Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആരുടെ സിക്‌സറാണ് ബെസ്റ്റ്? സംശയം വേണ്ട... ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റേതെന്ന് അക്മല്‍

akmal

കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയുടെ സ്ഥാനം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ തീപ്പൊരി ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ള ഹിറ്റ്മാന്‍ പല റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ നേടിയിട്ടുള്ള ഏക താരം കൂടിയായ രോഹിത്തിന്റെ പേരിലാണ് മികച്ച വ്യക്തിഗത സ്‌കോറിനുള്ള ലോക റെക്കോര്‍ഡ്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും അനായാസമായി സിക്‌സര്‍ നേടുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ഹിറ്റ്മാന്‍. താന്‍ രോഹിത്തിന്റെ സിക്‌സറുകളുടെ ആരാധകനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മല്‍.

ഏറ്റവും നന്നായി സിക്‌സര്‍ നേടുന്നയാള്‍

ഏറ്റവും നന്നായി സിക്‌സര്‍ നേടുന്നയാള്‍

ഏതു താരത്തിന്റെ സിക്‌സറാണ് നിങ്ങള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നതെന്ന ആരാധകന്റെ ചോദ്യത്തിന് രോഹിത് ശര്‍മയെന്നായിരുന്നു അക്മലിന്റെ മറുപടി. ട്വിറ്ററിലൂടെ ആരാധകരുമായുള്ള ചോദ്യോത്തര സെഷനിലാണ് താന്‍ ഹിറ്റ്മാന്റെ സിക്‌സറുകളുടെ ആരാധകനാണെന്നു തുറന്നു പറഞ്ഞത്.
എന്നാല്‍ പാകിസ്താന്റെ ചില ആരാധകര്‍ അക്‌ലിന്റെ മറുപടിക്കെതിരേ രംഗത്തു വന്നിട്ടുണ്ട്. എന്തുകൊണ്ട് പാകിസ്താന്റെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ പേര് പറഞ്ഞില്ലെന്നതാണ് അവരുടെ ചോദ്യം.

ഏറ്റവുമധികം സിക്‌സറുകള്‍

ഏറ്റവുമധികം സിക്‌സറുകള്‍

അന്താരാഷ്ട്ര ടി20യില്‍ നിലവില്‍ ഏറ്റവുമധികം സിക്‌സറുകളെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് രോഹിത്. 127 സിക്‌സറുകളുമായാണ് ഹിറ്റ്മാന്‍ തലപ്പത്ത് നില്‍ക്കുന്നത്.
ന്യൂസിലാന്‍ഡ് ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും കോളിന്‍ മണ്‍റോയുമാണ് ഈ ലിസ്റ്റില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഗുപ്റ്റില്‍ 109ഉം മണ്‍റോ 107ഉം സിക്‌സറുകള്‍ നേടിയിട്ടുണ്ട്.

പരിക്കേറ്റ് പുറത്ത്

പരിക്കേറ്റ് പുറത്ത്

നിലവില്‍ പരിക്കു കാരണം മല്‍സര രംഗത്തു നിന്നു വിട്ടുനില്‍ക്കുകയാണ് രോഹിത്. ന്യൂസിലാന്‍ഡിനെതിരേ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് കാലിനു പരിക്കേറ്റത്. തുടര്‍ന്ന് ബാറ്റിങ് പൂര്‍ത്തിയാക്കാനാവാതെ രോഹിത് ഗ്രൗണ്ട് വിടുകയായിരുന്നു.
പരിക്ക് ഗൗരവമുള്ളതാണെന്നു പരിശോധനയില്‍ വ്യക്തമായതോടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നിന്നും രോഹിത് പിന്‍മാറുകയും ചെയ്തിരുന്നു.

Story first published: Sunday, February 9, 2020, 20:11 [IST]
Other articles published on Feb 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+