്‍ ഓവറുകള്‍ കളിക്കാന്‍ അവസരം നല്‍കുന്നതിനെ ഗാവസ്‌കര്‍ അനുകൂലിക്കുന്നുണ്ട്. അവസന 10 ഓവറുകള്‍ക്ക് മുന്‍പേ താരം ക്രീസിലെത്തുകയാണെങ്കില്‍ കൂടുതല്‍ റണ്‍സ് ഇന്ത്യയ്ക്കായി സംഭാവന ചെയ്യാന്‍ കഴിയും. കഴിഞ്ഞ ഇന്നിങ്‌സില്‍ നേരത്തെ പുറത്തായ അതേ സാഹചര്യം തന്നെ ഇത്തവണയും നിലനില്‍ക്കെ പാണ്ഡ്യയുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നുതന്നെയാണെന്ന് മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications