
ധോണിയെ ആദ്യം കാണുന്നത്
ദുലീപ് ട്രോഫിയില്‍ സെന്‍ട്രല്‍ സോണിനു വേണ്ടി കളിക്കവെയയായിരുന്നു ധോണിയെ ആദ്യമായി നേരില്‍ കണ്ടതെന്നു കൈഫ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡെന്ന ഷോയില്‍ പറഞ്ഞു.
ധോണി അന്നു ഈസ്റ്റ് സോണിന്റെ താരമായിരുന്നു. പക്ഷെ ടീമിന്റെ ക്യാപ്റ്റനായിരുന്നില്ല. മറിച്ച് വിക്കറ്റ് കീപ്പര്‍ മാത്രമായിരുന്നു. അതിനു ശേഷം ഇന്ത്യന്‍ എ ടീം കെനിയയില്‍ പര്യടനം നടത്തിയപ്പോള്‍ ധോണി സംഘത്തിലുണ്ടായിരുന്നതായി കൈഫ് വിശദമാക്കി.

ക്യാപ്റ്റനാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല
ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തേക്കു വരുമെന്നും ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിച്ച് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നായകനായി മാറുമെന്നും താനോ അന്നു ടീമിലുണ്ടായിരുന്ന സഹീര്‍ ഖാന്‍, ഹര്‍ഭജന്‍ സിങ്, വീരേന്ദന്ദര്‍ സെവാഗ് എന്നിവരടങ്ങുന്ന താരങ്ങളോ പ്രതീക്ഷിച്ചിരുന്നില്ലെന്നു കൈഫ് വ്യക്തമാക്കി.
ധോണിക്കു കീഴില്‍ 2007ലെ ഐസിസി ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ സെവാഗ്, സഹീര്‍, ഹര്‍ഭജന്‍ എന്നിവര്‍ ടീമിന്റെ ഭാഗമായിരുന്നു. വിവിധ ഫോര്‍മാറ്റുകളിലായി ദേശീയ ടീമിനെ 332 മല്‍സരങ്ങളില്‍ ധോണി നയിച്ചിട്ടുണ്ട്.

ധോണിയെക്കുറിച്ച് പറഞ്ഞത് സുഹൃത്ത്
ലഖ്‌നോവില്‍ എനിക്കൊരു സുഹൃത്തുണ്ട്. അവനായിരുന്നു ധോണിയെക്കുറിച്ച് ആദ്യമായി എന്നോടു പറയുന്നത്. നീളന്‍ മുടിയുള്ള ധോണിയെന്ന ഒരു താരമുണ്ട്. അവനെപ്പോലെ സിക്‌സറടിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല. നീയൊന്ന് കണ്ടു നോക്കെന്നായിരുന്നു ധോണിയെക്കുറിച്ച് സുഹൃത്ത് പറഞ്ഞതെന്നും കൈഫ് വെളിപ്പെടുത്തി.
ഈ വര്‍ഷം സ്വാതന്ത്ര്യദിനം രാത്രിയായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് അദ്ദേഹം അവസാന അന്താരാഷ്ട്ര മല്‍സം കളിച്ചത്.


Click it and Unblock the Notifications











