For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ഇവര്‍ എങ്ങനെ ഇന്ത്യന്‍ ടീമിലെത്തി? സ്ഥാനമര്‍ഹിക്കാതെ 'ലോട്ടറി'യടിച്ചത് മൂന്നു പേര്‍ക്ക്!

ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കായി ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ ടീമിനെയും പ്രഖ്യാപിച്ചരിക്കുകയാണ്. ശിഖര്‍ ധവാനു കീഴിലാണ് ഇന്ത്യയുടെ ബി ടീം ശ്രീലങ്കയിലേക്കു പറക്കുന്നത്. മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് അവിടെ ഇന്ത്യയെ കാത്തിരിക്കുന്നത്. ജൂലൈ 13 മുതല്‍ 28 വരെയായിരിക്കും മല്‍സരങ്ങള്‍.

ആറു പുതുമുഖങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇവരില്‍ വരുണ്‍ ചക്രവര്‍ത്തി നേരത്തേ ഒരു തവണ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും പരിക്കുകാരണം പരമ്പരയ്ക്കു മുമ്പ് തന്നെ പിന്‍മാറേണ്ടി വരികയായിരുന്നു. സ്ഥാനം അര്‍ഹിക്കാതെ ഇത്തവണ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലെത്തിയ ചിലരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

 കെ ഗൗതം

കെ ഗൗതം

സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതമാണ് (കെ ഗൗതം) ഇവരിലൊരാള്‍. ലങ്കയില്‍ പരമാവധി രണ്ടു മുതല്‍ മൂന്നു സ്പിന്നര്‍മാരെ മാത്രമേ ഇന്ത്യ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്താന്‍ സാധ്യതയുള്ളൂ. യുസ്വേന്ദ്ര ചഹല്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ക്കാണ് പ്രഥമ പരിഗണനയുള്ളത്. കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും ടീമിലുണ്ടായിട്ടും ഗൗതമിനെ എന്തുകൊണ്ട് പരിഗണിച്ചുവെന്നതാണ് ചോദ്യം. ഒരുപാട് സ്പിന്‍ ബൗളിങ് ഓപ്ഷനുകള്‍ ടീമിലുള്ളതിനാല്‍ ലങ്കയില്‍ ആകെയുള്ള ആറു മല്‍സരങ്ങളില്‍ അദ്ദേഹത്തിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
ഐപിഎല്ലിന്റെ ഈ സീസണില്‍ 9.25 കോടിയെന്ന വന്‍ തുകയ്ക്കു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും ഗൗതമിന് അവസരം ലഭിച്ചിരുന്നില്ല. എന്നിട്ടും താരത്തെ ദേശീയ ടീമില്‍ സെലക്ഷന്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയെന്നതാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്.

 വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. പക്ഷെ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതു കാരണം ടീമില്‍ നിന്നും വരുണ്‍ ഒഴിവാക്കപ്പെട്ടു. ഈ സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിച്ച താരത്തിനു ഏഴു വിക്കറ്റാണ് നേടാനായത്.
ഫീല്‍ഡിങ് പ്രകടനവും ബാറ്റ്‌സ്മാനെന്ന നിലയിലെ പോരായ്മകളും വിലയിരുത്തുമ്പോള്‍ ലങ്കന്‍ പര്യടനത്തില്‍ വരുണ്‍ സ്ഥാനം അര്‍ഹിച്ചിരുന്നില്ലെന്നു കാണാം. സ്പിന്‍ ബൗളിങ് ഒരുപാട് ഓപ്ഷനുകളുണ്ടായിട്ടും വരുണിന് സെലക്ഷന്‍ കമ്മിറ്റി പച്ചക്കൊടി കാണിക്കുകയായിരുന്നു.

 മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

മധ്യനിര ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെ പ്രതിഭാശാലിയായ ബാറ്റ്‌സ്മാനും മികച്ച ഫീല്‍ഡറുമാണെന്നതില്‍ തര്‍ക്കമില്ല. പക്ഷെ സമീപകാലത്തെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ പാണ്ഡ്യക്കു ദേശീയ ടീമിനായി കളിക്കാന്‍ യോഗ്യതയുണ്ടോയെന്നത് സംശയമാണ്.
സ്ഥിരതയില്ലാത്ത പ്രകടനമാണ് പാണ്ഡെയ്ക്കു പലപ്പോഴും ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെടുത്തിയത്. ഇതിനകം 26 ഏകദിനങ്ങളും 39 ടി20കളും താരം കളിച്ചുകഴിഞ്ഞു. പക്ഷെ ഇനിയും ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പാണ്ഡെയ്ക്കു ചൂണ്ടിക്കാണിക്കാനില്ല. ലങ്കയ്‌ക്കെതിരേയും അവസരം ലഭിച്ചാല്‍ അദ്ദേഹം ഈ കുറവ് നികത്തുമോയെന്നു കണ്ടുതന്നെ അറിയണം.

Story first published: Friday, June 11, 2021, 12:59 [IST]
Other articles published on Jun 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+