ഷോർട്ട് ബോൾ പേടിച്ച് കാല് വിറച്ചു, ഇറങ്ങും മുമ്പേ ഔട്ടായി! ദൂബെയെ പഞ്ഞിക്കിട്ട് ശ്രീകാന്ത്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതിലും മത്സരം പരാജയപ്പെട്ടതിലും കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. നിർണ്ണായക ഘട്ടത്തിൽ എട്ടാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങി നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യനായി മടങ്ങിയ ഓൾറൗണ്ടർ ശിവം ദുബെയെ ശ്രീകാന്ത് രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. തന്റെ യൂട്യൂബ് ചാനലായ 'ചീക്കി ചീക'യിലൂടെയാണ് മുൻ താരം ഇന്ത്യൻ മധ്യനിരയുടെ പോരായ്മകൾ തുറന്നുകാട്ടിയത്.
ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ഏകദിനത്തോടെ രോഹിത് ശർമ്മ വിരമിക്കുമോ? മറുപടിയുമായി ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്
ഷോർട്ട് ബോളിനെ പേടിച്ച് ദുബെ; മധ്യനിരയെ തകർത്ത് ഇംഗ്ലണ്ട്
മത്സരത്തിൽ 178-ന് 3 എന്ന ശക്തമായ നിലയിൽ നിന്ന് വെറും 233 റൺസിന് ഇന്ത്യ ഓൾഔട്ടായതിനെയാണ് ശ്രീകാന്ത് ചോദ്യം ചെയ്തത്. ജോഫ്ര ആർച്ചറുടെ പന്തിൽ ദുബെ പുറത്തായ രീതിയെക്കുറിച്ച് ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെ:

"ശിവം ദുബെ ക്രീസിലേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ ഔട്ടായിരുന്നു. ഷോർട്ട് ബോളുകളെ ഭയപ്പെടുന്ന ഒരു ഭാവവുമായാണ് അവൻ ബാറ്റിങ്ങിന് വരുന്നത്. മനസ്സ് നിറയെ ഷോർട്ട് ബോളിനെക്കുറിച്ചുള്ള ചിന്തയായതുകൊണ്ട് ഒരു ഗുഡ് ലെങ്ത് പന്തിൽ അവൻ വിക്കറ്റ് കളഞ്ഞു. വാഷിംഗ്ടൺ സുന്ദറും അക്ഷറും അവന് മുന്നേ ബാറ്റ് ചെയ്യാനിറങ്ങുന്നു. ദുബെ ഇപ്പോൾ ടീമിൽ ഒരു അധിക ബാറ്റർ മാത്രമായി മാറിയിരിക്കുകയാണ്."
ട്വന്റി-20 പരമ്പരയിലും വെറും 21.25 ശരാശരിയിൽ കടുത്ത ഫോമില്ലായ്മ നേരിട്ട ദുബെയെ ഏകദിനത്തിലും അനാവശ്യമായി നിലനിർത്തുന്നതിനെ അദ്ദേഹം വിമർശിച്ചു.
കൂടാതെ ഇഷാൻ കിഷൻ സാം കറന്റെ ഷോർട്ട് പന്തിൽ പുറത്തായതിനെയും സുന്ദറും അക്ഷറും പതറിയതിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. ഇംഗ്ലണ്ടിന്റേത് അത്ര മാരകമായ ബോളിങ് നിരയല്ലാതിരുന്നിട്ടും സാം കറൻ, വിൽ ജാക്സ് എന്നിവർക്ക് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ഭയന്ന് കളിച്ച് തെറ്റായ ഷോട്ടുകൾക്ക് മുതിർന്നാണ് വിക്കറ്റ് കളഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവർ മൂന്ന് പേരും ഒരുമിച്ച് ടീമിൽ എന്തിനാ? ടീം കോമ്പിനേഷന് രൂക്ഷ വിമർശനം, കോപാകുലരായി ആരാധകർ
ഇംഗ്ലണ്ട് ഒരു ശരാശരി ടീം, അവരോട് തോറ്റ ഇന്ത്യ അതിലും മോശം!
ഇംഗ്ലണ്ട് ടീമിന്റെ ബാറ്റിങ് നിര വളരെ മോശമാണെന്നും ജോ റൂട്ടും വിൽ ജാക്സും ഇല്ലായിരുന്നെങ്കിൽ 234 റൺസ് പോലും അവർക്ക് മറികടക്കാൻ കഴിയില്ലായിരുന്നു എന്നും ശ്രീകാന്ത് ഓർമ്മിപ്പിച്ചു:
"ബുംറയ്ക്ക് മുന്നിൽ ബെൻ ഡക്കറ്റ് വെറുമൊരു 'ബക്കറ്റ്' മാത്രമാണ്. ടോപ് ഓർഡറിൽ ബെഥേലിന് ഒരു സാധ്യതയുമില്ല. ജോ റൂട്ട് മാത്രമാണ് അവരുടെ ഏക രക്ഷകൻ. ഇത്രയും ശരാശരിക്ക് താഴെയുള്ള ഒരു ഇംഗ്ലണ്ട് ടീമിനോട് തോറ്റു എന്നത് ഇന്ത്യ നിലവിൽ എത്രത്തോളം ശരാശരി മാത്രമുള്ള ടീമാണെന്ന് കാണിച്ചുതരുന്നു."
കാർഡിഫിലെ തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇപ്പോൾ 1-1 എന്ന നിലയിലാണ്. ജൂലൈ 19 ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന മൂന്നാം ഏകദിന മത്സരം ഇരുടീമുകൾക്കും പരമ്പര നിർണ്ണയിക്കുന്ന ഫൈനലായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications