അക്മലാരാ മോന്‍? സ്വയം തിരഞ്ഞെടുത്ത് മുന്‍ താരം, ഇതാ പാകിസ്താന്‍ ഓള്‍ ടൈം ഇലവന്‍
കറാച്ചി: പാകിസ്താന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. സ്വന്തം പേരും താരം ഓള്‍ടൈം ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം. 2017 മുതല്‍ ദേശീയ ടീമിന് പുറത്താണ് അക്മല്‍. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം അദ്ദേഹത്തെ ടീമിലേക്കു പരിഗണിച്ചിട്ടില്ല. 17 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ മൂന്നു ഫോര്‍മാറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയാത്ത താരം കൂടിയാണ് 37കാരനായ അക്മല്‍. പലപ്പോഴും ടീമിന് അകത്തും പുറത്തമായിരുന്നു താരത്തിന്റെ സ്ഥാനം.

അടുത്തിടെ പാകിസ്താന്റെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുക്കാന്‍ അക്മലിനോട് ആവശ്യപ്പെട്ടപ്പോള്‍ താന്‍ കളിക്കുന്നതു കണ്ടവരെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് അക്മല്‍ പറഞ്ഞിരുന്നു. ഈ ടീമിലാണ് സ്വന്തം പേരും താരം ഉള്‍പ്പെടുത്തിയത്. വെറും മൂന്നു ബൗളര്‍മാര്‍ മാത്രമേ അക്മലിന്റെ ഓള്‍ടൈം ഇലവനില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. വസീം അക്രം, ഷുഐബ് അക്തര്‍, സഖ്‌ലൈന്‍ മുഷ്താഖ് എന്നിവരാണ് ടീമിലെ ബൗളര്‍മാര്‍. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ യൂനിസ് ഖാന്‍, ഇന്‍സമാമുള്‍ ഹഖ്, മുഹമ്മദ് യൂസുഫ് എന്നിവരെ അക്മല്‍ ഓള്‍ടൈം ഇലവനിലെടുത്തിട്ടില്ല. സ്വന്തം പേര് മാത്രമല്ല, സഹോദരന്‍ ഉമര്‍ അക്മലിനെയും ഓള്‍ടൈം ഇലവനില്‍ കമ്രാന്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
കമ്രാന്റെ ഓള്‍ടൈം ഇലവന്‍
സഈദ് അന്‍വര്‍, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഉമര്‍ അക്മല്‍, ഷുഐബ് മാലിക്ക്, ഷാഹിദ് അഫ്രീഡി, അബ്ദുള്‍ റസാഖ്, കമ്രാന്‍ അക്മല്‍, വസീം അക്രം, ഷുഐബ് അക്തര്‍, സഖ്‌ലെയ്ന്‍ മുഷ്താഖ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications