Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിംഗിള്‍ നേടൂ, ദാദയുടെ ആക്രോശം... പക്ഷെ താനടിച്ചത് സിക്‌സര്‍!! പിന്നെ മിണ്ടിയില്ലെന്ന് കൈഫ്

മുംബൈ: സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയ ക്ലാസിക്ക് വിജയങ്ങളില്ലൊന്നായിരുന്നു നാറ്റ് വെസ്റ്റ് ട്രോഫി പരമ്പര വിജയം. 2003ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ത്രസിപ്പിക്കുന്ന ഫൈനലിലാണ് ആതിഥേയരെ മറികടന്ന് ദാദയും കൂട്ടരും കിരീടത്തില്‍ മുത്തമിട്ടത്. അന്നത്തെ ഫൈലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുയാണ് മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്ന മുഹമ്മദ് കൈഫ്. കലാശപ്പോരില്‍ ഇന്ത്യയുടെ മറ്റൊരു ഹീറോയായ യുവരാജ് സിങിനൊപ്പമുള്ള ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയത്തിന് അരികില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിനെ വീഴ്ത്തി ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യ വിജയം പൂര്‍ത്തിയാക്കിയ ശേഷം ലോര്‍ഡ്‌സിലെ പ്രശസ്തമായ ബാല്‍ക്കണിയില്‍ ഗാംഗുലി ഷര്‍ട്ടൂരി വീശി നടത്തിയ ആഹ്ലാദ പ്രകടനം അന്നും ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്കു മറക്കാനാവാത്ത സുവര്‍ണ മുഹൂര്‍ത്തമാണ്.

മികച്ച കൂട്ടുകെട്ട്

മികച്ച കൂട്ടുകെട്ട്

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗഗ്ലണ്ട് 325 റണ്‍സായിരുന്നു നേടിയത്. 326 റണ്‍സെന്ന വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോറില്‍ 146 റണ്‍സായപ്പോഴേക്കും അഞ്ച് മുന്‍നിര വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായി. അവിടെ നിന്നായിരുന്നു ഇന്ത്യയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്.
ആറാം വിക്കറ്റില്‍ ക്രീസില്‍ ഒരുമിച്ച കൈഫും യുവരാജും ചേര്‍ന്ന് തകര്‍പ്പന്‍ കൂട്ടുകെട്ടിലൂടെ കളിയുടെ ഗതി തന്നെ മാറ്റി. 87 റണ്‍സുമായി പുറത്താവാതെ നിന്ന കൈഫ് സഹീര്‍ ഖാനെ ക്രീസിന്റെ മറുഭാഗത്ത് നിര്‍ത്തി ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു. 69 റണ്‍സെടുത്ത യുവിയും ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഗാംഗുലിയുടെ നിര്‍ദേശം

ഗാംഗുലിയുടെ നിര്‍ദേശം

യുവരാജും കൈഫും മികച്ച കൂട്ടുകെട്ടായിരുന്നു പടുത്തുയര്‍ത്തിയത്. യുവി ബൗണ്ടറികളും സിക്‌സറുമടിച്ച് സ്‌കോറിങിനു വേഗം കൂട്ടിയപ്പോള്‍ കൈഫ് സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കുമായിരുന്നു പ്രാധാന്യം നല്‍കിയത്.
കളിയുടെ ഒരു ഘട്ടത്തില്‍ റണ്‍റേറ്റ് കൂടാന്‍ തുടങ്ങിയതോടെ ഗാംഗുലി സമ്മര്‍ദ്ദത്തിലായി. പവലിയനില്‍ നിന്നു തന്നോടു സിംഗിളെടുത്ത് യുവിക്കു സ്‌ട്രൈക്ക് കൈമാറാന്‍ അദ്ദേഹം ആക്രോശിച്ചു കൊണ്ടിരുന്നതായി കൈഫ് യുരാജുമായുള്ള ലൈവ് സെഷനില്‍ കൈഫ്
പറഞ്ഞു. തൊട്ടടുത്ത പന്തില്‍ നീ എന്തായിരുന്നു അന്നു ചെയ്തതെന്നായിരുന്നു യുവി കൈഫിനോടു തിരിച്ചു ചോദിച്ചത്.

അടുത്ത പന്തില്‍ സിക്‌സര്‍

അടുത്ത പന്തില്‍ സിക്‌സര്‍

തൊട്ടടുത്ത പന്ത് ഷോര്‍ട്ട് ബോളായിരുന്നു. അന്നു ഷോര്‍ട്ട് ബോളുകള്‍ അനായാസം അടിക്കാനുള്ള ശേഷി തനിക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ദാദയുടെ നിര്‍ദേശം കേള്‍ക്കാന്‍ നില്‍ക്കാതെ താനത് സിക്‌സറിലേക്കു പറത്തിയതായി കൈഫ് പറഞ്ഞു.
സിക്‌സര്‍ നേടിയ ശേഷം തന്റെ അടുത്തേക്ക് വന്ന് കൈയില്‍ ഇടിച്ചത് ഇപ്പോഴും ഓര്‍മയുണ്ടെന്നു യുവി പറഞ്ഞു. ഞാനും കളിക്കാനാണ് വന്നതെന്നു നീ തമാശയായി പറയുകയും ചെയ്തു. ആ സിക്‌സറിനു ശേഷം ദാദ ശാന്തനായി. കൈഫിനും സിക്‌സറടിക്കാന്‍ സാധിക്കുമെന്നു അന്നു അദ്ദേഹത്തിനു ബോധ്യമായതായും യുവി കൂട്ടിച്ചേര്‍ത്തു.

ആരെയൊ അയക്കാന്‍ നിന്നു

ആരെയൊ അയക്കാന്‍ നിന്നു

സിംഗിളെടുത്ത് സ്‌ട്രൈക്ക് യുവിക്കു കൈമാറണമെന്ന് ബ്രേക്കിനിടെ ഗ്രൗണ്ടില്‍ വന്നു തന്നോടു നേരിട്ടു പറയാന്‍ ദാദ മറ്റാരെയോ ഏല്‍പ്പിക്കാനിരുന്നതായി അന്നു കേട്ടിരുന്നുവെന്നു ഇപ്പോഴും ഓര്‍മയുണ്ടെന്നു കൈഫ് പറഞ്ഞു. എന്നാല്‍ ആ സിക്‌സറിനു ശേഷം ഗാംഗുലി ആരെയും ഗ്രൗണ്ടിലേക്ക് അയച്ചില്ലെന്നും കൈഫ് യുവിയുമായുള്ള സംഭാഷണത്തില്‍ വ്യക്തമാക്കി.
അന്നു 75 പന്തില്‍ ആറു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കാണ് കൈഫ് 87 റണ്‍സുമായി പുറത്താവാതെ നിന്നത്. എട്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യ മറികടക്കുകയായിരുന്നു.

Story first published: Wednesday, April 22, 2020, 17:22 [IST]
Other articles published on Apr 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+